News

ഇ.പി.ജയരാജന്‍ എന്തുകൊണ്ട് ദല്ലാളിനെതിരെ കേസ് കൊടുക്കുന്നില്ല? – ശോഭ സുരേന്ദ്രന്‍

ചേര്‍ത്തല . ദല്ലാള്‍ നന്ദകുമാർ ഉന്നയിച്ച ആരോപണങ്ങളിൽ ഇ.പി.ജയരാജന്‍ എന്തുകൊണ്ട് കേസു കൊടുക്കാത്തതെന്ന് ബി ജെ പി നേതാവും ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ശോഭ സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നന്ദകുമാര്‍ ഫ്രോഡും നിലപാടു കളില്ലാത്തവനുമാണെന്നു പറഞ്ഞിട്ടും ഇ.പി. ജയരാജന്‍ എനിക്കെതി രെ കേസു കൊടുക്കാന്‍ കാട്ടിയ ആവേശം നന്ദകുമാറിനെതിരെ കാട്ടാത്തതെന്താണെന്ന് വ്യക്തമാക്കണമെന്നും ശോഭ സുരേന്ദ്രൻ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇപിക്കെതിരായ തെളിവുകൾ നന്ദകുമാറിന്റെ കൈവശം ഉണ്ടെന്നത് വ്യക്തമാണ്. ഇ.പി.ജയരാജനുമായി ചര്‍ച്ച ചെയ്‌തെന്നതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഇതു സംബന്ധിച്ച് കുടുതല്‍ തെളിവുകള്‍ പിന്നാലെ പുറത്തു വിടുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ സര്‍വ്വത്ര പാപികളുടെയും കൈപിടിച്ചും കൂട്ടുകൂടിയും സ്വന്തം കുടുംബ ആധിപത്യത്തിനായി പ്രസ്ഥാനത്തെ ഉപയോഗിച്ച പിണറായി വിജയന് പൗരബോധത്തെ കുറിച്ചു പറയാന്‍ അര്‍ഹതയില്ല. വലുതും ചെറുതുമായ നേതാക്കളെയും പ്രവര്‍ത്തകരെയും ഭീഷണി പ്പെടുത്തിയാണ് പിണറായി പാര്‍ട്ടിയില്‍ നിലനിര്‍ത്തിയിരിക്കുന്നത്. പ്രാണഭയം കൊണ്ടാണ് പലരും സിപിഎമ്മില്‍ തുടരുന്നത് – ശോഭ പറഞ്ഞു.

ഇ.പി. ജയരാജന്റെ കാര്യവും അതു തന്നെയാണ്. പിണറായി വിജയന്റെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും മനം നൊന്ത് പലരും സിപിഎം വിടാന്‍ തയാറെടുക്കുന്നു. ഇന്നലെ വരെ ഒപ്പം നിന്നവര്‍ പോലും ബിജെപിയുടെ കൊടി പിടിക്കുമ്പോഴും ആരും കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് വരില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വാദം തമാശയാണ്. തെരഞ്ഞെടുപ്പിന് ശേഷം ഇനിയും നേതാക്കള്‍ ബിജെപിയിലേക്ക് എത്തും – ശോഭ സുരേന്ദ്രൻ പറഞ്ഞു. കെ. സുധാകരന്‍ ബിജെപിക്കെതിരെ പറയുന്നത് വയോധികനായ ഒരാളുടെ വാക്കുകളായി മാത്രമേ കാണുന്നുള്ളു. തന്റെ നിലപാടുകള്‍ക്ക് പാര്‍ട്ടി നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

crime-administrator

Recent Posts

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

22 mins ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

1 hour ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

1 hour ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

2 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

2 hours ago

ഗണേശാ പൊതു ജനത്തെ വലക്കരുത്, ഡ്രെെവിംഗ് ടെസ്റ്റിനായി 1.30 കോടിരൂപ ഫീസടച്ച് 9.45 ലക്ഷം പേർ കാത്തിരിക്കുന്നു

'ഗണേശാ' നിങ്ങൾ ഒരു ജന ദ്രോഹ മന്ത്രിയായി മാറുകയാണ്. ഒരു മന്ത്രി എന്ന നിലയിൽ നിങ്ങൾ പരമ അബദ്ധമാണ്. തികഞ്ഞ…

3 hours ago