Kerala

പോലീസും മാവോയിസ്റ്റുകളും കണ്ണൂരിൽ ഏറ്റുമുട്ടി, 2 മാവോയിസ്റ്റുകൾക്ക് വെടിയേറ്റു

കണ്ണൂർ . കണ്ണൂരിലെ കരിക്കോട്ടക്കരിയിൽ 2 മാവോയിസ്റ്റുകൾക്ക് വെടിയേറ്റു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകൾക്ക് വെടിയേറ്റത്. സംഭവ ശേഷം പരുക്കേറ്റവരുമായി മാവോയിസ്റ്റുകൾ വനത്തിലേക്ക് കടക്കുകയായിരുന്നു. എടിഎസ് ഡിഐജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിലുള്ള സംഘവും തണ്ടർബോൾട്ടും വനത്തിനുള്ളിൽ മാവോയിസ്റ്റുകൾ പരിശോധന നടത്തി വരുകയാണ്.

ഏറ്റുമുട്ടൽ കഴിഞ്ഞ ദിവസമാണ് ഉണ്ടായതെന്ന് നടന്നതെന്ന് ഡിഐജി പുട്ട വിമലാദിത്യ അറിയിച്ചു.’പൊലീസ് തിരിച്ചും വെടിവച്ചു. 2 ആയുധങ്ങൾ കണ്ടെത്തി. ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. മാവോയിസ്റ്റുകൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ നടത്തി വരുന്നു’ ഡിഐജി പറഞ്ഞു.

കബനിദളം മാവോയിസ്റ്റ് കമാൻഡർ സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമായാണ് പോലീസ് ഏറ്റുമുട്ടൽ ഉണ്ടായതെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ പറയുന്നത്. മാവോയിസ്റ്റു സംഘത്തിൽ 8 പേരാണ് ഉണ്ടായിരുന്നത്. തിരച്ചിൽ നടത്തുന്നതിനിടെയായിരുന്നു മാവോയിസ്റ്റുകൾ പൊലീസിനുനേരെ വെടി ഉതിർക്കുന്നത്. അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റിക്കടുത്ത് ഞെട്ടിത്തോട് മലയിൽ ആയിരുന്നു വെടിവെയ്പ്പ് നടക്കുന്നത്. സംഭവത്തിൽ പൊലീസ് യുഎപിഎ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്.

crime-administrator

Recent Posts

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

60 mins ago

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

2 hours ago

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

13 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

15 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

16 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

17 hours ago