Kerala

A K ആന്റണി BJP യിലേക്കോ? കോൺഗ്രസിനെ ഞെട്ടിച്ച് ഇക്കണോമിക് ടൈംസ്

മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയും ബിജെപിയിൽ ചേർന്നോ? ആന്റണിയെ ബിജെപിക്കാരനാക്കി ഇക്കണോമിക് ടൈംസിന്റെ പോസ്റ്റ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുന്ന പോസ്റ്റിലാണ് പത്തനംതിട്ട മണ്ഡലത്തിൽ മത്സരിക്കുന്നത് എ കെ ആന്റണി ആണെന്ന് പറയുന്നത്. ആന്റണിയുടെ ചിത്രവും പേരും താമരചിഹ്നത്തിൽ കൃത്യമായി കൊടുത്തിട്ടുണ്ട്.

പത്തനംതിട്ടയിൽ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയാണെന്നും അനിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നെന്നും മലയാളികൾക്കെല്ലാം അറിയാം. ഇക്കണോമിക് ടൈംസിന് പേരും ചിത്രവും കൊടുത്തതിൽ സംഭവിച്ച പിഴവാണന്നാണ് സൂചന. എന്നിരുന്നാലും, പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിച്ചു എന്നുമാത്രമല്ല, എ കെ ആന്റണി ബിജെപിയിൽ ചേർന്നു എന്ന് തെറ്റിദ്ധരിക്കാനും ഇത് ഇടവരുത്തി.

പോസ്റ്റിന് താഴെ ചിലർ എ കെ ആന്റണി ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നുണ്ടോ എന്ന് ആരായുന്നുണ്ട്. പണത്തിന് വേണ്ടി ആന്റണി ബിജെപിയിൽ ചേർന്നെന്നും, ഇത്തരത്തിൽ പാർട്ടി മാറുന്നവരെ വിശ്വസിക്കരുതെന്നും ഒരാൾ അഭിപ്രായപ്പെട്ടു. എ കെ ആന്റണി മത്സരിക്കുന്നില്ലെന്നും മകൻ അനിൽ ആന്റണിയാണ് മത്സരിക്കുന്നതെന്നും പോസ്റ്റ് തിരുത്തണമെന്നും മറ്റുചിലർ.
ഇത് ഗോഡി മീഡിയയുടെ മൈൻഡ് വാഷിങ് ടെക്‌നിക്കാനാണെന്ന് ചിലർ വിമർശിച്ചു. ഗോഡി മീഡിയ മന: പൂർവം വരുത്തിയ തെറ്റാണെന്നും മറ്റുചിലർ കുറ്റപ്പെടുത്തി.

അതേ സമയം, തിരുവനന്തപുരത്ത് വോട്ടുള്ള അനിൽ ആന്റണി, പതിവുതെറ്റിച്ച് ഇത്തവണ ഒറ്റയ്ക്ക് വോട്ടുചെയ്യാനെത്തി. ഒരുമാസത്തിലേറെ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഇന്നലെയാണ് അനിൽ തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. മുമ്പ് നടന്ന തിരഞ്ഞെടുപ്പുകളിൽ അച്ഛൻ എ കെ ആന്റണിക്കും അമ്മ എലിസബത്തിനും ഒപ്പമാണ് അനിൽ ആന്റണി വോട്ട് ചെയ്യാനെത്തിയിരുന്നത്. തനിക്ക് പത്തനംതിട്ടയിലേക്ക് പോകേണ്ടതുള്ളതിനാലാണ് രാവിലെ ഒറ്റയ്ക്ക് വോട്ടിടാൻ എത്തിയതെന്നാണ് അനിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘കേരളത്തിലെ, പ്രത്യേകിച്ച് പത്തനംതിട്ടയിലെ എല്ലാ ജനങ്ങളുടെയും അനുഗ്രഹം ഉണ്ടെന്നാണ് വിശ്വാസം. തീർച്ചയായും നല്ലൊരു തിരഞ്ഞെടുപ്പ് ഫലം എൻഡിഎ പ്രതീക്ഷിക്കുന്നു. രാജ്യം മുഴുവൻ മോദി അനകൂല തരംഗമാണ്. അത് കേരളത്തിലെ ഓരോ മണ്ഡലത്തിലും പ്രതിഫലിക്കും. എൻഡിഎ ചരിത്ര വിജയം നേടും. 50- 55 ദിവസത്തെ തിരഞ്ഞെടുപ്പ് ക്യാംപെയിന് ശേഷം ഞാൻ ഇന്നലെ വീട്ടിലെത്തിയിരുന്നു. വളരെ സന്തോഷകരമായി സംസാരിച്ചു. എനിക്ക് മണ്ഡലത്തിൽ പോകേണ്ടതിനാൽ ഞാൻ നേരത്തേ വന്നു.

ബാക്കിയെല്ലാവരും പത്തുമണികഴിയുമ്പോൾ വന്ന് വോട്ടുചെയ്യും. രാഷ്ട്രീയം വീട്ടിൽ ചർച്ചചെയ്യാറില്ല. വ്യക്തിപരമായി ഏറെ ബഹുമാനവും സ്‌നേഹമുള്ള രണ്ടുപേർ മാതാപിതാക്കളാണ്. ഞാൻ പറഞ്ഞതിനെ ദുർവ്യാഖ്യാനിക്കാനൊക്കെ പലരും ശ്രമിച്ചു. പക്ഷേ, ഞാൻ പറഞ്ഞത് എന്താണെന്ന് എല്ലാവർക്കും അറിയാം”എന്നും അനിൽ ആന്റണി പറഞ്ഞു. ‘മണ്ഡലത്തിൽ എന്റെ എതിർ സ്ഥാനാർത്ഥികൾക്കെതിരെ വലിയ ജനവികാരമാണ്. ഞാൻ നല്ല ഭൂരിപക്ഷത്തിൽ വിജയിക്കും. നാലരലക്ഷം വോട്ടുകളാണ് ഞാൻ പ്രതീക്ഷിക്കുന്നത്’എന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.

UPDATING…

crime-administrator

Recent Posts

‘പാർശഫലങ്ങൾ മരണം’, കോവിഡ് വാക്സിൻ പിൻവലിച്ച് ലോകത്തെ ഞെട്ടിച്ച് അസ്ട്രസെനെക്ക

ന്യൂ ഡൽഹി . ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയുമായി ചേർന്ന് വികസിപ്പിച്ച കോവിഡ്-19 നുള്ള വാക്‌സിൻ ടിടിഎസ് മൂലമുള്ള മരണത്തിനും ഗുരുതരമായ പരിക്കിനും…

13 hours ago

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

വാഷിങ്ടണ്‍ . ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനാസിയസ് യോഹാന്‍(കെ പി യോഹന്നാന്‍) മൊത്രാപ്പൊലീത്ത അന്തരിച്ചു. 74 വയസായിരുന്നു.…

14 hours ago

ലാവലിൻ കേസ് പരിഗണിച്ചില്ല, കേസ് ലിസ്റ്റ് ചെയ്യുന്നതിൽ ഉദ്യോഗസ്ഥ ഇടപെടലുകൾ ? ചരിത്രത്തിൽ നടക്കാത്ത സംഭവം

ന്യൂ ഡൽഹി . എസ് എൻ സി ലാവലിൻ കേസ് സുപ്രീം കോടതി ബുധനാഴ്ചയും പരിഗണിച്ചില്ല. ലാവലിൻ കേസിൽ അന്തിമവാദം…

15 hours ago

മോദി ഇ.ഡിയെ ഉപയോഗിക്കുന്ന പോലെ പിണറായി വിജിലന്‍സിനെ ഉപയോഗിക്കുന്നു – മാത്യു കുഴല്‍നാടന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇ.ഡിയെ ഉപയോഗിക്കുന്നത് പോലെയാണ് പിണറായി വിജയൻ വിജിലന്‍സിനെ ഉപയോഗിക്കുന്നതെന്ന് മാത്യു കുഴല്‍നാടന്‍ എംഎൽഎ. തങ്ങൾക്കെതിരെ വിമർശനം…

18 hours ago

എസ്എസ്എല്‍സി പരീക്ഷക്ക് 99.69 ശതമാനം വിജയം

തിരുവനനന്തപുരം . ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01 ശതമാനത്തിന്റെകുറവാണിത്. 2970…

18 hours ago

കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ, പിണറായി പക തീർത്തു

ഇടുക്കി . ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസിൽ എംഎൽഎ മാത്യു കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇടുക്കി വിജിലൻസ്…

20 hours ago