Connect with us

Hi, what are you looking for?

Health

എൻഡോസൾഫാൻ ദുരിത ബാധിതരിൽ 2011ന് ശേഷം ജനിച്ചവർ ഉൾപ്പെടില്ലെന്ന് വിവാദ ഉത്തരവിറക്കി ആരോഗ്യ വകുപ്പ്

കേരളത്തിൽ വീണ്ടും എൻഡോസൾഫാൻ വിഷയം ആളി കത്തിക്കാൻ കാരണമാകുന്ന വിവാദ ഉത്തരവിറക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ 2011ന് ശേഷം ജനിച്ചവർ ഉൾപ്പെടില്ലെന്നാണ് ആരോഗ്യ വകുപ്പിൻറെ ഉത്തരവ്. ഇതോടെ പ്രതിഷേധവുമായി കാസർകോട് ജില്ലയിലെ ദുരിത ബാധിതർ രംഗത്തെത്തിയിരിക്കുകയാണ്. 2011 ഒക്ടോബറിന് ശേഷം ജനിച്ചവർ എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ ഉൾപ്പെടില്ലെന്നാണ് കേരള ആരോഗ്യ വകുപ്പിന്റെ കണ്ടുപിടിത്തവും ഉത്തരവും.

സർക്കാർ നടപടിയെ എൻഡോസൾഫാൻ ഇരകളോടുള്ള പകരം വീട്ടലായിട്ടു മാത്രമേ കാണാനാവൂ. കാരണം ഇരകളുടെ ചികിത്സ സഹായധനം അടക്കം സുപ്രീം കോടതി വിധി നടപ്പാക്കിയില്ലെന്ന് കാട്ടി ഇരകളായവർ സുപ്രീം കോടതിയിൽ പോയി കോടതിയലക്ഷ്യ ഹർജിയിലൂടെ അനുകൂല ഉത്തരവ് വാങ്ങിയതിന്റെ പകരം വീട്ടലാണിത്. എൻഡോസൾഫാൻ ഇരകൾക്ക് പിണറായി സർക്കാരിൽ നിന്ന് നീതി ലഭിക്കില്ലെന്നതിന്റെ തെളിവ് കൂടിയാണിത്.

ആരോഗ്യ വകുപ്പിൻറെ ഉത്തരവിന് പിന്നിൽ ഗൂഡാലോചന യുണ്ടെന്നാണ് എൻഡോസൾഫാൻ ദുരിത ബാധിതർ ആരോപിക്കു ന്നത്. ഉത്തരവ് എത്രയും വേഗം പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. 2005 ഒക്ടോബർ 25നാണ് കേരളത്തിൽ എൻഡോസൾഫാൻ നിരോധിക്കുന്നത്.

എൻഡോസൾഫാൻ ആഘാതം ആറ് വർഷം മാത്രമേ നിലനിൽക്കൂ എന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് എന്നാണ് സർക്കാർ അവകാശപ്പെടുന്നതെങ്കിലും ഇത് സംബന്ധിച്ച് ശാസ്ത്രീ പഠനങ്ങൾ നടന്നതായി റിപ്പോർട്ടുകൾ ഒന്നും പുറത്ത് വന്നിട്ടില്ല. ചില ഡോക്ടർമാരുടെതെന്നു പറയുന്ന ഏകപക്ഷീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ദുരിത ബാധിതർക്കെതിരെ സർക്കാർ വാളോങ്ങുന്നത്.

പുതിയ ഉത്തരവോടെ 6728 പേരുടെ പട്ടികയിൽ നിന്ന് ആയിരത്തിലേറെ കുട്ടികൾ പുറത്താകും. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് അഞ്ച് ലക്ഷം ധനസഹായം കിട്ടിയവർ വരെ ഇതിൽ ഉൾപ്പെടും എന്നതാണ് എടുത്ത് പറയേണ്ടത്. സർക്കാരിൻറെ മറ്റ് ആനുകൂല്യങ്ങളും ഇവർക്ക് നിലവിൽ ലഭിച്ചു വരുമ്പോഴാണിത്. ദുരിത ബാധിതരുടെ പട്ടികയിൽ 2011ന് ശേഷം ജനിച്ചവർ ഉൾപ്പെടില്ലെന്നു പുതിയ ഉത്തരവ് പറയുമ്പോൾ, 2011ന് ശേഷവും ഒട്ടേറെ കുഞ്ഞുങ്ങൾ ദുരിത ബാധിതരായി ജനിച്ചിട്ടുണ്ടെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ അടിവരയിട്ടു പറയുന്നുണ്ട്. തെളിവുകളോടെ എത്രപേരെ കാട്ടിത്തരാമെന്നും അവർ ചോദിക്കുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിൻറെ ഉത്തരവിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് എൻഡോസൾഫാൻ ദുരിത ബാധിതർ ആരോപിക്കുന്നത്.

കഴിഞ്ഞ ഓ​ഗസ്റ്റിൽ വാഹന സൗകര്യം ഇല്ലാതായി പിറകെ സൗജന്യ മരുന്ന് വിതരണവും നിലക്കുന്നുവെന്നാരോപിച്ച് ദുരിത ബാധിതർ പ്രതിഷേധവുമായി രം​ഗത്ത് വന്നിരുന്നു. പദ്ധതി പൂർണ്ണമായി നിർത്താനുള്ള ശ്രമമാണെന്നാണ് എൻഡോസൾഫാൻ ദുരിത ബാധിതർ പറഞ്ഞിരുന്നത്. എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സൗജന്യ മരുന്ന്, പഞ്ചായത്തുകളിലെ പിഎച്ച്സികൾ വഴിയും നീതി സ്റ്റോറുകൾ വഴിയുമാണ് വിതരണം ചെയ്തു വന്നിരുന്നത്.

കാസർകോട് ജില്ലയിൽ പുല്ലൂർ പെരിയ, കയ്യൂർ ചീമേനി എന്നീ പഞ്ചായത്തുകളിൽ മാത്രമാണ് ഇപ്പോൾ സൗജന്യ മരുന്ന് വിതരണം നടക്കുന്നത്. കള്ളാറും കാറഡുക്കയും അടക്കമുള്ള പഞ്ചായത്തു കളിൽ മരുന്ന് വിതരണം നിർത്തിയിട്ട് മാസങ്ങളായി. എൻഡോ സൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള സെൽ യോഗം അവസാനമായി ജനുവരിയിൽ ചേർന്ന ശേഷം പിന്നെ കൂടിയിട്ടേ ഇല്ല.. സെല്ലിൻറെ ചുമതലയുള്ള മന്ത്രി റിയാസ് ജില്ലയിൽ വന്നിട്ടും ഈ യോഗം മാത്രം നടന്നില്ല.

കാസർകോട്ടെ എൻഡോസൾഫാൻ ഇരകളുടെ ചികിത്സ സഹായധനം അടക്കം സുപ്രീം കോടതി വിധി നടപ്പാക്കിയില്ലെന്ന് കാട്ടി ഇരകളായവർ നൽകിയ കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി തീർപ്പാക്കിയിരുന്നു. ഇരകളുടെ ചികിത്സ സംബന്ധിച്ച് കാര്യങ്ങൾ നിരീക്ഷിക്കാൻ കേരള ഹൈക്കോടതിക്ക് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകിയിരുന്നതുമാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നടപടികൾ നിരീക്ഷിക്കണമെന്നും, കേസുമായി ബന്ധപ്പെട്ട രേഖകൾ കേരള ഹൈക്കോടതിയിലേക്ക് മാറ്റാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകിയിരുന്നതുമാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...