Connect with us

Hi, what are you looking for?

India

ഹിമാചല്‍ പ്രദേശിലെ സൈനികര്‍ക്കൊപ്പം ഇക്കുറിയും ദീപാവലി ആഘോഷിച്ച് നരേന്ദ്രമോദി

പതിവ് തെറ്റിക്കാതെ ഹിമാചല്‍ പ്രദേശിലെ സൈനികര്‍ക്കൊപ്പം ഇക്കുറിയും ദീപാവലി ആഘോഷിച്ച് നരേന്ദ്രമോദി. പ്രധാനമന്ത്രിയായ ശേഷം എല്ലാ ദീപാവലിയും സൈനികര്‍ക്കൊപ്പമാണ് മോദി ആഘോഷിച്ചു വരുന്നത്. ഇത്തവണയും സൈനികര്‍ക്കൊപ്പം ദീപവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തുകയായിരുന്നു.

ഹിമാചൽ പ്രദേശിലെ ലെപ്‌ച്ചയിൽ എത്തിയ പ്രധാനമന്ത്രി സുരക്ഷാ സേനക്കൊപ്പം മധുരം പങ്കിട്ട് ദീപാവലി ആഘോഷിക്കുകയുണ്ടായി.
പ്രധാനമന്ത്രിയായ ശേഷമുള്ള എല്ലാ ദീപാവലിയും സൈനികര്‍ക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ച് വരുന്നത്. 9-ാം തവണയാണ് സൈനികര്‍ക്കൊപ്പമുള്ള മോദിയുടെ ദീപാവലി ആഘോഷം നടക്കുന്നത്.

‘നമ്മുടെ ധീരരായ സുരക്ഷാ സേനയ്‌ക്കൊപ്പം ഹിമാചൽ പ്രദേശിലെ ലെപ്‌ചയിൽ ദീപാവലി ദിനം ചെലവഴിക്കുന്നത് ആഴത്തിലുള്ള വികാരവും അങ്ങേയറ്റം അഭിമാനം നിറഞ്ഞ അനുഭവമാണ്. അവരുടെ കുടുംബങ്ങളിൽ നിന്ന് അകന്ന്, നമ്മുടെ രാജ്യത്തിന്റെ ഈ കാവൽക്കാർ അവരുടെ സമർപ്പണത്താൽ നമ്മുടെ ജീവിതത്തെ പ്രകാശിപ്പിക്കുന്നു’ മോദി എക്സില്‍ കുറിച്ചിരിക്കുന്നു.

പ്രധാനമന്ത്രി ആര്‍മി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ഉദ്യോഗസ്ഥർക്ക് ആശംസകൾ നൽകുകയും ചെയ്തു. സൈനികര്‍ക്ക് ദീപാവലി മധുരം നല്‍കിയും ഒപ്പം ഫോട്ടോകളെടുത്തും മോദി അവര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു. നേരത്തെ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ദീപാവലി ആശംസ നേർന്ന പ്രധാനമന്ത്രി ഇത്തവണത്തെ ആഘോഷം എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ആരോഗ്യവും പകരട്ടെ എന്ന് ആശംസിച്ചിരുന്നു..സൈനികര്‍ക്ക് ദീപാവലി മധുരം പങ്കുവെക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യങ്ങളിൽ വൈറലായിരിക്കുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...