Categories: News

എഞ്ചിൻ തകരാർ : സാൻഫ്രാൻസിസ്കോയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം റഷ്യയിൽ ഇറക്കി

എയർ ഇന്ത്യയുടെ ഡൽഹി – സാൻഫ്രാൻസിസ്കോ നോൺ-സ്റ്റോപ്പ് ഡൽഹി-സാൻ ഫ്രാൻസിസ്കോ വിമാനം എഞ്ചിൻ തകരാറിനെ തുടർന്ന് റഷ്യയിൽ സുരക്ഷിതമായി ഇറക്കി. ബോയിംഗ് 777-ന്‍റെ എഞ്ചിനുകളിൽ ഒന്ന് തകരാറിലായതിനെ തുടർന്നാണ് വിമാനം ചൊവ്വാഴ്ച റഷ്യയിലെ മഗദാനിൽ സുരക്ഷിതമായി ഇറക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 232 യാത്രക്കാരായിരുന്നു ഈ സമയം വിമാനത്തില്‍ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച പുലർച്ചെ 4 മണിക്ക് ഐ‌ജി‌ഐ എയർപോർട്ടിൽ നിന്നായിരുന്നു വിമാനം പറന്നുയര്‍ന്നത്.
മറ്റൊരു വിമാനത്തില്‍, ഇന്ന് തന്നെ മഗദാനിൽ നിന്നും സാന്‍ഫ്രാന്‍സ്കോയിലേക്ക് മുഴുവന്‍ യാത്രക്കാരെയും ജീവനക്കാരെയും മാറ്റുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. നിലവില്‍ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും ജോലിക്കാരെയും മഗദാനിലെ പ്രാദേശിക ഹോട്ടലുകളിൽ താമസിപ്പിച്ചിരിക്കുകയാണ്. യാത്രക്കാരെ സുരക്ഷിതമായി സാന്‍ഫ്രാന്‍സ്കോയില്‍ എത്തിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളോട് അധികാരികള്‍ എല്ലാ സഹകരണവും ചെയ്യുന്നുണ്ടെന്നും എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥന്‍ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
അതേസമയം എയര്‍ ഇന്ത്യാ വിമാനം റഷ്യയിൽ അടിയന്തരമായി ഇറക്കിയതിനെ തുടര്‍ന്നുള്ള സ്ഥിതി ഗതികള്‍ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്ന് യുഎസ് അറിയിച്ചു. ‘യുഎസിലേക്ക് വന്നിരുന്ന ഒരു വിമാനം റഷ്യയില്‍ അടിയന്തരമായി ഇറക്കിയതിനെ കുറിച്ച് വിവരം ലഭിച്ചു. നിരീക്ഷണം തുടരുകയാണ്. വിമാനത്തില്‍ യുഎസ് പൗരന്മാരുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല’ എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിമാനത്തിൽ അമേരിക്കൻ പൗരന്മാരുണ്ടാകാനാണ് സാധ്യതയെന്നും സ്ഥിതിഗതികള്‍ അമേരിക്ക സസൂക്ഷ്മം നിരീക്ഷിക്കുന്നതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

crime-administrator

Recent Posts

പരിഷ്കരണങ്ങളിൽ നിന്ന് പിന്നോട്ടില്ല, പ്രതിഷേധം കണ്ട് പിന്മാറില്ല മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം . ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്നും, പ്രതിഷേധം കണ്ട് പിന്മാറില്ലെന്നും ഗതാഗത മന്ത്രി ഗണേഷ് കുമാർ. 'സംസ്ഥാനത്ത്…

48 mins ago

സഹകരണ ബാങ്ക് സംസ്ഥാനത്ത് ഒരു ഗൃഹനാഥന്റെ ജീവൻ കൂടി എടുത്തു

തിരുവനന്തപുരം . സഹകരണ ബാങ്കിനെ വിശ്വസിച്ച ഒരു ഗൃഹനാഥന്റെ ജീവൻ കൂടി പൊലിഞ്ഞു. നെയ്യാറ്റിൻകരയിൽ വിഷം കഴിച്ച് ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന…

1 hour ago

ഹൃദ്യയാഘാതം മൂലം മരണങ്ങൾ കൂടി, കൊവീഷീൽഡ് വാക്സീൻ കോടതിയിലേക്ക്

ന്യൂ ഡൽഹി . കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. വാക്സീൻ ഉപയോഗിച്ചത് മൂലം…

4 hours ago

മന്ത്രി ഗണേഷിന്റെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ സമരത്തിനിറങ്ങി ഡ്രൈവിംഗ് സ്കൂളുകൾ

തിരുവനന്തപുരം . ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ സമരത്തിനിറങ്ങി ഡ്രൈവിംഗ് സ്കൂളുകൾ. ഡ്രൈവിങ്…

17 hours ago

പിൻവലിച്ച പണം തിരിച്ചടക്കാനെത്തുമ്പോഴാണ് പിടികൂടിയത്, ആദായ നികുതി വകുപ്പ് കേന്ദ്ര അധികാരം ഉപയോഗിച്ച് വേട്ടയാടുന്നു – എം എം വർഗീസ്

ത‍ൃശൂർ . ബാങ്കിൽ അടക്കാൻ കൊണ്ടുവന്ന ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ വിമർശനവുമായി സി…

17 hours ago

പുതുക്കുറിച്ചിയിൽ പോലീസിനെ ബന്ദിയാക്കി ആൾകൂട്ടം പ്രതികളെ വിലങ് അഴിപ്പിച്ച് രക്ഷിച്ചു

തിരുവനന്തപുരം . പുതുക്കുറിച്ചിയിൽ പൊലീസ് ഉദ്യോ​ഗസ്ഥരെ തടഞ്ഞുവെച്ച് പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തിൽ കഠിനംകുളം പൊലീസ് കേസെടുത്തു. പിടികൂടിയവരെ രക്ഷിക്കാൻ പോലീസിനെ…

17 hours ago