India

കേരളം സുരേഷ് ഗോപിക്കൊപ്പം, ജനക്കൂട്ടം പുറത്ത്, ഉള്ളിൽ ചോദ്യം ചെയ്യൽ, മാധ്യമങ്ങൾക്ക് വിലക്ക്

കോഴിക്കോട് . മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന്‌ ആരോപിച്ച് പോലീസ് എടുത്ത കള്ളക്കേസിൽ ചോദ്യം ചെയ്യലിനായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ എത്തി. വന്‍ ജനാവലിയാണു പൊലീസ് സ്‌റ്റേഷനു പുറത്ത് ‘വേട്ടയാടൽ അനുവദിക്കില്ലെന്ന മുദ്രാവാക്യങ്ങളും വിളിച്ചു കൊണ്ട് പ്രിയ നേതാവിന് പിന്തുണ അറിയിച്ചു കൊണ്ട് എത്തിയിട്ടുള്ളത്. മൂന്ന് അഭിഭാഷകരും സുരേഷ് ഗോപിക്കായി സ്‌റ്റേഷനിലെത്തിയിരിക്കുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, മറ്റു നേതാക്കളായ എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, വി.കെ.സജീവൻ അടക്കമുള്ള നേതാക്കാൾ പദയാത്രയായി സ്റ്റേഷനിലെത്തി. ആരാധകരും ബിജെപി പ്രവർത്തകരും നടക്കാവ് ഇംഗ്ലിഷ് പള്ളിക്കു സമീപം സുരേഷ് ഗോപിയെ സ്വീകരിക്കാനെത്തുകയായിരുന്നു.. സ്ത്രീകൾ അടക്കമുള്ള പ്രവർത്തകര്‍ റോഡിൽ തടിച്ചു കൂടിയതോടെ ഗതാഗതം സ്ഥാപിച്ചു. പ്രവർത്തകർ ജാഥയായി നടക്കാവ് പൊലീസ് സ്റ്റേഷനു മുന്നിലെത്തുമ്പോൾ അവരെ നിയന്ത്രണ വിധേയമാക്കാൻ പോലീസ് പെടാപാട് പെടുന്നുണ്ടായിരുന്നു.

ഗെയ്റ്റിനു മുന്നിൽ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ‘കേരളമാകെ എസ് ജിക്കൊപ്പം’ എന്ന മുദ്രാവാക്യവുമായാണ് വൻ ജനക്കൂട്ടം തടിച്ചു കൂടിയത്. കണ്ണൂർ റോഡിലെ ഗതാഗതം പൂർണമായും തടസപ്പെട്ടു. ബസ്സുകൾ വഴി തിരിച്ചുവിട്ടു. കോഴിക്കോട് ജില്ലാ ആസ്ഥാനം അക്ഷരാർത്ഥത്തിൽ സ്ഥാപിച്ച അവസ്ഥയിലായി. മാധ്യമങ്ങളെ പോലീസ് വിലക്കി.

നടനും മുൻ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കായി നടക്കാവ് പൊലീസ് സ്‌റ്റേഷനിൽ അത്യാധുനിക ചോദ്യം ചെയ്യൽ മുറി ഒരുക്കി കേരള പോലീസ്. സുരേഷ് ഗോപിയെ ചോദ്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന നേരിയ ചലനങ്ങൾ, മുഖഭാവങ്ങൾ, ശബ്ദങ്ങൾ എന്നിവ പകർത്താനും സൂക്ഷിച്ചു വയ്ക്കാനുമുള്ള ഉപകരണങ്ങളും സൗകര്യങ്ങളും ശീതീകരിച്ച മുറിയിൽ പോലീസ് ഒരുക്കിയിരിക്കുകയാണ്.

ചോദ്യം ചെയ്യുമ്പോൾ സുരേഷ് ഗോപിയും അന്വേഷണ ഉദ്യോഗസ്ഥനും സഹായിയും മാത്രമാണ് മുറിക്കുള്ളിൽ ഉണ്ടാവുക. മുറിയിൽനിന്നു പുറത്തേക്കു കാഴ്ചയുണ്ടെങ്കിലും അകത്ത് എന്താണു നടക്കുന്നതെന്നു പുറത്തുനിന്നു കാണാനാവില്ല. 180 ഡിഗ്രി 4 ദിശാ ക്യാമറകൾ അനുബന്ധ ശബ്ദ ഉപകരണങ്ങൾ അടക്കം റിക്കോഡിങ് ക്യാമറ എന്നിവയാണ് മുറിയിൽ ഒരുക്കിയിട്ടുള്ളത്. സീനിയർ പൊലീസ് ഓഫിസർക്കാണ് ഇതിന്റെ ഓപ്പറേറ്റിങ്ങ് ചുമതല നൽകിയിരിക്കുന്നത്.

വിവാദ സംഭവങ്ങളിൽ പ്രതികളെ ചോദ്യം ചെയ്യുന്നതിനുള്ള പൊലീസ് സംവിധാനങ്ങളാണ് രാഷ്ട്രീയ വൈര്യം തീർക്കാനൊരുക്കിയ കള്ളക്കേസിൽ സുരേഷ് ഗോപിക്കെതിരെ കേരള പോലീസ് ഉപയോഗിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയായ കമ്മിഷണറുടെ പരിധിൽ നടക്കാവ് സ്റ്റേഷനിൽ മാത്രമാണ് ഇപ്പോൾ ഈ സംവിധാനം ഉള്ളത്. വന്ദേ ഭാരത് ട്രെയിനിൽ കോഴിക്കോട് എത്തുന്ന സുരേഷ് ഗോപി തുടർന്ന് സ്‌റ്റേഷനിൽ എത്തും. നവംബർ 18നകം ഹാജരാകണമെന്ന് നിർദേശിച്ചാണു സുരേഷ് ഗോപിക്കു പോലീസ് നോട്ടിസ് നൽകുന്നത്.

crime-administrator

Recent Posts

ജസ്‌ന കേസിൽ സി ബി ഐ തുടരന്വേഷണം നടത്തണമെന്ന് കോടതി, പിതാവ് കണ്ടെത്തിയ തെളിവുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…

31 mins ago

പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്ക‌ർ, എന്നാൽ പിന്നെ അവിടെ പോയി താമസിക്കാൻ – ബിജെപി

ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…

49 mins ago

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രീസുകാരെ മർദ്ദിച്ച സംഭവം, ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും രഹസ്യമായി ചോദ്യം ചെയ്തു

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…

2 hours ago

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

2 hours ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

3 hours ago

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

4 hours ago