Cinema

ഗണേഷ് കുമാറിന് ഗതാഗതം മാത്രം പോര, സിനിമാ കൂടി വേണം – കേരളാ കോൺഗ്രസ് (ബി)

തിരുവനന്തപുരം . രണ്ടാം പിണറായി വിജയൻ സർക്കാരിലേക്ക് എത്തുന്ന കെ ബി ഗണേഷ് കുമാറിനായി കേരളാ കോൺഗ്രസ് (ബി) സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ടതായി റിപ്പോർട്ട്. നിലവിൽ മുതിർന്ന നേതാവ് സജി ചെറിയാനാണ് സിനിമാ വകുപ്പ് കൈകാര്യം ചെയ്തു വരുന്നത്.

നിയുകത മന്ത്രി കെ ബി ഗണേഷ് കുമാറിനായി സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ടിരിക്കുകയാണ് കേരളാ കോൺഗ്രസ് (ബി). ഗണേഷിന് നിലവിൽ നൽകുന്ന വകുപ്പുകൾക്കൊപ്പം സിനിമാ കൂടി നൽകണമെന്ന് പാർട്ടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായിട്ടാണ് പുറത്തത് വന്നിട്ടുള്ള റിപ്പോർട്ടുകൾ പറയുന്നത്.

ആൻ്റണി രാജു മന്ത്രിസ്ഥാനം രാജിവെച്ചതോടെ ഗതാഗത വകുപ്പാകും ഗണേഷിന് ലഭിക്കുകയെന്നാണ് ഇതുവരെയുള്ള വിവരം. ഇതിനൊപ്പമാണ് സിനിമാ വകുപ്പ് കൂടി കേരളാ കോൺഗ്രസ് ബി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ സജി ചെറിയാനാണ് സിനിമാ വകുപ്പ് കൈകാര്യം ചെയ്തു വരുന്നത്.

തനിക്ക് ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ഗണേഷ് അറിയിച്ചിട്ടുണ്ട്. ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും ഡിസംബർ 29 വെള്ളിയാഴ്ച പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ നടക്കാനിരിക്കെയാണ് കേരളാ കോൺഗ്രസ് ബി പുതിയ ആവശ്യം മുന്നോട്ട് വെച്ചിട്ടുള്ളത്. രാജ്ഭവനിലെ പാർക്കിങ് ഗ്രൗണ്ടിൽ സജ്ജമാക്കിയ പ്രത്യേക പന്തലിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്.

ഗതാഗത വകുപ്പിനൊപ്പം സിനിമാ വകുപ്പ് കൂടി ഏറ്റെടുക്കാൻ ഗണേഷ് ഇതിനു മുൻപും താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. രണ്ടാം പിണറായി സർക്കാരിൽ ഒരു എംഎൽഎ മാത്രമുള്ള ഘടക കക്ഷികൾക്കും മന്ത്രിസ്ഥാനം നൽകാനുള്ള തീരുമാനമുണ്ടായപ്പോൾ മുതൽ ഗണേഷ് കുമാർ മന്ത്രിസ്ഥാനം കിട്ടുമെന്ന പ്രതീക്ഷയിലുമാണ്.

ഗതാഗത വകുപ്പാണോയെന്ന് ഉറപ്പ് പറഞ്ഞിട്ടില്ലെന്നാണ് ഗണേഷ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഗതാഗത വകുപ്പാണെങ്കിൽ വകുപ്പ് മെച്ചപ്പെടുത്താൽ ചില ആശയങ്ങളുണ്ട്. കെഎസ്ആർടിസിയെ പെട്ടെന്ന് ലാഭത്തിലാക്കാമെന്ന മണ്ടത്തരമൊന്നും പറയുന്നില്ല. മുഖ്യമന്ത്രിയുടെ പിന്തുണയോടെ തൊഴിലാളി പ്രശ്നങ്ങൾ പരിഹരിക്കാനും നഷ്ടം കുറയ്ക്കാനും ശ്രമിക്കും – ഗണേഷ് പറഞ്ഞിരുന്നു.

crime-administrator

Recent Posts

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

1 min ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

1 hour ago

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

2 hours ago

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

14 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

16 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

17 hours ago