Crime,

പാക് പിന്തുണയുള്ള ഭീകരർ കേരളത്തിലും, കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

പാക് പിന്തുണയുള്ള ഭീകര സംഘടനയുടെ പ്രവർത്തനം കേരളത്തിൽ ഉൾപ്പടെ നടക്കുന്നതായ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ് റെയ്ഡ് നടന്നു. കേരളം, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഞായറാഴ്ച എന്‍ഐഎ റെയ്ഡ് നടന്നത്. ക്രിമിനൽ ബന്ധം തെളിയിക്കുന്ന രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും കോഴിക്കോട് നിന്ന് പിടിച്ചെടുത്തതായി എൻഐഎ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഗസ് വ ഇ ഹിന്ദ് എന്ന സംഘടനയുമായി ബന്ധപ്പെട്ടവരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. 2022ല്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റ ഭാഗമായാണ് പരിശോധന നടത്തിയത്. കേരളത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. ഇവിടെ ഗസ് വ ഇ ഹിന്ദ് എന്ന സംഘടനയുമായി ബന്ധപ്പെട്ടവരുടെ കേന്ദ്രങ്ങളിൽ എൻ ഐ എ പരിശോധന നടന്നു.

2022 ജൂലൈ 14ന് ബീഹാറിൽ പാട്‌ന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. ഗ്രൂപ്പ് അഡ്മിനായിരുന്ന മർഖൂബ് ഇന്ത്യയ്ക്കു പുറമെ ബംഗ്ലദേശ്, പാക്കിസ്ഥാൻ, യെമൻ എന്നിവിടങ്ങളിൽ‌നിന്നുള്ള പലരേയും ഗ്രൂപ്പിലേക്ക് ചേർത്തു. ടെലഗ്രാം ഉൾപ്പെടെ മറ്റ് സമൂഹ മാധ്യമങ്ങളിലും ഇയാൾ സജീവമായിരുന്നു. യുവാക്കളെ സ്വാധീനിച്ച് ഗസ്‌വ ഇ ഹിന്ദ് ഇന്ത്യയിൽ സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം. രാജ്യവ്യാപക മായി തീവ്രവാദികളുടെ സ്‌ലീപ്പർ സെൽ സജീവമാക്കാനായിരുന്നു ഇവരുടെ പദ്ധതി

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം ഉള്‍പ്പെടെ പദ്ധതിയിട്ട് ഭീകര പ്രവര്‍ത്തനം ആസൂത്രണം ചെയ്തിരുന്ന അഹമ്മദ് ഡാനിഷ് എന്ന ഭീകരവാദിയെ പാട്‌ന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ യുവാക്കളെ അംഗങ്ങളാക്കി ആക്രമണങ്ങള്‍ ലക്ഷ്യം വച്ചിരുന്നതായി കണ്ടെത്തുകയാണ് ഉണ്ടായത്. തുടര്‍ന്നു ഈ കേസ് എന്‍ഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു.

crime-administrator

Recent Posts

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

3 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

4 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

4 hours ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

5 hours ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

6 hours ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

6 hours ago