Kerala

നവകേരള സദസിന്റെ പര്യടനത്തിനിടെ മന്ത്രിമാരായ എകെ ശശീന്ദ്രനും, കെ കൃഷ്ണന്‍കുട്ടിക്കും രക്ത സമ്മർദ്ദം കൂടി, ആശുപത്രിയിൽ

നവകേരള സദസിന്റെ പര്യടനത്തിനിടെ രക്ത സമ്മർദ്ദം കൂടി, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായ രണ്ടു മന്ത്രിമാർ ആശുപത്രിയിൽ. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി എകെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

നവകേരള സദസിന്റെ പര്യടനത്തിനിടക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെ മന്ത്രി എകെ ശശീന്ദ്രനെ വൈകുന്നേരം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചെങ്ങന്നൂരില്‍ നടന്ന പരിപാടിയില്‍ എകെ ശശീന്ദ്രന്‍ അതിനാൽ പങ്കെടുക്കുകയു ണ്ടായില്ല. ശാരീരികമായ തളര്‍ച്ചയെ തുടർന്ന് മന്ത്രി ശശീന്ദ്രൻ ആദ്യം പത്തനംതിട്ടയിലെ ഒരു ഹോട്ടലിലേക്ക് പോയിരുന്നു.

ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ സംഘം ഹോട്ടല്‍ മുറിയിലെത്തി നടത്തിയ പരിശോധനയില്‍ ശശീന്ദ്രന് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമുള്ളതായി തുടർന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ശശീന്ദ്രനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇതിനിടെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി വെള്ളിയാഴ്ച രാവിലെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി.

മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കും രക്ത സമ്മർദ്ദം കൂടിയതായിട്ടാണ് റിപ്പോർട്ടുകൾ. മന്ത്രി കെ കൃഷ്ണന്‍കുട്ടി വൈകുന്നേരത്തോടെ ആശുപത്രി വിട്ടു. ആയാസമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് കെ കൃഷ്ണന്‍കുട്ടിയ്ക്ക് ഡോക്ടർമാർ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും, ആശുപത്രി വിട്ട മന്ത്രി മുഖ്യനെ ഭയന്ന് വിശ്രമം പോലും എടുക്കാതെ വീണ്ടും നവകേരള സദസില്‍ സജീവമാവുകയായിരുന്നു.

crime-administrator

Recent Posts

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

37 mins ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

1 hour ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

2 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

3 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

5 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

6 hours ago