Crime,

വീണാ തായ്‌ക്കണ്ടി ഒടുവിൽ ജയിലിലേക്ക്, പിണറായിക്ക് പൊട്ടിക്കരച്ചിൽ, ഹൈക്കോടതിയിൽപൂട്ടി

അവസാനം പിണറായിയും പൊന്നോമന പുത്രി വീണാ തായ്‌ക്കണ്ടിയും ജയിലഴിക്കുള്ളിലേക്ക്. മാസപ്പടി വിവാദം സഭയിൽ ഉന്നയിച്ച മാത്യു കുഴൽനാടന്റെ വാക്കുകൾ സഭ രേഖകളിൽ നിന്നും പോലും നീക്കം ചെയ്ത പിണറായിസത്തിന്റെ ധാർഷ്ട്യം ഇവിടെ ഹൈക്കോടതിക്കു മുന്നിൽ പൊട്ടി പൊളിഞ്ഞു വീണിരിക്കുകയാണ്.

കരിമണൽ കമ്പനിയിൽ നിന്നും പണം കൈപ്പറ്റി എന്ന ആരോപണത്തിൽ ഹൈക്കോടതി നോട്ടീസ് അയയ്ക്കാൻ ഉത്തരവായി സാഹചര്യത്തിൽ പിണറായി വിജയൻ കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയിലാണ്. ‘നോട്ടിസ് വരട്ടെ, അപ്പോൾ നോക്കാം. അതിനു നിങ്ങളല്ല, ഞാനല്ലേ വേവലാതിപ്പെടേണ്ടത്’ എന്നായിരുന്നു വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചത്. എന്നാൽ ഉള്ളിൽ നിറയുന്ന വേവലാതിയുടെ ചൂട് മുഖ്യന്റെ വാക്കുകളിൽ തന്നെ സ്പഷ്ടമായിരുന്നു.

മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കു നൽകാത്ത സേവനത്തിനു പ്രതിഫലം നൽകിയെന്ന വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ഹർജിയിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള എതിർകക്ഷികൾക്കു നോട്ടിസ് അയയ്ക്കാനാണു ഹൈക്കോടതി നിർദ്ദേശം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി.വീണ, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവർ ഉൾപ്പെടെ 12 പേരെ എതിർകക്ഷികളാക്കിയാണു ഹർജി.

ആരോപണ വിധേയരുടെ അഭിപ്രായം തേടാതെ ഹർജിയിൽ വിധി പറയുന്നതിലെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞാണ് തീരുമാനം. സ്വാഭാവിക നീതി ഉറപ്പാക്കാൻ കൂടിയാണ് ഇത്. കേസിൽ എതിർ കക്ഷികളേയും ഉൾപ്പെടുത്തുകയാണ് കോടതി. മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഗിരീഷ് ബാബു നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. പരാതിക്കാരൻ മരിച്ചിരുന്നു. അതുകൊണ്ട് സ്വമേധയാ ഈ കേസിൽ ഇടപെടൽ നടത്തുകയാണ് കോടതി. വിജിലൻസ് കോടതിയുടെ ഉത്തരവ് തെറ്റാണെന്ന് അമിക്കസ് ക്യൂറി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

എതിർകക്ഷികൾക്കു പറയാനുള്ളതു കേൾക്കാതെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെ ബാബുവിന്റെ നടപടി. മുഖ്യമന്ത്രിയും മകളും ഉൾപ്പെടെ 12 പേർക്കാണ് നോട്ടീസ് അയയ്ക്കുക. മുൻ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ പട്ടികയിലുണ്ട്.

മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും ചേർന്ന് കരിമണൽ കമ്പനിയിൽ നിന്നും 1.72 കോടി രൂപ കൈപ്പറ്റിയെന്നാണ് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് രേഖകളിലുള്ളത്. വിവാദത്തെക്കുറിച്ച് മുഖ്യമന്ത്രിയോ വീണയോ ഇതുവരെ കൃത്യമായി പ്രതികരിച്ചിട്ടില്ല. അതേസമയം, വീണയുടെയും കമ്പനിയുടെയും പണമിടപാടുകൾ നിയമപരമാണെന്നും സുതാര്യമാണെന്നും വിശദീകരിക്കാൻ സിപിഎം രംഗത്തിറങ്ങുന്ന അസാധാരണത്വവും ഈ സംഭവത്തിൽ ഉണ്ടായി. എന്നാൽ ഹൈക്കോടതിയുടെ ഇടപെടൽ ശക്തമായതോടെ സ്വന്തം മുഖ്യമന്ത്രിക്കസേര തെറിക്കുമെന്ന ഭയത്തോടൊപ്പം മകളുടെ ജയിൽവാസവും പിണറായിയെ ഭയപ്പെടുത്തുന്നുണ്ട്.
(സമ്പൂർണ വീഡിയോ കാണൂ )

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

7 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

9 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

10 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

10 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

10 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

11 hours ago