Connect with us

Hi, what are you looking for?

Exclusive

ആരാടോ ഉമ്മൻ ചാണ്ടി ?ഉമ്മൻചാണ്ടി ചത്തു.. അതിന് ഞാനെന്ത് ചെയ്യണം ?

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച് നടൻ വിനായകൻ. ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കെയാണ് ഫേസ്‌ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്. മലയാളിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത വിധമാണ് ഉമ്മൻ ചാണ്ടിക്കെതിരായ വിനായകന്റെ അധിക്ഷേപം. ഫെയ്‌സ് ബുക്കിലൂടെയായിരുന്നു അധിക്ഷേപം. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ താരം പോസ്റ്റ് പിൻവലിച്ചിരുന്നു. മലയാളി അതിരൂക്ഷമായാണ് ഇതിനോട് പ്രതികരിക്കുന്നത്.

”ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്” എന്നിങ്ങനെയാണ് വിനായകൻ അധിക്ഷേപിച്ച് സംസാരിക്കുന്നത്. താരത്തിന്റെ ഫേസ്‌ബുക്കിലെ മറ്റ് പോസ്റ്റുകൾക്കു കീഴെയും വൻ പ്രതിഷേധമാണ് ആളുകളുടെ ഇടയിൽ നിന്നും ഉയരുന്നത്. വിനായകൻ പിന്നീട് ഈ വിഷയത്തിൽ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.

അതിനകം വ്യാപകമായി തന്നെ വി?ഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കപ്പെട്ടിരുന്നു. വ്യാപക പ്രതിഷേധമാണ് വിനായകനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ഇതിനെ തുടർന്ന് നടൻ തന്നെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച നടൻ വിനായകൻ മാപ്പ് പറയണമെന്നും നടനെതിരെ കേസെടുക്കണമെന്നുമാണ് കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം. ടിവി വച്ചു നോക്കിയാൽ തന്നെ ആർക്കും ഉമ്മൻ ചാണ്ടി ആരെന്ന് മനസ്സിലാകും. കേരളം ഒന്നാകെ ഉമ്മൻ ചാണ്ടിക്ക് വേണ്ടി നിലയുറപ്പിക്കുമ്പോഴാണ് കുഞ്ഞൂഞ്ഞിനെ അധിക്ഷേപിച്ച് വിനായകൻ എത്തിയത്.

പല വിവാദങ്ങളും വിനായകൻ ഉണ്ടാക്കിയിട്ടുണ്ട്. ”നിങ്ങളുടെ ആദ്യത്തെ സെക്‌സ് ഭാര്യയുമായി ആയിട്ടായിരുന്നോ, എന്നാൽ എന്റെത് അങ്ങനെയല്ല. ഞാൻ പത്തുസ്ത്രീകളുമായെങ്കിലും ബന്ധപ്പെട്ടിട്ടുണ്ട്. ഇത് പത്തും ഞാൻ ചോദിച്ച് വാങ്ങിയതാണ്. അല്ലാതെ സ്ത്രീകൾ ഇങ്ങോട്ട് സമീപിച്ചതല്ല.”-മലയാളികൾ ഏറ്റവും കൂടുതൽ ഞെട്ടിച്ച പരസ്യമായ സെക്‌സ് ഡയലോഗ് പറഞ്ഞത് നടൻ വിനായകനാണ്. ലൈംഗിക വിഷയങ്ങളിൽ പകൽ മാന്യരും, കടുത്ത സദാചാരവാദിയുമായി അറിയപ്പെടാൻ ആഗ്രഹിക്കുന്ന മലയാളി ശരിക്കും ഞെട്ടിയ ഒരു വാർത്താ സമ്മേളനം ആയിരുന്നു അത്. അതിന് അപ്പുറത്തേക്ക് പുതിയ പരിഹാസം എത്തി.

ഒരു കാലത്ത് പൊളിറ്റിക്കൽ നിലപാടുകളുടെ പേരിൽ, വിനായകനെ ആഘോഷിച്ച ലെഫെ്റ്റ് ലിബറൽ പ്രാഫൈലുകളുടെ കണ്ണിൽ അയാൾ ഇന്ന് വില്ലനാണ്. പക്ഷേ വിനായകനെ അറിയുന്നവർക്ക് ഇതിലൊന്നും യാതൊരു അത്ഭുദവുമില്ല. തന്റെ മനസ്സിൽ എന്താണോ വരുന്നത് അത് എത്ര ശരിയാലും തെറ്റായാലും അതേപോലെ തുറന്നടിക്കുന്ന പ്രകൃതമാണ് വിനായകന്. ‘ഞാൻ ഉള്ളിലുള്ളത് തുറന്ന് പറഞ്ഞുപോകും. അത് പിന്നെ വെള്ളമടിച്ചാണ് കഞ്ചാവ് അടിച്ചിട്ടാണ് എന്നൊക്കെ പ്രചാരണം വരും. അതുകൊണ്ടാണ് ഞാൻ അധികം അഭിമുഖങ്ങൾക്കൊന്നും നിന്നുകൊടുക്കാത്തത്്’- ഒരിക്കൽ വിനായകൻ തന്നെ പറഞ്ഞ കാര്യമാണിത്.

ഒരു കലാകാരന്റെ എല്ലാവിധ എക്‌സെൻട്രിസിറ്റീസും ഉള്ള, വികാര ജീവിയായ ഒരു സാധാരണക്കാരനാണ് വിനായകൻ. പക്ഷേ ചില സമയത്ത് അയാളുടെ ഉള്ളിലുള്ള ആൾട്ടർ ഈഗോ പുറത്തുചാടും. അതാണ് ഉമ്മൻ ചാണ്ടി വിമർശനത്തിലുമുള്ളത്. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ കേരളത്തിൽ ഒരു കൾട്ട് ഫിഗർ ആവുകയായിരുന്നു വിനായകൻ. തിടമ്പേറ്റിയ ആനപ്പുറത്ത് വിനാകന്റെ പടം കൊണ്ടുപോയത് അടക്കമുള്ള സംഭവങ്ങൾ കേരളത്തിലുണ്ടായിരുന്നു. അതിജീവനത്തിന്റെയും പുരോഗമന രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു അയാൾ. അങ്ങനൊരു വ്യക്തിയാണ് ഉമ്മൻ ചാണ്ടിയുടെ ജനപിന്തുണ കണ്ടിട്ടും അപമാന പോസ്റ്റ് ഇടുന്നത്.

ഫാണിലുടെ ഒരു സ്ത്രീയോട് അസഭ്യം പറയുകയും കൂടെക്കിടക്കാൻ ക്ഷണിക്കുയും ചെയ്തിന്റെ പേരിൽ വിനായകനെതിരെ നേരത്തെ കേസ് ഉണ്ട്. ഇതും കൂടിയായതോടെ അയാൾ സോഷ്യൽ മീഡിയിൽ വില്ലനായി മാറുകയാണ്. ഒരു കാലത്ത് ‘വി’ നായകൻ എന്ന വിക്ടറിയുടെ ചിഹ്നമായിരുന്നു അയാൾ. പിന്നീട് നാക്ക് വില്ലനായതോടെ അയാൾ വികടനായകനായി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...