Connect with us

Hi, what are you looking for?

Exclusive

സിയാ-സഹദ് അച്ഛനമ്മമാർ ആയി!!

ഭാരത ജനതയുടെ കൗതകത്തിനും ആകാംക്ഷയും നിറഞ്ഞ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ആ സന്തോഷ വാർത്ത സൈബർലോകത്ത എത്തിയത. ട്രാൻസ്‌ജെൻഡർ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു. ഇരുവരുടെയം സുഹൃത്തുക്കളാണ് പിറവിയുടെ വാർത്ത സൈബറിടങ്ങളിൽ പങ്കുവെച്ചത്.
സഹദിന്റെയും സിയയുടെയും പൊന്നോമനയെ കാണാൻ കാത്തിരിക്കുകയാണ് സുഹൃത്തുക്കൾ. ഗർഭധാരണത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌മെൻ പിതാവ് എന്ന പ്രത്യേകത കൂടി സഹദിന് ലഭിക്കുകയാണ്. സിയ സഹദിന്റെ കുഞ്ഞിന്റെ കരച്ചിൽ കേട്ടു. ദൈവാനുഗ്രഹത്താൽ അച്ഛനും കുഞ്ഞു ആരോഗ്യത്തോടെ ഇരിക്കുന്നു. പ്രാർത്ഥിച്ച എല്ലാവർക്കും ഒരുപാട് നന്ദി അറിയിക്കുന്നു തുടങ്ങിയ പോസ്റ്റുകളാണ് സൈബറിടത്തിൽ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ച ആരും തന്നെ കുഞ്ഞിന്റെ ജെന്റർ ഏതാണ് എന്ന് വെളിപ്പെടുത്തിയിട്ടില്ല. എല്ലാ പോസ്റ്റിനും താഴെ കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ചോദിച്ചുകൊണ്ടുള്ള കമന്റുകൾ വരുന്നുണ്ട്. പ്രശംസിച്ചുകൊണ്ടുള്ള കമന്റുകൾ തന്നെയാണ് ഭൂരിഭാഗവും.

സിയ സഹദിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ഒപ്പമാണ് ദിയ സനയുടെ പോസ്റ്റ്. ഹോസ്പിറ്റിിൽ അഡ്‌മിറ്റ് ചെയ്ത വിവരം നേരത്തെ ദിയ അറിയിച്ചിരുന്നു. ‘നല്ല സുഖമായി ആരോഗ്യത്തോടെ പ്രസവിച്ചു വാ മോനെ’ എന്നായിരുന്നു ആദ്യത്തെ പോസ്റ്റ്. കുഞ്ഞ് ജനിച്ചതിന് ശേഷം മറ്റൊരു ചിത്രം കൂടെ ദിയ പങ്കുവച്ചു. ‘സിയ ഹസദിന് കുഞ്ഞ് ജനിച്ചു. അച്ഛൻ സഹദ് സുഖമായിരിക്കുന്നു’ എന്നാണ് സന്തോഷ വാർത്ത പങ്കുവച്ചുകൊണ്ട് ദിയ കുറിച്ചത്

മിനിട്ടുകൾക്ക് മുൻപ് വാർത്ത ആദ്യം പങ്കുവച്ചത് ശീതൾ ശ്യാം ആണ്. ഇന്ത്യ കാത്തിരുന്ന ആ കുഞ്ഞ് പിറന്നു. സുഖമായിരിക്കുന്നു എന്നാണ് ശീതൾ ശ്യാം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. കുറേ ഏറെ ലവ് ഇമോജികളുെട പൂക്കളുടെ ഇമോജികളും എല്ലാം പോസ്റ്റിനൊപ്പം വച്ചിട്ടുണ്ട്. എത്രത്തോളം വലിയ സന്തോഷമാണ് ഈ വാർത്ത എന്ന് ശീതളിന്റെ പോസ്റ്റിൽ നിന്നും വ്യക്തം.

സന്തോഷ വാർത്ത പങ്കുവച്ചുകൊണ്ട്, പ്രാർത്ഥിച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ട് ദീപ്തി കല്യാണിയും ഇൻസ്റ്റഗ്രാമിൽ എത്തി. ‘സിയ സഹദിന്റെ കുഞ്ഞിന്റെ കരച്ചിൽ കേട്ടു. ദൈവാനുഗ്രഹത്താൽ അച്ഛനും കുഞ്ഞു ആരോഗ്യത്തോടെ ഇരിക്കുന്നു. പ്രാർത്ഥിച്ച എല്ലാവർക്കും ഒരുപാട് നന്ദി അറിയിക്കുന്നു’ എന്നാൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ച ആരും തന്നെ കുഞ്ഞിന്റെ ജെന്റർ ഏതാണ് എന്ന് വെളിപ്പെടുത്തിയിട്ടില്ല. എല്ലാ പോസ്റ്റിനും താഴെ കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ചോദിച്ചുകൊണ്ടുള്ള കമന്റുകൾ വരുന്നുണ്ട്. പ്രശംസിച്ചുകൊണ്ടുള്ള കമന്റുകൾ തന്നെയാണ് ഭൂരിഭാഗവും.

ട്രാൻസ്ദമ്പതികളായ സിയയും സഹദും ഒരു കുഞ്ഞിനായി കാത്തിരുന്ന ദമ്പതികൾ ദത്തെടുക്കുന്നതിനെ കുറിച്ച് ആലോചിച്ചെങ്കിലും അവർ നേരിട്ട വെല്ലുവിളികൾ ചെറുതായിരുന്നില്ല. ട്രാൻസ്‌ജെൻഡർ പങ്കാളികളായതു കൊണ്ടുതന്നെ നിയമനടപടികൾ ഇരുവരുടേയും ആഗ്രഹത്തിന് തടസമായി മാറി.പിന്നീടാണ് സഹദ് ഗർഭം ധരിക്കാമെന്ന ആശയം ഇരുവരിലേക്കും എത്തുന്നത്.

സമൂഹം പറയാൻ പോകുന്ന പല കുത്തുവാക്കുകളേയും ഓർത്ത് ആദ്യം ആശങ്കപ്പെട്ടിരുന്നു. എന്നന്നേക്കുമായി ഉപേക്ഷിച്ച സ്ത്രീത്വത്തിലേക്ക് തിരിച്ച് പോരുക എന്നതും വെല്ലുവിളിയായിരുന്നു. എന്നാൽ കുഞ്ഞ് എന്ന അടങ്ങാത്ത ആഗ്രഹാണ് സഹദിനെ ആ തീരുമാനത്തിലെത്തിച്ചത്.കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ പരിശോധനകൾക്ക് സഹദിന് മറ്റ് ആരോഗ്യപ്രശ്‌നമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ചികിത്സ ആരംഭിച്ചത്. സിയയിൽ നിന്നാണ് സഹദ് ഗർഭം ധരിച്ചത്. സ്ത്രീയിൽ നിന്ന് പുരുഷനാകാനുള്ള നീക്കത്തിന്റെ ഭാഗമായി മാറിടങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്‌തെങ്കിലും ഗർഭപാത്രവും മറ്റും മാറ്റിയിരുന്നില്ല. മാർച്ച് 4നായിരുന്നു പ്രസവ തിയതി. കുഞ്ഞിനെ മിൽക് ബാങ്ക് വഴി മുലയൂട്ടാനാണു തീരുമാനം. നർത്തകിയാണ് സിയ. സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റ് ആണ് സഹദ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...