Crime,

‘മേയർ ആര്യ രാജേന്ദ്രൻ അധികാരം ദുർവിനിയോഗം നടത്തി, കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടത്തിയത് നിരവധി നിയമലംഘനങ്ങൾ’

തിരുവനന്തപുരം . മേയറും ജനപ്രതിനിധിയായ എംഎല്‍എയും കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടത്തിയത് നിരവധി നിയമലംഘനങ്ങൾ എന്നിരിക്കെ സ്വകാര്യ വാഹനത്തിൽ തീർത്തും സ്വകാര്യ ആവശ്യത്തിനായി നടത്തിയ യാത്രക്കിടെ ഉണ്ടായ സംഭവവുമായി ബന്ധപെട്ടു നൽകിയ പരാതിയിൽ മേയര്‍, തിരുവനന്തപുരം എന്ന് ഔദ്യോഗിക മേല്‍വിലാസം ഉപയോഗിച്ച് പരാതി നല്‍കിയത് കുറ്റകരവും, ഔദ്യോഗിക പദവിയുടെ ദുരുപയോഗവുമാണെന്ന് ഹൈക്കോടതി അഭിഭാഷകന്‍ എം.ആര്‍. അഭിലാഷ്.

മേയറും ജനപ്രതിനിധിയായ എംഎല്‍എയും കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടത്തിയത് നിരവധി നിയമലംഘനങ്ങളെന്ന് അഭിഭാഷകന്‍ എം.ആര്‍. അഭിലാഷ് പറയുന്നു. വളരെ ഉത്തരവാദിത്വ മുള്ള ചുമതലകള്‍ ഏറ്റിരിക്കുന്ന മേയറും അതുപോലെ ജനപ്രതിനിധിയായ എംഎല്‍എയും അവരുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായിട്ടുള്ള ഒരു കാര്യത്തോട് ഇതുപോലെ പൊതുവേദിയില്‍ പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കിക്കൊണ്ട് പ്രതികരിക്കാമോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്ന് അഡ്വ. എം.ആര്‍. അഭിലാഷ് പ്രതികരിച്ചു. ഒരു ന്യൂസ് ചാനലിൽ നടന്ന ചര്‍ച്ചയിലാണ് അഭിഭാഷകന്‍ എം.ആര്‍. അഭിലാഷ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കെഎസ്ആര്‍ടിസി ട്രിപ്പുമുടക്കിയ മേയറുടെയും അവരുടെ ഭര്‍ത്താവായ എംഎല്‍എയുടെയും പ്രകടനത്തിനെതിരെയായിരുന്നു അഭിലാഷിന്റെ പ്രതികരണം.

കെഎസ്ആര്‍ടിസി ട്രിപ്പുമുടക്കിയ വിഷയത്തില്‍ കണ്‍സ്യൂമര്‍ കോടതിയില്‍ പോയാല്‍ മേയറും നഗരസഭയും മറ്റും ഉത്തരം പറയേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തും. അങ്ങിനെ പ്രതികരിക്കാനുള്ള ഒരു സാഹചര്യം അവിടെ ഉണ്ടായോ എന്നത് മേയറും എംഎല്‍എയും പുനപരിശോധിക്കുകയാണ് വേണ്ടത് – അഡ്വ. എം.ആര്‍. അഭിലാഷ് പറഞ്ഞു.

വാഗണാറിന്റെ പുറകിലെ സീറ്റില്‍ ഇരിക്കുന്ന മേയര്‍ ചില്ലിലൂടെ നോക്കിയപ്പോള്‍ പിന്നിലെ കെഎസ് ആര്‍ ടിസി ബസിനകത്തി രിക്കുന്ന ഡ്രൈവര്‍ മോശം ചേഷ്ട കാണിച്ചു എന്നാണ് മേയറുടെ പരാതി. ആദ്യം കണ്ണിറുക്കി കാണിച്ചു, പിന്നീട് വിരലും വായും ചേര്‍ത്ത് ഒരു ആംഗ്യം കാണിച്ചു എന്നാണ് മേയറുടെ പരാതി. പക്ഷെ ഇത് ഇരുട്ടില്‍ കണ്ണിറുക്കി കാണിച്ചു എന്ന് പറയുന്നതിന് തുല്യമെല്ലെ? എങ്ങിനെയാണ് ഇതെല്ലാം കാണാന്‍ മേയർക്ക് കഴിയുന്നത്? അഭിലാഷ് പറഞ്ഞു.

വാഗണാറിന്റെ പിന്‍സീറ്റിലിരിക്കുന്ന പാസഞ്ചറായ മേയറോട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ദേഷ്യം തോന്നാന്‍ എന്താണ് കാരണം? എന്ന ചോദ്യത്തിന് ഇവിടെ ഉത്തരമില്ല. മേയറും ഭര്‍ത്താവായ എംഎല്‍എയും സീബ്ര ക്രോസില്‍ വാഹനം പാര്‍ക്ക് ചെയ്തു എന്നത് മോട്ടോര്‍ വെഹിക്കിള്‍ ആക്ട് അനുസരിച്ച് ഫൈന്‍ അടിക്കേണ്ട ഒഫന്‍സാണ്. ഒപ്പവും അവര്‍ വഴി മാറി ഇടത് സൈഡിലൂടെ ഓവര്‍ടേക്ക് ചെയ്തു എന്നതും ഗുരുതരമായ കുറ്റകരമാണ്. കെഎസ്ആര്‍ടിസിയെ ഓവര്‍ടേക്ക് ചെയ്ത് വാഹനം നിര്‍ത്തിയതായും പരാതിയുണ്ട്. അങ്ങിനെ ചെയ്തെങ്കില്‍ അതും കുറ്റകരമാണ്. ഇത്തരം വിവിധ കുറ്റകൃത്യങ്ങളാണ് മേയറും എംഎല്‍എയും സംഭവത്തിൽ ചെയ്തിരിക്കുന്നത്. – അഡ്വ. അഭിലാഷ് പറഞ്ഞു.

പാര്‍ലമെന്‍ററിയായി പെരുമാറേണ്ട മേയറും എംഎല്‍എയും എങ്ങിനെയാണ് പ്രതികരിച്ചത് എന്നതാണ് ഇവിടെ പ്രാധാന്യമ ർഹിക്കുന്നത്. അവരുടെ പ്രതികരണത്തിന്റെ വീഡിയോ എടുത്തവരോട് അത് ഡിലീറ്റ് ചെയ്യൂ എന്ന് ഇവര്‍ പറഞ്ഞിരിക്കുന്നു. അങ്ങിനെ പറയാന്‍ ആര്‍ക്കും അധികാരമില്ല. മേയര്‍ ആ വീഡിയോ ഡിലിറ്റ് ചെയ്യാന്‍ പറഞ്ഞത് എന്തിനാണ്? എന്തെങ്കിലും അണ്‍ പാര്‍ലമെന്‍ററിയായി പദപ്രയോഗങ്ങളോ ആക്ഷനോ കാണിച്ചതു കൊണ്ടായിരിക്കില്ലേ അവര്‍ അങ്ങിനെ പറയുന്നത്? എന്നാണ് അഡ്വ. അഭിലാഷ് ചോദിക്കുന്നത്.

മേയറും ഭര്‍ത്താവായ എംഎല്‍എയും രാത്രി പത്ത് മണിക്ക് ശേഷം സ്വകാര്യവാഹനത്തില്‍ തികച്ചും വ്യക്തിപരമായ യാത്രയാണ് നടത്തിയത്. എന്നാല്‍ പൊലീസില്‍ നല്‍കിയ എഫ് ഐആറില്‍ ആര്യ എഴുതിക്കൊടുത്തിരിക്കുന്നത് മേയര്‍ തിരുവനന്തപുരം എന്നാണ്. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി അല്ലാതെ യാത്ര ചെയ്യേണ്ടിവരുമ്പോള്‍ ഇത്തരത്തില്‍ ഒരു നിയമവിരുദ്ധത നേരിടേണ്ടി വരുമ്പോള്‍ ഒരു വ്യക്തി എന്ന നിലയില്‍ മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക എന്നിരിക്കേ മേയര്‍, തിരുവനന്തപുരം എന്ന് ഔദ്യോഗിക മേല്‍വിലാസം ഉപയോഗിച്ച് പരാതി നല്‍കിയത് കുറ്റകരവും, ഔദ്യോഗിക പദവിയുടെ ദുരുപയോഗവുമാണ്. – അഡ്വ.എം.ആര്‍. അഭിലാഷ് പറഞ്ഞു.

crime-administrator

Recent Posts

ഇ.പി.ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെ.സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി

കൊച്ചി . സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ കുറ്റവിമുക്തനാക്കി…

2 hours ago

പിണറായിയുടെ വിദേശ യാത്ര സ്വന്തം ചെലവിലെന്ന് സർക്കാർ

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്ര സ്വന്തം ചെലവിലെന്ന് സംസ്ഥാന സർക്കാർ. യാത്രക്കായി സർക്കാർ ഖജനാവിൽ നിന്നും…

2 hours ago

ബ്ലൂ കോർണർ നോട്ടിസ് ഫലം കണ്ടിട്ടില്ല, രാഹുൽ പി. ഗോപാലിനെതിരെ റെഡ് കോർണർ നോട്ടിസ്

കോഴിക്കോട് . പോലീസിനെ കബളിപ്പിച്ച് ജർമനിയിലേക്ക് കടന്ന പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി. ഗോപാലിനെ കണ്ടെത്താനായി റെഡ്…

3 hours ago

കിഡ്‌നി കച്ചവടം 50 ലക്ഷത്തിന്, ഇരക്ക് 7 ലക്ഷം, 25 ലക്ഷം സാബിത്തിന്റെ കമ്മീഷൻ

കൊച്ചി . അന്താരാഷ്ട്ര അവയവക്കച്ചവടത്തിലെ പ്രധാനി ഇറാനിൽ സ്ഥിരതാമസകാരനായ കൊച്ചി സ്വദേശിഎന്ന് വിവരം. ഇയാളെ നാട്ടിലെത്തിക്കാൻ പൊലീസ് നടപടികൾ തുടങ്ങി.…

4 hours ago

ഇസ്രായേൽ യുദ്ധക്കുറ്റം ചെയ്തുവോ? നാവ് തുറക്കാതെ ഇറാൻ

ഹെലികോപ്റ്റർ അപകടത്തിൽ ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെടുമ്പോൾ ഇറാൻ ഏറ്റവുമധികം നേരിടുന്നത് രാഷ്ട്രീയപരമായ വെല്ലുവിളി. ഇറാൻ ജുഡീഷ്യറിയിലും മതനേതൃത്വത്തിലും…

4 hours ago

സൂക്ഷിച്ചോളൂ, പിണറായിയുടെ ഭരണത്തിൽ കിഡ്‌നിയും ലിവറും വരെ അടിച്ച് വിൽക്കും VIDEO NEWS STORY

എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ…

14 hours ago