Connect with us

Hi, what are you looking for?

Kerala

നിന്റെ കളി സുരേഷ് ഗോപിയോടോ?? ഇങ്ങനെ വേണം ഷിദ നിനക്ക്, ചാനലും CPM മും കൈവിട്ടു, ജോലിയുടെ കാര്യം തഥൈവ തന്നെ!!

സുരേഷ് ഗോപിക്ക് എതിരായ മാദ്ധ്യമപ്രവർത്തകയുടെ കേസിൽ കള്ളക്കളികൾ ഏറെയാണ്. ഈ കേസ് കള്ളക്കേസ് ആണെന്ന് പോലീസിനും വ്യക്തമായി അറിയാം. ഇനി ഇതിൽ കൂടുതൽ നടപടികളുമായി മുന്നോട്ടു പോകാൻ സാധ്യതയുമില്ല. ഇതിനെതിരെ വലിയ പ്രചാരണമാണ് മീഡിയ വണും കൈരളിയും ദേശാഭിമാനിയും ഇടതുപക്ഷത്തിന് വേണ്ടി മാമ പണി ചെയ്തിരുന്ന ചാനലുകളും നടത്തിയത്. എന്തായാലും പിണറായിയേയും റിയാസിനെയും KUWJ ജനറൽ സെക്രട്ടറി കിരൺ ബാബുവിന്റെയും വാക്ക് കേട്ട് ഷിദയും ഭർത്താവും എടുത്തു ചാടി ചീപ് പബ്ലിസിറ്റിക്കും ഇടതിനും മീഡിയ വണ്ണിനും വേണ്ടി ഈ കള്ളപ്പണി എടുത്തത്.

ഇപ്പോൾ എന്തായാലും പിണറായിയും റിയാസും ഷിദയെയും ഭർത്താവിനെയും കൈവിട്ടിട്ടുണ്ട്. എന്തായാലും ഒരു കാര്യം മറന്നു പോയി. പിണറായിക്കും റിയാസിനും സി പി എമ്മിനും പാലം കടക്കുവോളം നാരായണ, നാരായണയും പിന്നീടങ്ങോട്ട് കൂരായണ എന്നുമാണല്ലോ. സ്വപ്ന സുരേഷിന്റെയും ശിവശങ്കറിന്റെയും കാര്യം എടുത്തു നോക്കിയാൽ തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ. തങ്ങൾക്ക് പറയാകും എന്ന് മനസിലായതോടെ പിണറായി സ്വപ്നയെ അങ്ങ് ഒതുക്കി ശിവശങ്കറിനെ അകത്താക്കുകയും ചെയ്തു. ഒടുവിൽ അവർ തമ്മിലുള്ള യുദ്ധത്തിന്റെ ക്ലൈമാക്സിലേക്ക് കടക്കുകയാണ്.

ഷിദയെ നിലവിൽ റിപ്പോർട്ടിങ്ങിന്റെ പേര് പറഞ്ഞു ഡൽഹിയിലേക്ക് മാറ്റിയിരിക്കുകയാണ് സുടാപ്പി ചാനൽ. അതുപറഞ്ഞപ്പോൾ മറ്റൊരു കാര്യവുമുണ്ട്. സ്ഥലം മാറ്റൽ പലപ്പോഴും ഒരു സ്ഥാപനം ഒരാളെ വേണ്ട എന്ന് വയ്ക്കുന്നതിന്റെ മുന്നോടി കൂടിയാണ്. പ്രത്യേകിച്ച് പത്ര മാധ്യമധ്യമങ്ങളെന്നു തെളിയിക്കപ്പെട്ട കാര്യമാണ്. സുടാപ്പി ചാനലിന് മാത്രമല്ല ഷിദയ്ക്കും വലിയൊരു നാണക്കേട് തന്നെയാണ് ഇത്. മാത്രമല്ല സുരേഷ്‌ഗോപി തിരിച്ചടിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഷിദയ്ക്കെതിരെ നിയമനടപടി വരും. അത് പ്രകാരം 10 കോടി രൂപയ്ക്ക് വരെ സുരേഷ്‌ഗോപിക്ക് കേസ് കൊടുക്കേണ്ടി വരും. അങ്ങനെയെങ്കിൽ ഷിദ മീഡിയ വണ്ണിൽ തുടർന്നാൽ ഉറപ്പായും കേസ് മുറുകുന്നതിനു അനുസരിച്ച് ഇത് കൊടുക്കേണ്ടി വന്നാൽ മീഡിയ വൺ കൊടുക്കേണ്ടിയും വരും.

സുരേഷ് ഗോപി അതിനുള്ള തയ്യാറെടുപ്പിലാണ്. അദ്ദേഹം അഭിഭാഷകരുമായി ഇതുസംബന്ധിച്ച കൂടിയാലോചനകൾ നടത്തിയിരിക്കുന്നു എന്ന വിവരമാണ് ലഭിച്ചിരിക്കുന്നത്. ഇത്ര ദിവസത്തിനുള്ളിൽ മാധ്യമപ്രവർത്തകയുടെയും സുടാപ്പി ചാനലിന്റെയും സി പി എമ്മിന്റെയും പോലീസിന്റെയും നടപടികൾ എന്താണെന്നറിയാനാണ് കാത്തിരുന്നത്. എന്തായാലും ഷിദയെ ചാനൽ ഡൽഹിയിലേക്ക് മാറ്റിയിരിക്കുകയാണ്. അധികം വൈകാതെ ഷിദയെ പുറത്തു പോകേണ്ടി വരും. അതിനുള്ള നീക്കങ്ങൾ ചാനൽ അണിയറയിൽ നടത്തുന്നുണ്ട്. കാരണം ഷിദയ്ക്ക് എതിരെയുള്ള കേസ് വരുന്നതോടെ ചാനലിന് ബുദ്ധിമുട്ടുണ്ടാകും. കേസും കൂട്ടവുമായി പോകാൻ ചാനൽ ആഗ്രഹിക്കുന്നില്ല എന്നതാണ് വിവരം. അതവർക്ക് ഭാവിയിൽ ദോഷം ചെയ്യുകയും ചെയ്യും.

ഷിദ പുറത്തു പോയാൽ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം എന്താണെന്നു വച്ചാൽ ഇനിയൊരു ചാനലിൽ ജോലിക്ക് പോകുമ്പോൾ സുരേഷ് ഗോപിയെ ഇന്റർവ്യൂ ചെയ്യേണ്ടി വരുന്ന അവസ്ഥ. അവർ പറഞ്ഞാൽ ചെയ്യാതിരിക്കാൻ പറ്റുമോ? അല്ലെങ്കിൽ ആ പണിയും പോകും. ഒരുപാട് കഷ്ടപ്പെട്ടായിരിക്കും സുരേഷ്ഗോപിയുമായി ഷിദ ഒരു നല്ല വ്യക്തിബന്ധം ഉണ്ടാക്കിയെടുത്തത്. അതുകൊണ്ടു കൂടിയാകണം അത്രയ്ക്കും അടുപ്പത്തോടെയും സ്നേഹത്തോടെയും സുരേഷ്‌ഗോപി ആ മാദ്ധ്യമപ്രവർത്തകയുടെ തോളത്ത് ഒന്ന് കൈവച്ചു പോയത്. അത് പലരുടെയും ലാബെച്ചയ്ക്ക് വേണ്ടി കരുവാക്കുന്നതിനു കൂടെ നിന്ന് വഷളാക്കി. സുരേഷ്‌ഗോപി മാപ്പു പറഞ്ഞപ്പോഴെങ്കിലും അല്ലെങ്കിൽ സംഭവം ഗുരുതരമാകുന്നു എന്ന് മനസിലായപ്പോഴെങ്കിലും അവർക്ക് അതിന്റെ പിന്നിലുണ്ടായ കാരണങ്ങൾ തുറന്നു പറയാമായിരുന്നു. അവർക്കും ഒരു സ്വീകാര്യത ഉണ്ടായേനെ. ഇനിയിപ്പോ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

ഇതേ തുടർന്ന് ഷിദയുടെ ഭർത്താവിന് എതിരെയും KUWJ ജനറൽ സ്ക്രട്ടറി കിറാൻബാബുവിന് എതിരെയും പരാതി വരാൻ സാധ്യതയുണ്ട്. കാരണം ഇതുമായി ബദ്ധപ്പെട്ട് ഗൂഢാലോചന നടന്നു എന്നതിന്റെ തെളിവുകൾ പുറത്തു വന്നു കഴിഞ്ഞതാണ്. അതായത് ഒക്ടോബർ 27 നു രാത്രി കൃത്യം 10 മണിക്ക് കെ യുഡബ്ല്യുജെ നേതാക്കൾ ഒരുമിച്ചിട്ട ഫെയ്സ് ബുക്ക് പോസ്റ്റുകൾ ആണ് ഇവിടെ തെളിവ് ആകുന്നത്. കേസിന് ആധാരമായ സംഭവം ഇങ്ങനെയാണ്, കോഴിക്കോട്ട് ഒക്ടോബര് 27 നു രാവിലെ ഒൻപതു മണിയോടെ ആണ് സംഭവങ്ങളുടെ തുടക്കം . ക്ഷേത്ര ദർശനം കഴിഞ്ഞു ഹോട്ടലിലേക്ക് മടങ്ങിയെത്തിയ സുരേഷ് ഗോപിയെ ചാനലുകാർ വളഞ്ഞു വഴി തടഞ്ഞു നിന്നു. സുരേഷ് ഗോപിയുമായി വർഷങ്ങളായി പരിചയമുള്ള പരാതിക്കാരിയായ ഈ മാധ്യമ പ്രവർത്തക വളരെ നല്ല അടുപ്പം പ്രകടിപ്പിച്ച് സുരേഷ് ഗോപിയുടെ തൊട്ടടുത്തു നിന്നു ,ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു,

സുരേഷ് ഗോപിയും വളരെ ഫ്രണ്ട് ലിയായി മറുപടി പറഞ്ഞു. സ്നേഹത്തോടെ തോളിൽ സ്പർശിച്ചു. ബൈറ്റ് എല്ലാമെടുത്ത ശേഷം ചിരിച്ചു പിരിയുകയും ചെയ്തു.എന്നാൽ ഈ ദൃശ്യങ്ങളിൽ വിവാദത്തിനു വകുപ്പുണ്ടെന്നു കണ്ട ചില ക്യാമറാമാന്മാർ പ്രസ് ക്ലബ് പ്രസിഡൻറും മാധ്യമം റിപ്പോർട്ടുമായ ഫിറോസ് ഖാനെ വിവരം ധരിപ്പിച്ചു. ഇതോടെ സുരേഷ് ഗോപി വിഷയം കെയുഡബ്ല്യുജെ ഔദ്യോഗിക വാട്സാപ് ഗ്രൂപ്പിൽ കൊടുപിരികൊള്ളുന്ന ചർച്ചയായി. തുടർന്നു പ്രസിഡൻ്റ് വിനീത ഉടൻ മധ്യപ്രവർത്തക വിളിച്ചപ്പോൾ തനിക്കു പരാതി ഇല്ലെന്നും സുരേഷ് ഗോപി സ്നേഹത്തോടെയാണ് ഇടപെട്ടതെന്നുമായിരുന്നു അന്ന് മറുപടി കിട്ടിയത്.

പക്ഷേ കെ യുഡബ്ല്യുജെ ഗ്രൂപ്പിൽ ജനറൽ സെക്രട്ടറി കിരൺ ബാബുവും ദേശാഭിമാനിയിലെ ചിലരും വിഷയം കത്തിക്കണമെന്നു വാശി പിടിച്ചു. അനാവശ്യ വിവാദം വേണ്ടെന്ന നിലപാടിലായിരുന്നു ഭൂരിഭാഗവും. സുരേഷ് ഗോപി യോടെന്താ സോഫ്റ്റ് കോർണർ എന്നായിരുന്നു കിരണിൻ്റെയും കൂട്ടരുടെയും ആക്ഷേപം. അവസാനം ഈ മാധ്യമപ്രവർത്തക കൊണ്ട് പൊലീസിൽ പരാതി കൊടുക്കാമെന്നു സമ്മതിച്ചാൽ യൂണിയൻ ഏറ്റെടുത്ത് വനിതാ കമ്മിഷനെ സമീപിക്കാമെന്ന ധാരണയായി. തുടർന്ന് മാധ്യമപ്രവർത്തകയെ സമ്മതിപ്പിക്കാൻ ദേശാഭിമാനി ഫോട്ടോഗ്രാഫറായ ഭർത്താവിനു മേൽ കടുത്ത സമ്മർദ്ദമുണ്ടായി. മീഡിയ വൺ മാനേജിങ് എഡിറ്റർ ദാവൂദ് സ്ഥാപനത്തിൻ്റെ തീരുമാനമെന്ന മട്ടിൽ മാധ്യമപ്രവർത്തകയെ സമ്മർദ്ദത്തിലാക്കി എന്ന് വേണം പറയാൻ.

സംഭവ ദിവസം അന്ന് രാത്രി ഒൻപതു മണിയോടെ മാധ്യമപ്രവർത്തക പരാതി കൊടുക്കുമെന്ന ഒരു അറിയിപ്പ് യൂണിയൻ വാട്സാപ് ഗ്രൂപ്പിലെത്തി. വിനീത വീണ്ടും മാധ്യമപ്രവർത്തകയെ വിളിച്ച് ഈക്കാര്യം സ്ഥിരീകരിച്ചു. പിന്നെ എല്ലാം മിന്നൽ വേഗത്തിൽ ഉടൻ തന്നെ കെ യുഡബ്ല്യുജെ പത്രക്കുറിപ്പ് തയാറായി. തൽപരകക്ഷികളെല്ലാം പത്രക്കുറിപ്പ് ഒരുമിച്ചു ഫെയ്സ് ബുക്കിൽ പരസ്യപ്പെടുത്തി. അതായതു സുരേഷ് ഗോപി വിഷയത്തിൽ കെ യുഡബ്ല്യുജെയിൽ നടന്ന ഗൂഡാലോചന പുറത്തു വരണമെങ്കിൽ 27 നു രാവിലെ പത്തു മുതൽ രാത്രി പത്തു വരെ സംസ്ഥാന സമിതി വാട്സാപ് ഗ്രൂപ്പിൽ നടന്ന ചർച്ച പരിശോധിക്കാൻ നടക്കാവ് പൊലീസ് സുരേഷ്‌ഗോപിയുടെ പരാതി വരുന്നതോടെ തയ്യാറാകേണ്ടി വരും.

വാൽകഷ്ണം :ഷിദക്ക് സുരേഷ് ഗോപി സത്യത്തിൽ ആരെന്നറിയില്ല,ആ മനസെന്തെന്നറിയില്ല, പേന ഉന്തുകയാണ് കേരളത്തിൽ ലോകം കീഴടക്കിയ പത്രക്കാരി എന്ന ഭാവത്തിൽ, മീഡിയ വൺ അല്ല കേരളത്തിലെ പത്ര ലോകം. മാധ്യമം വായിക്കുന്നത് ഇന്ന് കേരളത്തിൽ വറും 42000 പേരാണ് മറക്കരുത്. അധികം തുള്ളരുത്

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...