World

യുക്രൈനിൽ ഡാം തകർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരണം 9 ആയി

തെക്കൻ യുക്രൈനിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രധാന അണക്കെട്ടായ ‘നോവ കഖോവ്ക’ തകർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരണം 9 ആയി ഉയർന്നു. മരണ സംഖ്യ ഉയരാനാണ്‌ സാധ്യത. 17 സെറ്റിൽമെന്റുകളിലായി 22,273 വീടുകൾ വെള്ളത്തിനടിയിലായതായാണ് റിപ്പോർട്ട്. 243 കുട്ടികൾ ഉൾപ്പെടെ 5800-ലധികം ആളുകളെ ഒഴിപ്പിച്ചതായി കെർസൺ മേഖലയുടെ തലവൻ വ്‌ളാഡിമിർ സാൽഡോ പറഞ്ഞു.
ചൊവ്വാഴ്ചയുണ്ടായ വൻസ്ഫോടനത്തിലാണ് തെക്കൻ യുക്രൈനിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രധാന അണക്കെട്ടായ ‘നോവ കഖോവ്ക’ തകർന്നത്. അണക്കെട്ടും ജലവൈദ്യുതനിലയവും തകർത്തത് റഷ്യയാണെന്ന് യുക്രൈൻ ആരോപിച്ചു. എന്നാൽ, സംഭവത്തിനുപിന്നിൽ യുക്രൈനാണെന്നാണ് റഷ്യയുടെ വാദം. ഡിനിപ്രോ നദിയുടെ കുറുകെ 1956 ൽ പണിപൂർത്തീകരിച്ച അണക്കെട്ടാണ് നോവ കഖോവ്ക.
നൂറിലധികം ഗ്രാമങ്ങൾ വെള്ളത്തിനടിയിലാകുമെന്ന് നേരത്തെ യുക്രൈനിലെ ‘വേൾഡ് ഡേറ്റാ സെന്റർ ഫോർ ജിയോഇൻഫർമാറ്റിക്സ് ആൻഡ് സസ്റ്റൈനബിൾ ഡെവലപ്മെന്റ്’ മുന്നറിയിപ്പ് നൽകിയിരുന്നു. ദുരന്തത്തിന്റെ പാരിസ്ഥിതികപ്രത്യാഘാതം തലമുറകളെ ബാധിക്കും. അഞ്ചുമുതൽ ഏഴുദിവസത്തിനുള്ളിലേ ജലനിരപ്പ് താഴുകയുള്ളൂവെന്നും സംഘടന പറയുന്നു. അണക്കെട്ട് തകർച്ച പതിനാറായിരത്തിലധികം ആളുകളെ നേരിട്ടുബാധിക്കുമെന്നാണ് കണക്കാക്കുന്നത്.

crime-administrator

Recent Posts

A K ആന്റണി BJP യിലേക്കോ? കോൺഗ്രസിനെ ഞെട്ടിച്ച് ഇക്കണോമിക് ടൈംസ്

മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയും ബിജെപിയിൽ ചേർന്നോ? ആന്റണിയെ ബിജെപിക്കാരനാക്കി ഇക്കണോമിക് ടൈംസിന്റെ പോസ്റ്റ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ,…

12 mins ago

ഇ പി യെ കാണാൻ അമിത് ഷാ വരുന്നു, പിണറായിയുടെ ചരിത്രം ഛർദിക്കും, പിണറായിക്ക് നെഞ്ചുവേദന

ഇ പി ജയരാജനെതിരെ സിപിഎം നേതൃത്വം വാളെടുത്തതോടെ കലിപൂണ്ട നിൽക്കുകയാണ് ഇടതുമുന്നണി കൺവീനറും, മുൻ മന്ത്രിയും മുയർന്ന സിപിഎം നേതാവുമായ…

57 mins ago

ജയശങ്കർ പിണറായിയെ പൊളിച്ചടുക്കി, പാപിയായ പിണറായിക്കൊപ്പം കൂടിയ ശിവശങ്കരൻ, വക്കീലിന് വിനുവിന്റെ കുതിരപ്പവൻ

കൂട്ടുകാരെ പറ്റി പറയാനുള്ള ധാർമികത മുഖ്യമന്ത്രി പിണറായി വിജയനുണ്ടോ എന്ന ചർച്ച തുടങ്ങിയത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ്. ഇപി…

1 hour ago

ഇ.പി.ജയരാജന്‍ എന്തുകൊണ്ട് ദല്ലാളിനെതിരെ കേസ് കൊടുക്കുന്നില്ല? – ശോഭ സുരേന്ദ്രന്‍

ചേര്‍ത്തല . ദല്ലാള്‍ നന്ദകുമാർ ഉന്നയിച്ച ആരോപണങ്ങളിൽ ഇ.പി.ജയരാജന്‍ എന്തുകൊണ്ട് കേസു കൊടുക്കാത്തതെന്ന് ബി ജെ പി നേതാവും ആലപ്പുഴയിലെ…

8 hours ago

പോളിങ് ശതമാനത്തില്‍ 7.16 ശതമാനത്തിന്റെ കുറവ്, മൂന്നു മുന്നണികൾക്കും ആശങ്ക, വോട്ടെണ്ണല്‍ ജൂണ്‍ 4 ന്

തിരുവനന്തപുരം . ലോക്സഭാ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തില്‍ കേരളത്തിൽ 70.35 ശതമാനം പോളിംഗ് മാത്രം. ആറുമണിക്ക് ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും…

9 hours ago

രാഹുലിന്റെ ഡി എൻ എ പരിശോധിക്കണം: പി വി അൻവർ MLAക്കെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട് . രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി വി അൻവർ എംഎൽഎയ്ക്കെതിരെ നാട്ടുകൽ പൊലീസ് കേസെടുത്തു. എറണാകുളം…

20 hours ago