Kerala

‘ഇതാ നീ കുറച്ച 515 രൂപ, ഒപ്പം കുറച്ച് അണ്ടിപ്പരിപ്പുണ്ട്, ഇടക്കിടക്ക് തിന്നോ..’ നവകേരള സദസിനെ ‘തറ ഗിന്നസ്സി’ലെഴുതി യൂത്ത് കോൺഗ്രസ്

തൃശൂർ . ഒരു കോടിയുടെ ബസിൽ പിണറായി നാട് ചുറ്റി നടത്തിയ നവകേരള സദസ്സിൽ പരിഹരിച്ച ഒരു പരാതി സാമൂഹ്യ മാധ്യമങ്ങളിൽ ആകെ വൈറലാണ്. കൂലിപ്പണിക്ക് പോയാൽ കിട്ടുന്ന കൂലി പോലും വേണ്ടെന്നു വെച്ച് നവകേരള സദസിൽ പരാതിയുമായുമായി പോയ 4 ലക്ഷം സഹകരണ ബാങ്കിൽ കട ബാധ്യത ഉള്ള കർഷകന് നവകേരള സദസ്സ് 515 രൂപ കുറച്ച് നൽകിയ സംഭവമാണത്. ഇപ്പോഴിതാ നവകേരള സദസിൽ നൽകിയ പരാതിക്ക് പരിഹാരമായി കിട്ടിയ 515 രൂപയും അതിനൊപ്പം ഫ്രീയായി അണ്ടിപരിപ്പും വാങ്ങി മുഖ്യമന്ത്രിക്ക് പാഴ്സൽ അയച്ച് കൊടുത്തിരിക്കുകയാണ് യൂത്ത് കോൺഗ്രസ്.

തൃശൂരിലെ വലപ്പാട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വ്യത്യസ്തമായ സമരം ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. പേരാവൂർ നിയോജക മണ്ഡലത്തിലെ ഇരട്ടി കിളിയന്തറ സ്വദേശിയായ കർഷകൻ 4 ലക്ഷം സഹകരണ ബാങ്കിൽ കട ബാധ്യത വന്നപ്പോൾ നവകേരള സദസിൽ പരാതി നൽക്കുകയായിരുന്നു. കട ബാധ്യതയിൽ ഇളവ് അഭ്യർത്ഥിച്ചു കൊണ്ടായിരുന്നു അപേക്ഷ. മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങുന്ന നവകേരള സദസ് ആവട്ടെ കർഷകന് കട ബാധ്യതയിൽ ആകെ ഇളവ് അനുവദിച്ചത് വെറും 515 രൂപയും. ലോൺ കുടിശികയിൽ 515 രൂപ കുറച്ച് ബാക്കി പൈസ തിരിച്ച് അടക്കണം എന്നതായിരുന്നു കൊടുത്ത പരാതിക്ക് ബാങ്ക് കൊടുത്ത മറുപടി.

സാധാരണക്കാരനായ ഒരാൾ പണിക്ക് പോയാൽ അതിൽ കൂടുതൽ പൈസ കിട്ടുന്ന ഇക്കാലത്ത് നവ കേരള സദസിൽ പറഞ്ഞ
വാഗ്ദാനങ്ങളിൽ നിന്നും മുഖ്യമന്ത്രി പിന്നോട്ട് പോയതിന്റെ ഉദാഹരണമാണിതെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. തുടർന്ന് വ്യത്യസ്തമായ പ്രതിഷേധം നടത്താൻ യൂത്ത് കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി കുറച്ചു കൊടുത്ത 515 രൂപയും അതോടൊപ്പവും മുഖ്യന് ഇടക്കിടക്ക് തിന്നാൽ കുറച്ച് അണ്ടിപരിപ്പും പാഴ്സലായി അയച്ചു കൊടുക്കുകയായിരുന്നു യൂത്ത് കോൺഗ്രസ്സുകാർ.

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ആണ് വ്യത്യസ്തമായ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തത്. വലപ്പാട് മണ്ഡലം പ്രസിഡണ്ട് സുജിൻ കരിപ്പായി അധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് കോൺഗ്രസ് ജില്ല പ്രസിഡണ്ട് അശ്വിൻ ആലപ്പുഴ മുഖ്യപ്രഭാഷണം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ബിനോയ് ലാൽ നാട്ടിക നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ. എ വി യദുകൃഷ്ണൻ , പഞ്ചായത്ത് മെമ്പർ അജ്മൽ ഷെരീഫ്, കോൺഗ്രസ് നേതാക്കളായ സുമേഷ് പാനാട്ടിൽ ജോസ് താടിക്കാരൻ , കെ എച്ച് കബീർ, ഫിറോസ് വി എ , സന്തോഷ് പി എസ് , സചിത്രൻ തയ്യിൽ, പ്രസാദ് നാട്ടിക , അൻഫർ പുതിയ വീട്ടിൽ രജിത്ത് രവി എന്നിവർ സംസാരിച്ചു.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

6 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

7 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

8 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

11 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

12 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

13 hours ago