India

ജെഎൻയു ക്യാംപസിൽ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

ജെഎൻയു ക്യാംപസിൽ വിദ്യാർഥിനികൾക്ക് നേരെ അതിക്രമം. കാറിലെത്തിയവർ രണ്ട് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നാണ് പരാതി. ഇവർ‌ മദ്യപിച്ചിരുന്നതായും വിദ്യാർത്ഥികൾ പറഞ്ഞു. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവം നടന്നത്. സാധാരണ ജെഎൻയു ക്യാംപസിൽ പെൺകുട്ടികളും ആൺകുട്ടികളും നടക്കാനിറങ്ങാറുണ്ട്. അതേ സമയം പുറത്തു നിന്ന് ആളുകൾക്ക് വാഹനത്തിൽ ക്യാംപസിനകത്ത് പ്രവേശിക്കാനും തടസ്സങ്ങളില്ല.
ഈ സാഹചര്യത്തിലാണ് ഇന്നലെ രാത്രി പെൺകുട്ടികൾ നടക്കുന്നതിനിടെ മദ്യപിച്ചെത്തിയ ആളുകൾ പെൺകുട്ടികളുടെ മുന്നിൽ വാഹനം നിർത്തി ഇവരോട് സംസാരിച്ചതിന് ശേഷം ഇവരെ വാഹനത്തിലേക്ക് പിടിച്ചു കയറ്റാൻ ശ്രമിച്ചത്. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പെൺകുട്ടികൾ ബഹളം വെച്ചതോടെ മറ്റ് സ്ഥലങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഓടിക്കൂടി. മറ്റ് കുട്ടികളെ കാറിലെത്തിയവർ പിടിച്ചു തള്ളാനും മറ്റും ശ്രമിച്ചു. കൂടുതൽ വിദ്യാർത്ഥികളെത്തിയതോടെ ഇവർ കാർ എടുത്ത് പുറത്തേക്ക് പോകുകയായിരുന്നു. സംഭവത്തെ തുടർന്ന് ജെഎൻയു ക്യാംപസ് ഞെട്ടലിലാണ്. പെൺകുട്ടികൾക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ല. പരാതി നൽകിയിട്ടുണ്ട്.

crime-administrator

Recent Posts

ഒരു ചുക്കും സംഭവിക്കില്ലെന്ന് ഇ പി ക്ക് അറിയാമായിരുന്നു, EP സഞ്ചരിക്കുന്ന രഹസ്യങ്ങളുടെ ബോംബ്

പിണറായി വിജയന്റെയും സി പി എമ്മിന്റെയും സഞ്ചരിക്കുന്ന രഹസ്യങ്ങളുടെ ബോംബാണ് ഇ.പി ജയരാജൻ. ആ ബോംബ് പൊട്ടിത്തെറിച്ചാൽ താൻ നിലം…

1 hour ago

ശ്യാം ബാലകൃഷ്ണനെ പിണറായി സർക്കാർ മാവോയിസ്റ്റ് ആക്കി, അല്ലെന്ന് സുപ്രീം കോടതി, കനത്ത തിരിച്ചടി, തണ്ടർ ബോട്ട് പീഡിപ്പിച്ച ശ്യാമിന് ഒരു ലക്ഷം നഷ്ടപരിഹാരം നൽകണം

ന്യൂഡൽഹി . ശ്യാം ബാലകൃഷ്ണൻ കേസിൽ പിണറായി സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി. ശ്യാം ബാലകൃഷ്ണൻ മാവോയിസ്റ്റ് ആണെന്ന…

2 hours ago

‘സംശയമെന്ത്, കെഎസ്ആർടിസി ഡ്രൈവർക്കൊപ്പം തന്നെ’ നടൻ ജോയ് മാത്യു

തിരുവനന്തപുരം . നടു റോഡിൽ കാര്‍ കുറുകെ ഇട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ വിഷയത്തില്‍ കെഎസ്ആർടിസി…

10 hours ago

സൈബര്‍കുഞ്ഞു രാഹുല്‍ സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീകളെ പറ്റി എന്തൊക്കെയാണ് പറയുന്നത് – പത്മജ വേണുഗോപാൽ

തൃശൂര്‍ . യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത വിമര്‍ശന പോസ്റ്റുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍.…

10 hours ago

ഇന്ത്യ വിരുദ്ധ നിലപാടുമായി കനേഡിയൻ പ്രധാനമന്ത്രി ഖലിസ്ഥാൻ പരിപാടിയിൽ, ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു

ന്യൂഡല്‍ഹി . കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ച സംഭവത്തിൽ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു…

11 hours ago

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ബിജെപിയുടെ സ്വാധീനം – കെ സുധാകരൻ

കണ്ണൂർ . ബിജെപിയുടെ സ്വാധീനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ഉണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ബി ജെ പി…

11 hours ago