കൊല്ലം . കൊല്ലത്ത് മുണ്ടക്കൽ ബീച്ചിനടുത്ത് എക്സൈസ് സംഘത്തെ ലഹരി മാഫിയ അടിച്ച് നിരപ്പാക്കി മുഖ്യ പ്രതിയെ തട്ടിക്കൊണ്ടു പോയി. കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിനെ നേരെയായിരുന്നു ലഹരി മാഫിയയുടെ ആക്രമണം ഉണ്ടായത്. മയക്കുമരുന്ന് ഗുളികൾ പിടികൂടവേ പ്രതികൾ സംഘം ചേർന്ന് എക്സൈസിനെ ആക്രമിക്കുകയായിരുന്നു.
ഉദയമാർത്താണ്ഡപുരം ചേരിയിൽ വെച്ചായിരുന്നു സംഭവം. മയക്കുമരുന്ന് ഗുളികൾ വില്പന നടത്തുകയായിരുന്ന മുണ്ടക്കൽ സ്വദേശി ലാറ എന്ന് വിളിക്കുന്ന രതീഷിനെ പിടികൂടുമ്പോഴായിരുന്നു ആക്രമണം. 41( 22.9 ഗ്രാം) ലഹരി ഗുളികകൾ ഇയാളിൽ നിന്നും എക്സൈസ് കണ്ടെടുത്തു. എക്സൈസ് ഐ.ബി പ്രിവന്റീവ് ഓഫീസർ ശ്രീകുമാർ നൽകിയ വിവരപ്രകാരം പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഇൻസ്പെക്ടർ വിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡിനു നേരെയാണ് ആക്രമണം നടക്കുന്നത്.
മുണ്ടക്കൽ സ്വദേശികളായ സുജിത്ത്, അജിത്ത്, സെഞ്ചുറി നഗർ സ്വദേശി ലെനിൻ ബോസ്കോ എന്നിവരെ ആക്രമണത്തിനിടെ എക്സൈസ് സംഘം സാഹസികമായി കീഴടക്കുകയായിരുന്നു. എന്നാൽ ഒന്നാം പ്രതി രതീഷിനെ സഹോദരന്മാരായ സുധീഷ്,ഗിരീഷ് എന്നിവരും സനോഫർ എന്നയാളും കണ്ടാലറിയാവുന്ന മറ്റ് 3 പേരും ചേർന്ന് സംഭവ ശേഷം രക്ഷപ്പെടുത്തി കൊണ്ട് പോയി.
പ്രതികളുടെ ആക്രമണത്തിൽ സിവിൽ എക്സൈസ് ഓഫീസർ ജൂലിയൻ ക്രൂസിൻ്റെ വലത് കൈക്ക് പൊട്ടലുണ്ട്. സിവിൽ എക്സൈസ് ഓഫീസർ സൂരജിൻ്റെ കണ്ണിനും കീഴ് ചുണ്ടിനും പരിക്കുണ്ട്. എക്സൈസ് പാർട്ടിയിലെ മറ്റുള്ളവർക്കും പരിക്കുകൾ ഉണ്ട്. എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവരെ പ്രതി ചേർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ വിഷ്ണുവിനെ കൂടാതെ PO പ്രസാദ് കുമാർ, CEOമാരായ ശ്രീനാഥ്, നിധിൻ, അജിത്ത്, ജൂലിയൻ ക്രൂസ്, ഗോപകുമാർ, സൂരജ്, ഡ്രൈവർ സുഭാഷ് എന്നിവർ ആണ് എക്സൈസ് പാർട്ടിയിൽ ഉണ്ടായിരുന്നത്.
തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…
തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രംഗത്ത്.…
ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…
ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുമരണം. തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…
ന്യൂഡൽഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കെജ്രിവാളിന്…
കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…