Connect with us

Hi, what are you looking for?

Crime,

14 കാരനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മൃഗീയമായി മർദ്ദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു

സ്കൂൾ വിദ്യാർത്ഥിയായ14 കാരനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദ്ദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ ബാലാവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലായിരുന്നു അതിക്രൂരത അരങ്ങേറുന്നത്.

ആലപ്പുഴയിൽ പതിനാലുകാരനായ സ്കൂൾ വിദ്യാർത്ഥിയെ സ്റ്റേഷനിൽ വിളിച്ചു വരുത്തി പോലീസ് തല്ലിച്ചതച്ചു എന്നാണു പരാതി. മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയുടെ പത്താം ക്ലാസ് വിദ്യാർഥിയായ മകനെ ആലപ്പുഴയിൽ സ്റ്റേഷനിൽ വിളിച്ചു വരുത്തി പോലീസ് തല്ലിച്ചതക്കുകയായിരുന്നു.

കുട്ടിയുടെ ശരീരമാകെ ലാത്തികൊണ്ട് അടിച്ച പാടുകൾ ഉണ്ട്. വിദ്യാർഥിയെ പൊലീസ് 6 മണിക്കൂർ കസ്റ്റഡിയിൽ വെക്കുകയുണ്ടായി. ഈ സമയത്ത് കുട്ടിയെ കാണാമെന്നു ആവശ്യപ്പെട്ടു എത്തിയ മാതാപിതാക്കളെ പോലും കാണാൻ അനുവദിക്കുകയുണ്ടായില്ല. പരുക്കേറ്റ കുട്ടി ചെട്ടികാട് ഗവ.ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആളാണെന്നു അറിയില്ലായിരുന്നു
എന്ന ന്യായീകരണമാണ് പോലീസ് പറയുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...