Kerala

അമ്പൂരി രാഖി കൊലക്കേസ് : മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്

അമ്പൂരി രാഖി കൊലപാതക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി. പ്രതികൾ നാലര ലക്ഷം രൂപ പിഴയും ഒടുക്കണം. സൈനികനായ അഖിൽ, സഹോദരൻ രാഹുൽ,സുഹൃത്ത് ആദർശ് എന്നിവരാണ് പ്രതികൾ. പ്രണയബന്ധത്തിൽ നിന്നു പിന്മാറാത്തത്തിനാലായിരുന്നു കൊലപാതകം.
2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയബന്ധത്തിൽ നിന്നും പിന്മാറാത്തതിലുള്ള വൈരാഗ്യത്താൽ രാഖിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി കുഴിച്ചു മൂടുകയായിരുന്നു. സൈനികനായ അഖിലും കൊല്ലപ്പെട്ട രാഖിയും തമ്മിൽ പ്രണയത്തിലായിരുന്നു. കൊച്ചിയിലെ ഒരു ക്ഷേത്രത്തിൽ വച്ച് അഖിൽ ആരുമറിയാതെ രാഖിയെ വിവാഹം ചെയ്തു. ഇതിനിടെ മറ്റൊരു പെൺകുട്ടിയുമായി രാഹുൽ അടുക്കുകയും വിവാഹം നിശ്ചയിക്കുകയും ചെയ്തു. വിവാഹത്തിന് രാഖി തടസ്സം നിന്നതോടെയാണ് പ്രതികൾ ഗൂഢാലോചന നടത്തി രാഖിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ.
ജൂൺ 21നാണ് സഹോദരങ്ങളായ അഖിലും രാഹുലും ചേർന്ന് രാഖിയെ നെയ്യാറ്റിൻകര ബസ് സ്റ്റാന്റിൽ നിന്നും രാഖിയെ കാറിൽ കയറ്റി കൊണ്ട് പോകുന്നത്. കാറിൽ വെച്ച് രാഖിയുടെ കഴുത്തു ഞെരിച്ച് അബോധാവസ്ഥയിലാക്കി. പിന്നീട് അമ്പൂരിയിലെ പണിനടക്കുന്ന രാഹുലിന്റെ വീട്ടിലെത്തിച്ചു. സഹോദരങ്ങൾ ചേർന്ന് കയർ ഉപയോഗിച്ചു കഴുത്തു ഞെരിച്ചു മരണം ഉറപ്പാക്കി. അയൽവാസിയായ ആദർശിന്റെ സഹായത്തോടെ മുൻകൂട്ടിയെടുത്ത കുഴിയിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നു. മൃതശരീരം നഗ്‌നയാക്കി ഉപ്പു കല്ലുകൾ വിതറി മണ്ണിട്ട് മൂടി തുടർന്ന് കമുക് തൈകൾ വെച്ച് പിടിപ്പിക്കുകയും ചെയ്തു.
കേസിൽ 94 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 92 തൊണ്ടിമുതലുകളും 178 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തിയ തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെള്ളിയാഴ്ച്ച ശിക്ഷ വിധിക്കും.

crime-administrator

Recent Posts

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ മതതീവ്രവാദ ക്ലാസ് ? തീവ്രവാദികള്‍ക്ക് ഒത്തു ചേരലിനും താമസിക്കാനും അനുമതി

തിരുവനന്തപുരം . തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ മതതീവ്രവാദ സംഘടനകളില്‍പ്പെട്ടവര്‍ക്ക് ജയില്‍ നിയമങ്ങള്‍ ലംഘിച്ചു ഒത്തുകൂടാൻ അനുമതി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ജയിലിൽ…

37 mins ago

‘മേയർ ആര്യ രാജേന്ദ്രൻ അധികാരം ദുർവിനിയോഗം നടത്തി, കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടത്തിയത് നിരവധി നിയമലംഘനങ്ങൾ’

തിരുവനന്തപുരം . മേയറും ജനപ്രതിനിധിയായ എംഎല്‍എയും കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടത്തിയത് നിരവധി നിയമലംഘനങ്ങൾ എന്നിരിക്കെ സ്വകാര്യ വാഹനത്തിൽ തീർത്തും സ്വകാര്യ…

2 hours ago

‘മത്സരാർഥിക്ക് ഡ്രഗ്‌സ് നൽകി മനോരോഗിയാക്കാൻ നോക്കി, പെണ്ണുങ്ങളെ കൂടെ വിളിച്ച് കിടത്തി, മത്സരാർഥികളുടെ കാശും വാങ്ങി, ജയിപ്പിക്കാൻ നാറിത്തരം’ – അഖിൽ മാരാർ

കൊച്ചി . ബിഗ്ബോസിൽ ലൈംഗിക - സാമ്പത്തിക ചൂഷണം നടക്കുന്നുണ്ടെന്ന അതി രൂക്ഷവും ഗുരുതരവുമായ ആരോപണ വുമായി ചലച്ചിത്ര സംവിധായകൻ…

3 hours ago

ഒരു ചുക്കും സംഭവിക്കില്ലെന്ന് ഇ പി ക്ക് അറിയാമായിരുന്നു, EP സഞ്ചരിക്കുന്ന രഹസ്യങ്ങളുടെ ബോംബ്

പിണറായി വിജയന്റെയും സി പി എമ്മിന്റെയും സഞ്ചരിക്കുന്ന രഹസ്യങ്ങളുടെ ബോംബാണ് ഇ.പി ജയരാജൻ. ആ ബോംബ് പൊട്ടിത്തെറിച്ചാൽ താൻ നിലം…

4 hours ago

ശ്യാം ബാലകൃഷ്ണനെ പിണറായി സർക്കാർ മാവോയിസ്റ്റ് ആക്കി, അല്ലെന്ന് സുപ്രീം കോടതി, കനത്ത തിരിച്ചടി, തണ്ടർ ബോട്ട് പീഡിപ്പിച്ച ശ്യാമിന് ഒരു ലക്ഷം നഷ്ടപരിഹാരം നൽകണം

ന്യൂഡൽഹി . ശ്യാം ബാലകൃഷ്ണൻ കേസിൽ പിണറായി സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി. ശ്യാം ബാലകൃഷ്ണൻ മാവോയിസ്റ്റ് ആണെന്ന…

5 hours ago

‘സംശയമെന്ത്, കെഎസ്ആർടിസി ഡ്രൈവർക്കൊപ്പം തന്നെ’ നടൻ ജോയ് മാത്യു

തിരുവനന്തപുരം . നടു റോഡിൽ കാര്‍ കുറുകെ ഇട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ വിഷയത്തില്‍ കെഎസ്ആർടിസി…

13 hours ago