Crime,

എന്റെയും മകളുടെയും തുണിയില്ലാത്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു, പരാതി കൊടുത്തിട്ട് 6 വർഷമായി നടപടി ഇല്ല

നടി പ്രവീണ നൽകിയ പരാതികൾക്ക് ഇനിയും പരിഹാരമില്ല. പ്രവീണയുടെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയയിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഒരാള്‍ താരത്തിന്റെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ആ സംഭവത്തില്‍ ഒരിക്കല്‍ കൂടി പ്രതികരിച്ച് രംഗത്തെത്തിയിരിക്കു കയാണ് പ്രവീണ.

അയാള്‍ കുറ്റകൃത്യങ്ങള്‍ ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരി ക്കുകയാണ്. ആറുവര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നുവെന്നും അയാള്‍ ജാമ്യത്തിലിറങ്ങി ഇപ്പോഴും കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണെന്നും ആണ് പ്രവീണ പറയുന്നത്.

പ്രവീണയുടെ മാത്രമല്ല, വീട്ടുകാരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നു. തന്റെ ചിത്രങ്ങള്‍ വസ്ത്രമില്ലാത്ത രീതിയിലൊക്കെയാണ് പ്രചരിപ്പിക്കുന്നത്. ആ വീഡിയോ ഉണ്ടാക്കിയവന്‍ അത് കണ്ട് ആസ്വദിക്കുന്നു. അവന്‍ അത് മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്യുകയാണെന്നും മകളുടെ ഫോട്ടോകളെടുത്ത് മോര്‍ഫ് ചെയ്ത് ഫ്രണ്ട്‌സിനൊക്കെ അയക്കുകയാണെന്നും പ്രവീണ പരാതി പറയുന്നു.

പ്രവീണ കഴിഞ്ഞ ആറ് വര്‍ഷത്തോളമായി പരാതിയുമായി സൈബര്‍ സെല്ലില്‍ കയറിയിറങ്ങുന്നു. എന്നാല്‍ ഇതുവരെ ഒരു പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. കുറ്റകൃത്യങ്ങള്‍ ഇപ്പോഴും തുടരുകയാണെ ന്നും ഭാഗ്യരാജ് എന്ന തമിഴ്‌നാട് സ്വദേശിയാണ് ഇതിന് പിന്നിലെന്നും പ്രവീണ പറഞ്ഞിട്ടുണ്ട്.

ഒരു കാലത്ത് മലയാള സിനിമയില്‍ നായികയായും സഹനടിയായും എല്ലാം തിളങ്ങിയിരുന്ന താരമാണ് നടി പ്രവീണ. നിരവധി സിനിമകളില്‍ വേഷമിട്ട താരത്തിന് പക്ഷേ നായികയായി വേണ്ടത്ര ശ്രദ്ധിക്കപ്പെടാന്‍ ആയില്ല. നായകന്മാരുടെ അനിയത്തിയായും നായികയായും സിനിമകളില്‍ എത്തുകയായിരുന്നു അവർ. തുടർന്ന് സിരീയലകുളിലേക്ക് തിരിഞ്ഞ താരം കുടുംബ പ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയായിരുന്നു. സിനിമയിലൂടെ എത്തി പിന്നീട് സീരിയല്‍ രംഗത്തും സൂപ്പര്‍ നായികയായി തിളങ്ങുക ആയിരുന്നു പ്രവീണ. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലൂടെയാണ് പ്രവീണ സിനിമാ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്.

crime-administrator

Recent Posts

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

20 mins ago

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

6 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

14 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

15 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

15 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

16 hours ago