Cinema

‘ഞാന്‍ എപ്പോഴും മദ്യത്തിന്‍റെ ഹാങ് ഓവറിലായിരുന്നു, എപ്പോഴും സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കാൻ ആ​ഗ്രഹിച്ചു’ – ശ്രുതി ഹാസൻ

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയങ്കരിയാണ് കമൽ ഹാസന്റെ മകൾ കൂടിയായ നടി ശ്രുതി ഹാസൻ തന്റെ മദ്യപാന ശീലത്തെ പറ്റി പറഞ്ഞതിപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ‘ഒരു സമയത്ത് ഞാന്‍ എപ്പോഴും മദ്യത്തിന്‍റെ ഹാങ് ഓവറിലായിരുന്നു. എപ്പോഴും സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കാൻ ആ​ഗ്രഹിച്ചു. എന്നാൽ മദ്യപിക്കുന്നവരെ അതിന്‍റെ പേരില്‍ ഞാൻ ഒരിക്കലും ജഡ്ജ് ചെയ്യാറില്ല. അതുപോലെ തന്നെ ഞാൻ സിഗിരറ്റ് വലിക്കാറില്ല. അത് ഏറ്റവും മോശമായ കാര്യമാണ്. അതുപോലെ തന്നെ മയക്കുമരുന്നും. അതും ഇതുവരെ ഉപയോഗിച്ചിട്ടില്ല’ നടി ശ്രുതി ഹാസൻ പറയുന്നു.

അഭിനേത്രി എന്നതിലേക്കാളുപരി ഗായികയും, സംഗീത സംവിധായികയായും ഒക്കെ ശ്രുതി ഇപ്പോൾ തിളങ്ങുകയാണ്. മദ്യപാന ആസക്തി തന്നെ ബാധിച്ചത് എന്നതിനെ കുറിച്ചും തുറന്നുപറയുകയാണ് ശ്രുതി ഹാസൻ. ഒരുകാലത്ത് താൻ മദ്യത്തിന് അടിമയായിരുന്നെന്നും എന്നാൽ ഇപ്പോൾ ആ ശീലം മാറ്റി. അതേസമയം മദ്യപാനം ഒഴിവാക്കിയതുകൊണ്ട് പശ്ചാത്താപമോ മറ്റോ ഇല്ല – ശ്രുതി പറഞ്ഞു.

‘ഒരു ഘട്ടത്തിന് ശേഷം മദ്യപാനം തനിക്ക് നല്ലതൊന്നും ചെയ്യുന്നില്ലെന്ന് സ്വയം മനസിലാക്കി. പാര്‍ട്ടികളോട് എതിര്‍പ്പില്ല. എന്നാല്‍ മദ്യപിക്കാത്ത ഒരാളെ പാര്‍ട്ടികളില്‍ സഹിക്കാന്‍ ബുദ്ധിമുട്ടാണ്. എട്ടുവര്‍ഷമായി മദ്യത്തെ ജീവിതത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ് ഞാൻ. മദ്യം ജീവിതത്തിലെ വലിയൊരു ഘടകമായിരുന്നു. തുടരെ തുടരെയുള്ള പാര്‍ട്ടികളാണ് മദ്യപാന ശീലം വഷളാക്കിയത്. എന്നാല്‍ പിന്നീട് ഇത്തരം പാര്‍ട്ടികളില്‍ നിന്നും അകലം പാലിച്ചതോടെ മദ്യപാന ശീലം കുറഞ്ഞു വന്നു’ ശ്രുതി ഹാസൻ പറഞ്ഞു.

സലാർ ആണ് ശ്രുതി ഹാസന്റെ ഏറ്റവും പുതിയ ചിത്രം. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഡിസംബർ 22 നാണ് സലാറിന്റെ വേൾഡ് വൈഡ് റിലീസ്. കെജിഎഫിനു ശേഷം വരുന്ന പ്രശാന്ത് നീൽ ചിത്രമെന്നതിനാൽ വലിയ പ്രതീക്ഷകളുമായാണ് സലാറിനെ പ്രേക്ഷകർ കാത്തിരിക്കുന്നത്.

crime-administrator

Recent Posts

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

38 seconds ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

1 hour ago

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

2 hours ago

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

14 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

16 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

17 hours ago