Connect with us

Hi, what are you looking for?

Exclusive

ലോക ക്രിക്കറ്റിനെ കിടു കിടാ വിറപ്പിച്ചവർ പുറത്തേക്ക്

അതെ ഉറപ്പായിരുന്നു ഇനി വെസ്റ്റ്ആ ഇൻഡീസ് ടീം ഇനി വരുന്ന ലോക കപ്പു കളിക്കാനുണ്ടാവില്ല . കരീബിയൻ വസന്തം ഇനി ഉണ്ടാവുമോ. . . സ്കോട്ലൻഡിനോട് തോൽവി ഏറ്റു വാങ്ങിയതോടെ അവർ ലോകകപ്പ് യോഗ്യതയിൽ നിന്ന് പുറത്താവുകയും ലോക കപ്പു കളിക്കാനാവാതെ വരികയും ചെയ്തു . ഒരു തരത്തിൽ വെസ്റ്റ് ഇൻഡീസ് ടീമിന്റെ അന്ത്യം സംഭവിച്ചിരിക്കുന്നു . ലോകത്തിലെ എണ്ണം പറഞ്ഞ കളിക്കാർ ഒരുപാടുണ്ടായിരുന്ന ടീം ബ്രയാൻ ലാറയെപ്പോലെ അതികായന്മാർ ഉണ്ടായിരുന്ന ടീം തീ തുപ്പുന്ന പന്തുകൾ കൊണ്ട് എതിരാളിയുടെ ജീവനെടുക്കാൻ പോന്നവർ . ബൗളിങ്ങിൽ പലപ്പോഴും മറ്റു രാജ്യങ്ങൾ വെസ്റ്റ് ഇൻഡീസ് ബൗളർമാരുടെ ശൈലികൾ ആണ് അനുകരിച്ചിരുന്നത് .
ഒരു കാലത്തു സച്ചിനാണോ ബ്രയാൻ ലാറയാനോ ലോകത്തിലെ ഏറ്റവും നല്ല കളിക്കാരൻ എന്ന ചർച്ച സജീവമായിരുന്നു . ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്ന്ന വ്യക്തിഗത സ്കോർ ആയ നാനൂറു റൺസ് എന്ന മാജിക് റൺസ് നേടിയ മഹാനായ ക്രിക്കറ്റർ അതായിരുന്നു ബ്രയാൻ ലാറ ഇംഗ്ലണ്ട് എന്ന രാജ്യത്തിനെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ ഈ തേരോട്ടം . അന്തർദേശീയ ക്രിക്കറ്റിൽ നാനൂറു എന്ന റൺസ് ഇപ്പോഴും ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ആയി ആർക്കും തകർക്കാനാവാതെ ഇപ്പോഴുമവിടെ ഉണ്ട്.
സച്ചിൻ തെണ്ടുൽക്കർ എന്ന നമ്മുടെ പ്രിയപ്പെട്ട അതികായനു തകർക്കാനായിട്ടില്ല ഈ റെക്കോർഡ് എന്നതും ശ്രദ്ധേയമാണ്.

ഇനി ഒരൽപം ചരിത്രത്തിലേക്ക് പോയാലോ .വെസ്റ്റ് ഇൻഡീസ് അതൊരു രാജ്യത്തിൻറെ പേരെ അല്ല . പിന്നെന്താണ് കുറെ അധികം ചെറിയ രാജ്യങ്ങളുടെ ഒരു കൂട്ടായ്മയാണ്. അങ്ങനെ ഈ രാജ്യങ്ങൾ എല്ലാം കൂടി രൂപീകരിച്ച ഒരു ടീം ആണ് യഥാർഥത്തിൽ വെസ്റ്റ് ഇൻഡീസ് ടീം . ഇന്ത്യ ലോക കപ്പു ഉയർത്തിയത് വെസ്റ്റ് ഇൻഡീസ് എന്ന അന്നത്തെ പുലികൾക്കെതിരെ ആണ് എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. ആയിരത്തി തൊള്ളായിരത്തി എൺപത്തി മൂന്നിൽ കപിൽ ദേവിന്റെ പുലിക്കുട്ടികൾ ആദ്യമായി ഇന്ത്യക്കു കിരീടം സമ്മാനിച്ചത് ഇവരെ തോൽപ്പിച്ചായിരുന്നു .തുടർച്ചയായി മൂന്നാം ലോക കപ്പു ഫൈനൽ കളിച്ച വെസ്റ്റ് ഇൻഡീസ് ടീമിനെതിരെ ആണെന്ന് കാണുമ്പോൾ എത്ര വലിയ വിജയമായിരുന്നു കപിൽ നമുക്ക് സമ്മാനിച്ചത് എന്ന് ചിന്തിച്ചു നോക്കൂ . ആദ്യത്തെ ലോക കപ്പു കിരീടം സ്വന്തമാക്കുകയും അതായതു ആയിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ചിൽ പിന്നീട് തൊട്ടു പിറകെ ഉള്ള ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപതിൽഅങ്ങനെ രണ്ടു ലോക കപ്പുകൾ സ്വന്തമാക്കി മുന്നേറിയ ടീമിനെ ആണ് ആയിരത്തി തൊള്ളായിരത്തി എൺപത്തി മൂന്നിൽ ഇന്ത്യ തളച്ചത് എന്നത് ആലോചിക്കുമ്പോൾ അത് എത്ര വലിയ വിജയമായിരുന്നു അത് എന്ന് കാണാം .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...