Connect with us

Hi, what are you looking for?

India

ദ്വാരകയുടെ വീഡിയോ കണ്ടു ശ്രീലങ്ക ഞെട്ടി, തമിഴ് പുലികൾ മടങ്ങി വരുന്നു

പ്രഭാകരനെയും കുടുംബത്തെയും തമിഴ് പുലികളെയും ലങ്കൻ സേന പൂർണമായും ഉന്മൂലനം ചെയ്തെങ്കിൽ മകൾ ദ്വാരകയുടെ വിഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് എങ്ങനെ എന്ന് ചോദിക്കുകയാണ് ലോക മാധ്യമങ്ങൾ. പ്രഭാകരൻ ജീവനോടെയുണ്ടോ? എൽടിടിഇ തിരിച്ചു വറുകയാണോ? ദ്വാരകയുടെ തിരിച്ചുവരവിനു പിന്നിൽ നിർമിത ബുദ്ധിയാണോ? ചോദ്യങ്ങൾ ഉയരുകയാണ്.

എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരൻ എല്ലാ വർഷവും തന്റെ പിറന്നാൾ ദിനമായ നവംബർ 26ന് അനുയായികളെ അഭിസംബോധന ചെയ്യുന്ന പതിവുണ്ടായിരുന്നു. അതിന്റെ തൊട്ടടുത്ത ദിവസമാണ് എൽടിടിഇയുടെ ‘മാവീരർ എന്ന മഹാവീരർ ദിനം. രക്തസാക്ഷിക ളായ തമിഴ് പുലികളെ കുടുംബവും അനുയായികളും അനുസ്‌മരിക്കുന്ന ദിവസമാണിത്. എൽടിടിഇയുടെ ആദ്യ കേഡർമാരിലൊരാളായിരുന്ന ശങ്കറിന്റെ ഓർമയ്ക്കാണ് നവംബർ 27ന് മാവീരർ നാൾ ആചരിക്കാൻ തുടക്കം കുറിക്കുന്നത്. ഗ്രേറ്റ് ഹീറോസ് ഡേ എന്ന പേരിൽ പിന്നീടത് വാർത്തകളിൽ ഇടം പിടിക്കുകയായിരുന്നു.

1982 ൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ശങ്കർ കൊല്ലപ്പെടുന്നത്. ശങ്കർ ഉൾപ്പെടെയുള്ള എൽടിടിഇ അംഗങ്ങളുടെ ഓർമകൾ എല്ലാ നവംബർ 27നും വാർത്തകളിൽ എത്താറുണ്ട്. എന്നാൽ 2023 നവംബർ 27ന് ലോകം കേട്ടത് മറ്റൊന്നായിരുന്നു. ശ്രീലങ്കയിൽനിന്ന് തുടച്ചുനീക്കി എന്ന് സൈന്യം അവകാശപ്പെട്ട ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം എന്ന എൽടിടിഇ സട കുടഞ്ഞെഴുന്നേൽക്കുന്നു എന്നതാണ്. എൽടിടിഇ മാത്രമല്ല, അതിന്റെ തലവന്മാരും ഒപ്പമുണ്ടെന്ന സൂചന കൂടിയാണ്. പ്രഭാകരന്റെ മകൾ ദ്വാരകയുടേതെന്നു പറയുന്ന ഒരു വിഡിയോയും പുറത്തുവന്നിയ്ക്കുന്നു.

‘പ്രഭാകരന്റെ മകൾ തിരികെ വരുന്നു, താമസിയാതെ അണ്ണനുമെത്തും’. പരസ്യമായി ഇത്തരം പ്രസ്താവനകൾ വാർത്താ മാധ്യമങ്ങളിൽ നടത്തുന്നത് എൽടിടിഇ അനുഭാവികളോ സാധാരണക്കാരോ ഒന്നുമല്ല, തമിഴ് രാഷ്ട്രീയത്തിലെ നിർണായക വ്യക്തികളാണ്. എന്നാൽ ഇതൊരു തമാശയാണെന്നും ഗൗനിക്കേണ്ടതില്ലെന്നും അധികൃതരും സൈനിക നേതൃത്വവും പറയുമ്പോഴും, ഒരു കാര്യം വ്യക്തമാണ്. കാൽ നൂറ്റാണ്ടോളം ശ്രീലങ്കയെ ആഭ്യന്തര സംഘർഷത്തിന്റെ മുൾമുനയിൽ നിർത്തിയ തമിഴ്പുലികൾ തിരിച്ചു വരുന്നുണ്ട് എന്നതാണ് സത്യം.

ശ്രീലങ്കയിലെ നിലവിലുള്ള ദാരിദ്ര സാഹചര്യം മുതലെടുക്കാൻ എൽടിടിഇ ‘സ്ലീപ്പർ സെല്ലു’കൾ ശ്രമിക്കുന്നുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തതായി അടുത്തകാലഎത് വര്ധകൾ വന്നിരുന്നതാണ്. എൽടിടിഇയുടെ ഭീഷണി അവസാനിച്ചെങ്കിലും സംഘടന മുന്നോട്ടു വച്ച ആശയത്തിന് ഇന്നും ലോകമെമ്പാടും ആരാധകരും പിന്തുടര്‍ച്ചക്കാരുമുണ്ടെന്നത് ലങ്കൻ സർക്കാറിനെ അലോസരപ്പെടുത്തുന്നുണ്ട്. സംഘടനയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളും ഇന്നും ശ്രീലങ്കയിൽ സജീവമാണ്. ഇന്ത്യയിൽ നിന്നുൾപ്പെടെ അടുത്തകാലത്ത് ആയുധങ്ങൾ പിടിച്ചെടുത്തപ്പോൾ അത് എൽടിടിഇക്കു വേണ്ടിയുള്ളതായിരുന്നുവെന്ന വെളിപ്പെടുത്തലുകളും പിടിയിലായവർ നടത്തിയിരുന്നു എന്നതാണ് ശ്രദ്ധേയം.

ദ്വാരകയുടേതെന്നു പറയുന്ന ഒരു വിഡിയോ എങ്ങനെ പുറത്ത് വന്നു? ലോകത്തെ വിവിധ രാജ്യങ്ങളിലായി പടർന്നു കിടക്കുന്ന ശ്രീലങ്കൻ തമിഴരുടെ വലിയൊരു നിര എൽടിടിഇക്ക് ധനസഹായം നൽകിയിരുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു. വേലുപ്പിള്ള പ്രഭാകരനും ഇതിനു വേണ്ടി ക്യാംപെയ്നുകൾ നടത്തിയിരുന്നതാണ്. തുടർന്ന്, പണമായും രാജ്യാന്തര തലത്തിലുള്ള പിന്തുണയായും സഹായം ലങ്കയിലേക്ക് ഒഴുകി. മലേഷ്യ, തായ്‌ലൻഡ്, സിംഗപ്പൂർ എന്നീ രാജ്യങ്ങള്‍ക്കു പുറമേ മിക്ക യൂറോപ്യൻ രാജ്യങ്ങളിലുള്ളവരും ഇത്തരത്തിൽ എൽടിടിഇക്ക് സഹായം നൽകിയവരിൽ പെടും. ഇന്നും രാജ്യാന്തരതലത്തിൽ എൽടിടിഇക്കു വേണ്ടി ശബ്ദമുയർത്തുന്നവരുണ്ട്ണ് എന്നതാണ് എടുത്ത് പറയേണ്ടത്. തമിഴ് പുലികളെ തീവ്രവാദികളായി പ്രഖ്യാപിച്ച നിലപാടുകൾക്കെതിരെ ഇടയ്ക്കിടെ ഹർജികളിലൂടെ ഈ സംഘടനകൾ പോരാട്ടം നടത്തി വരുന്നു എന്നതും പറയേണ്ടതായുണ്ട്.

ഞെട്ടിച്ച് പ്രഭാകരന്റെ മകളുടെ വിഡിയോ; പിന്നാലെയെത്തുമോ ‘വലിയ പുലി’?പിറന്നാൾ ദിനമായ നവംബർ 26ന് അനുയായികളെ അഭിസംബോധന ചെയ്യുന്ന പതിവുണ്ടായിരുന്നു എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരന്. അതിന്റെ തൊട്ടടുത്ത ദിവസമാണ് എൽടിടിഇയുടെ ‘മാവീരർ (മഹാവീരർ) നാൾ’. രക്തസാക്ഷികളായ തമിഴ് പുലികളെ കുടുംബവും അനുയായികളും അനുസ്‌മരിക്കുന്ന ദിവസം. എൽടിടിഇയുടെ ആദ്യ കേഡർമാരിലൊരാളായിരുന്ന ശങ്കറിന്റെ ഓർമയ്ക്കാണ് നവംബർ 27ന് മാവീരർ നാൾ ആചരിക്കാനല്ല തുടക്കം.

ഗ്രേറ്റ് ഹീറോസ് ഡേ എന്ന പേരിൽ പിന്നീടത് വാർതത്തകളായി. 1982 ൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ശങ്കർ കൊല്ലപ്പെട്ടത്. ശങ്കർ ഉൾപ്പെടെയുള്ള എൽടിടിഇ അംഗങ്ങളുടെ ഓർമകൾ എല്ലാ നവംബർ 27നും വീണ്ടും ചർച്ചകളിൽ നിറയുന്നതും പതിവാണ്. എന്നാൽ 2023 നവംബർ 27ന് ലോകം കേട്ടത് മറ്റൊന്നാണ്. ശ്രീലങ്കയിൽനിന്ന് തുടച്ചുനീക്കി എന്ന് സൈന്യം അവകാശപ്പെട്ട ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എൽടിടിഇ) സട കുടഞ്ഞെഴുന്നേൽക്കുന്നു. എൽടിടിഇ മാത്രമല്ല, അതിന്റെ തലവന്മാരും എന്നതാണ് സൂചന നൽകുന്നത്. ഇതിന്റെ സൂചനയായി പ്രഭാകരന്റെ മകൾ ദ്വാരകയുടേതെന്നു പറയുന്ന ഒരു വിഡിയോയും ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...