പുതുപ്പള്ളിയിൽ ജയം ചാണ്ടി ഉമ്മന് തന്നെയാവുമെന്ന് ഉറപ്പിച്ച് അഡ്വ . ജയശങ്കർ . സിപിഎം എത്ര തലകുത്തി മറിഞ്ഞാലും ചാണ്ടി ഉമ്മാനെ പരാജയപ്പെടുത്താൻ ആവില്ല എന്നും മരണപ്പെട്ട ഉമ്മൻ ചാണ്ടി തന്നെയാണ് ചാണ്ടി ഉമ്മനെന്നും ജയശങ്കർ പറഞ്ഞൂ. പുതുപ്പള്ളിയിൽ ജയം ചാണിക്ക് സുനിശ്ചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ സിപിഎമ്മിനെതിരായി ഉയർന്നിരിക്കുന്ന അഴിമതി ആരോപണങ്ങളിൽ നിലപാട് വ്യക്തമാക്കാൻ പോലും മടിക്കുന്ന പിണറായിയുടെ മൗനത്തിനെതിരെയായിരുന്നു ജയശങ്കറിന്റെ വാക്കുകൾ. പിണറായി ഭരണത്തിൽ നാറ്റം തിരിയുന്ന ജനങ്ങൾ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനൊപ്പം തന്നെ നിൽക്കുമെന്ന കാര്യത്തിൽ തർക്കം വേണ്ട എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചാണ്ടി ഉമ്മൻ്റെ വാഹന പര്യടനത്തിന് തുടക്കമായി. പാമ്പാടി പത്താഴക്കുഴിയിൽ നിന്നാണ് തുടക്കം കുറിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പര്യടനം ഉദ്ഘാടനം ചെയ്തു. എല്ലാ അർത്ഥത്തിലും പുതുപ്പള്ളിയിൽ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ഇരു മുന്നണികലും .
ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പിൽ വാഹന പ്രചരണത്തിന് തുടക്കം കുറിച്ചിരുന്നതും പത്താം കുഴിയിൽ നിന്നായിരുന്നു.
പാമ്പാടി പത്താഴക്കുഴിയിൽ നിന്നാണ് തുടക്കം കുറിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പര്യടനം ഉദ്ഘാടനം ചെയ്തു.
ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പിൽ വാഹന പ്രചരണത്തിന് തുടക്കം കുറിച്ചിരുന്നതും പത്താം കുഴിയിൽ നിന്നായിരുന്നു.
അതേസമയം എൽ.ഡി.എഫ് സ്ഥാനാർഥി രാവിലെ എട്ട് മണി മുതൽ മീനടം പഞ്ചായത്തിൽ വീട് കയറി വോട്ട് തേടും. മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ വികസന സെമിനാറുകളും വിവിധയിടങ്ങളിൽ നടക്കും.
വ്യാഴാഴ്ച മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ പരമാവധി പ്രവർത്തകരെ എത്തിക്കണമെന്ന് പാർട്ടി ഘടകങ്ങൾക്ക് സി.പി.എം നേത്യത്വം നിർദേശം നൽകിയിട്ടുണ്ട്. പാമ്പാടി, മണർകാട് പഞ്ചായത്തുകളിലാണ് എൻ.ഡി.എ സ്ഥാനാർഥി പാമ്പാടി ലിജിൻ ലാലിന്റെ പ്രചാരണം. തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അഞ്ച് മണിക്ക് അവസാനിക്കും. തിരുവാതുക്കൽ എ.പി.ജെ അബ്ദുൾ കലാം ഹാളിൽ ഇന്ന് മോക്പോളിങ്ങും നടത്തും.