Kerala

പൂരപ്രതിസന്ധി ഉണ്ടാക്കിയത് സർക്കാരും ദേവസ്വവും, 42 ലക്ഷം മതി, പൊൻ തൂവൽ വാങ്ങി പിണറായി

തിരുവനന്തപുരം . തറ വാടകയുടെ പേരിൽ തൃശൂർ പൂരത്തിനു ണ്ടാക്കിയ പ്രതിസന്ധി കുഴപ്പം ഉണ്ടാക്കിയവർ തന്നെ തീർത്തു. ഭീമമായ തോതിൽ തറവാടക കൂട്ടി പൂരം നടത്തിപ്പിന് പ്രതി സന്ധി ഉണ്ടാക്കിയത് പിണറായി സർക്കാരും കൊച്ചിൻ ദേവസ്വം ബോർഡും ചേർന്നായിരുന്നു എന്നതും ഇതോടെ വ്യക്തമായി.

രണ്ടുകോടി ഇരുപത് ലക്ഷം രൂപ തറവാടക വേണമെന്ന കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിലപാട്, ഒറ്റയടിക്ക് 42 ലക്ഷം ആക്കി കുറക്കുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രി ഇടപെട്ടതോടെ പ്രശ്‍നം പരിഹരിച്ചെന്നും ആയി. പൂരപ്രതിസന്ധി പരിഹരിച്ച പൊൻ തൂവൽ പിണറായി വിജയനും കിട്ടി. പൂരം പ്രദർശന നഗരിയുടെ വാടകയായി കഴിഞ്ഞതവണത്തെ നിരക്കായ 42 ലക്ഷം മതിയെന്ന് സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

പ്രദർശന നഗരിയുടെ തറവാടക കൂട്ടേണ്ടതില്ലെന്നും യോഗത്തിൽ ധാരണയാവുകയായിരുന്നു. ഇതോടെ ഒരു മാസത്തിലേറെയായി നിലനിന്ന പ്രതിസന്ധി തീർന്നു. തീരുമാനത്തിന് മുഖ്യമന്ത്രി പിണറായി വിജയന് തിരുവമ്പാടി,​ പാറമേക്കാവ് ദേവസ്വങ്ങൾ നന്ദി അറിയിച്ചിട്ടുണ്ട്. രണ്ടുകോടി ഇരുപത് ലക്ഷം രൂപ തറവാടക വേണമെന്ന കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിലപാട് തള്ളിയാണ് കഴിഞ്ഞ തവണത്തെ തുക ഇക്കൊല്ലവും നൽകിയാൽ മതിയെന്ന് യോഗത്തിൽ തീരുമാനം ഉണ്ടാവുന്നത്.

അതേസമയം, ദേവസ്വം ബോർഡ് തീരുമാനിച്ച തുക സംബന്ധിച്ച് പൂരം കഴിഞ്ഞ ശേഷം ചർച്ച ഉണ്ടാവുമെന്നും അറിയിച്ചിട്ടുണ്ട്. തിരുവമ്പാടി,​ പാറമേക്കാവ് ദേവസ്വങ്ങളും കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളും തൃശൂർ ജില്ലയിലെ മന്ത്രിമാരും ആണ് യോഗത്തിൽ പങ്കെടുത്തത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ,​ മന്ത്രിമാരായ കെ.രാധാകൃഷ്ണൻ,​ കെ. രാജൻ,​ ആർ. ബിന്ദു,​ കൊച്ചിൻ ദേവസ്വം ബോർഡംഗങ്ങൾ എന്നിവർ യോഗത്തിനെത്തിയിരുന്നു.

പൂര പ്രതിസന്ധി ബി ജെ പി തുറുപ്പ് ചീട്ടാക്കുമെന്ന അവസ്ഥ വന്നതോടെയാണ് അടിന്തിര യോഗം നടത്തി പഴയ തറവാടക ഇപ്പോൾ വാങ്ങിയാൽ മതിയെന്ന തീരുമാനത്തിൽ എത്തുന്നത്. പ്രധാന മന്ത്രി തൃശ്ശൂരിൽ വരാനിരിക്കെ വിഷയത്തിൽ കേന്ദ്ര ഇടപെടൽ ഉണ്ടാവാനുള്ള സാധ്യത ഉണ്ടായിരുന്നു. ഇത് സി പി എമ്മിന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പോലും തിരിച്ചടി ഉണ്ടാക്കുമെന്നു ഉറപ്പായതോടെയാണ് മുഖ്യ മന്ത്രി ഇടപെട്ടു പ്രശ്ന പരിഹാരം ഉണ്ടാക്കിയതായി വരുത്തി തീർത്തത്.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

5 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

15 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

16 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

17 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago