Connect with us

Hi, what are you looking for?

News

താലിബാൻ ഭീകരതക്ക് ആൺകുട്ടികളോട് പ്രിയം കൂടി, അവരെ ലൈംഗിക അടിമകളാക്കുന്ന ‘ബച്ചാ ബാജി’ അരങ് തകർക്കുന്നു

ആൺകുട്ടികളെ ലൈംഗിക അടിമകളായി മാറ്റുന്ന ബച്ചാ ബാജി ദുരാചാരം താലിബാനിൽ അരങ്ങു തകർക്കുകയാണെന്നു റിപ്പോർട്ടുകൾ. ആൺകുട്ടികൾ സ്ത്രീ നർത്തകരായി രൂപം മാറുന്നതാണിത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരമേറ്റെടുത്തതിനു പിന്നാലെ സ്വാതന്ത്ര്യവും സമത്വവുമൊക്കെ പോയ് മറഞ്ഞു. ഇതിനിടെയാണ് ബച്ചാ ബാജി ദുരാചാരത്തിൻ്റെ വാർത്തകളും അഫ്ഗാഗാനിസ്ഥാനിൽ നിന്ന് പുറത്ത് വരുന്നത്.

കൗമാര പ്രായത്തിലുള്ളതോ അതിലും ചെറിയ പ്രായത്തിലുള്ളവരോ ആയ കുട്ടികളെ താലിബാൻ തീവ്രവാദികൾ വിനോദത്തിനായി വാങ്ങുകയും അവർക്ക് നൃത്ത പരിശീലനം നൽകി ലൈംഗിക ചൂഷണത്തിന് വിധേയരാക്കുകയും ചെയ്യുകയാണ് ഈ ദുരാചാരത്തിന്റെ പേരിൽ നടക്കുന്നത്.. അഫ്ഗാനിസ്ഥാനിലെ മതത്തിൻ്റെയും പുരുഷ മേധാവിത്വത്തിൻ്റെയും പ്രതീകമായി ബച്ചാ ബാജി എന്ന ആചാരം മാറികഴിഞ്ഞിരിക്കുകയാണ്.

ബച്ചാ ബാജി സമ്പ്രദായത്തിന് കീഴിൽ എട്ടു വയസ്സുമുതൽ 16 വയസ്സു വരെയുള്ള ആൺകുട്ടികൾ ലൈംഗിക അടിമകളായി മാറുകയാണ്. അഫ്ഗാന്റെ പ്രാന്തപ്രദേശങ്ങളിൽ ഇതിനെ ബച്ചാ ബാരിഷ് എന്നും വിളിക്കുന്നുണ്ട്. താടി വളർത്താത്ത കുട്ടിയാണ് ഈ ആചാരത്തിലെ പ്രധാന കഥാപാത്രങ്ങൾ. കുട്ടികൾക്ക് താടി വളർന്നു തുടങ്ങുമ്പോൾ അവരെ മടക്കി അയക്കുന്നു.

കൂടുതലും ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള ആൺകുട്ടികളാണ് ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ബച്ചാ ബാജിക്ക് ഇരകളായി വരുന്നത്. നല്ല ഭക്ഷണവും വിദ്യാഭ്യാസവും വാഗ്ദാനം ചെയ്ത് മാതാപിതാക്കളിൽ നിന്ന് അവരെ വാങ്ങിയാണ് ഈ ജോലിക്ക് ചേർത്തു വരുന്നത്. താലിബാൻ പട്ടാളക്കാരോ ഓഫീസർമാരോ ആണ് ഇതിനു ചരട് വലിക്കുന്നത്. കുട്ടിയെ വിട്ടുകൊടുക്കാൻ രക്ഷിതാക്കൾ സമ്മതിച്ചില്ലെങ്കിൽ അവരെ ഭീഷണിപ്പെടുത്തി ഇവർ കുട്ടികൾ പിടിച്ചു കൊണ്ട് പോവുകയാണ് ചെയ്തു വരുന്നത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സഭാവങ്ങളും ഉണ്ടാകുന്നുണ്ട്. ചുരുക്കത്തിൽ താലിബാൻ ഭീകരന്മാരിൽ നിന്നും ആൺകുട്ടികളെ രക്ഷിക്കാൻ രക്ഷകർത്താക്കൾക്ക് കഴിയാത്ത അവസ്ഥ.

ബച്ചാ ബാജിയുടെ ഭാഗമായി അഫ്ഗാനിലെ മതതീവ്രവാദികൾ ആൺകുട്ടികളെ നൃത്തം പഠിപ്പിക്കുന്നു. ഒരു സ്ത്രീ നർത്തകിയെപ്പോലെ ആൺകുട്ടികളെ അണിയിച്ചൊരുക്കുന്നു. പട്ടുവസ്ത്രം ധരിച്ച് നഗ്നപാദനായിട്ടുവേണം അവർ നൃത്തം ചെയ്യേണ്ടത്. ബച്ചാ ബാജിയ്ക്കായി തിരഞ്ഞെടുക്കുന്ന കുട്ടികളുടെ മുടിയുടെ മുൻവശം വെട്ടിക്കുറയ്ക്കും. പിന്നിലെ മുടി സ്ത്രീകളുടേത് പോലെ നീട്ടി വളർത്തും. പുരികങ്ങൾ കരി കൊണ്ട് പെണ്കുട്ടികളുടേത് പോലെ ആക്കും. മേക്കപ്പിട്ടു കഴിഞ്ഞ ഒരു ആൺകുട്ടിയെ കണ്ടാൽ ഒറ്റനോട്ടത്തിൽ ഒരു സ്ത്രീയാണെന്ന് തോന്നുക എന്നതാണ് ഇക്കാര്യത്തിൽ ലക്ഷ്യമിടുന്നത്.

താലിബാൻ ഭരണം പിടിക്കുന്നതിനു മുൻപേ അഫ്ഗാനിസ്ഥാനിലും ഇറാനിലുമൊക്കെ ആൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു വന്നിരുന്നു. താലിബാൻ ഭീകര സംഘടനയ്ക്ക് അധികാരമുള്ള ഇടങ്ങളിൽ 90 കളില്‍ ബച്ചാ ബാജി സ്വവർഗാനുരാഗ പരിപാടിയാണെന്ന് കാട്ടി നിരോധിച്ചിരുന്നതാണ്. പിന്നാലെ താലിബാൻ തീവ്രവാദികൾ തന്നെ ബച്ചാ ബാജി നടത്താൻ തുടങ്ങുകയായിരുന്നു. അഫ്ഗാൻ സർക്കാരിൽ മഹത്തായ പദവി വഹിച്ചിരുന്ന ശക്തരായ മുജാഹിദ്ദീനുകളിൽ പലരും ബച്ചാ ബാജിയുടെ ആരാധകരാണെന്നതാണ് ശ്രദ്ധേയം. മതതീവ്രവാദ നിയമങ്ങൾ പ്രകാരം സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടുന്നതിനാലും, സ്വവർഗരതി നിയമവിരുദ്ധമായതിനാലും ചെറിയ ആൺകുട്ടികളെ വിനോദത്തിൻ്റെ പേരിൽ ഇവർ ഇരകളാക്കുന്നു എന്നതാണ് യാഥാർഥ്യം.

2017 മെയ് മാസത്തിൽ അഫ്ഗാനിസ്ഥാനിൽ ബച്ചാ ബാജി നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. അഫ്ഗാൻ നിയമപ്രകാരം ഈ കുറ്റകൃത്യത്തിൽ ഉൾപ്പെടുന്ന വ്യക്തികൾക്ക് ഏഴു വർഷത്തെ തടവായിരുന്നു ശിക്ഷയായി നൽകാൻ തീരുമാനിച്ചിരുന്നത്. എന്നാൽ തുടർന്ന് അത്തരം കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ അഫ്ഗാനിസ്ഥാനിൽ കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം തുടർച്ചയായി വർദ്ധിച്ചുവെന്ന് ഐക്യരാഷ്ട്രസഭ പോലും പറയുകയാണ്. എന്നാൽ ഇതുവരെ ഒരു കേസു പോലും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നു മാത്രമല്ല ഇതിനെതിരെ കർശനമായ നടപടികളൊന്നും സ്വീകരിക്കുന്നുമില്ല. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന് വേണമെങ്കിൽ കുട്ടികൾക്കെതിരെ നടക്കുന്ന ഈ അതിക്രമത്തിനെതിരെ നടപടി കൈക്കൊള്ളാൻ കഴിയുമെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നുണ്ട്.

ഇപ്പോൾ അഫ്ഗാനിസ്ഥാൻ ഭരിക്കുന്നത് താലിബാൻ ഭീകര സംഘടനയാണ്. അവരുടെ നിയമമനുസരിച്ച് സ്വവർഗരതിക്ക് കർശനമായ ശിക്ഷകളാണുള്ളത്. എത്രയൊക്കെ ശിക്ഷകൾ രാജ്യത്ത് നിലനിന്നിരുന്നാലും കുട്ടികളെ ദുരുപയോഗം ചെയ്യുന്ന കേസുകൾ കാലാകാലങ്ങളായി ഉയർന്നുവരികയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...