India

അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ: തെലങ്കാന മുഖ്യമന്ത്രി എ രേവന്ദ് റെഡ്ഡിക്ക് ഡൽഹി പൊലീസിന്റെ സമൻസ്

ന്യൂഡൽഹി . കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ തയ്യാറാക്കിയെന്ന് ആരോപിച്ചുള്ള കേസിൽ തെലങ്കാന മുഖ്യമന്ത്രി എ രേവന്ദ് റെഡ്ഡിക്ക് ഡൽഹി പൊലീസിന്റെ സമൻസ്. മറ്റുനാലുപേർക്കും പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. എസി എസ്ടി സംവരണ നിർത്തലാക്കാൻ ബിജെപിയുടെ അജണ്ട എന്ന് അവകാശപ്പെട്ടുള്ള വീഡിയോ തെലങ്കാന കോൺഗ്രസിന്റെ എക്‌സ് ഹാൻഡിലിൽ പങ്കുവച്ചതിന് പിന്നാലെ നിരവധി കോൺഗ്രസ് നേതാക്കൾ ഇത് റീപ്പോസ്റ്റ് ചെയ്യുകയായിരുന്നു. എഡിറ്റ് ചെയ്യപ്പെട്ട വീഡിയോ പ്രചരിപ്പിക്കുന്നതിന് എതിരെ ബിജെപിയും ആഭ്യന്തര മന്ത്രാലയവും പരാതി നൽകിയതിനെ തുടർന്നാണ് ഡൽഹി പൊലീസ് കേസെടുത്തത്.

ഒ.ബി.സി, എസ്.സി, എസ്.ടി, മറ്റു പിന്നാക്ക വിഭാഗത്തിന്റെ സംവരണം നിർത്തലാക്കുന്നതിന് വേണ്ടി അമിത്ഷാ വാദിക്കുന്നു എന്നതാണ് വീഡിയോയിലെ ഉള്ളടക്കം. സംവരണവുമായി ബന്ധപ്പെട്ട് അമിത് ഷായ്‌ക്കെതിരേ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും റാലിയിൽ വെച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വളച്ചൊടിക്കുക യായിരുന്നുവെന്നും ബിജെപി ഇതേ പറ്റി അറിയിച്ചിട്ടുണ്ട്.

എസ് സി എസ്ടികളുടെയും ഒബിസി വിഭാഗങ്ങളുടെയും സംവരണം കുറച്ചിട്ട് മതാടിസ്ഥാനത്തിൽ മുസ്ലീങ്ങൾക്ക് ഭരണഘടനാ വിരുദ്ധമായ രീതിയിലുള്ള സംവരണം നീക്കം ചെയ്യുന്നതിനെ കുറിച്ചാണ് ഷാ സംസാരിച്ചതെന്നും ബിജെപി വക്താവ് അമിത് മാളവ്യ പറഞ്ഞു. വിവാദത്തോടെ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകി അമിത് ഷാ, ബിജെപി അധികാരത്തിൽ ഇരിക്കുന്നിടത്തോളം സംവരണകാര്യത്തിൽ പുനഃപരിശോധന നടത്തില്ലെന്നും വ്യക്തമാക്കുകയായിരുന്നു.

ഡൽഹി പൊലീസ് ബിജെപിയുടെ പുതിയ ഉപകരണമായി മാറിയെന്ന് പോലീസിന്റെ സമൻസ് കിട്ടിയ പിറകെ തെലങ്കാന മുഖ്യമന്ത്രി എ രേവന്ദ് റെഡ്ഡി തുടർന്ന് ആരോപിച്ചിട്ടുണ്ട്. സിബിഐയെയും ഇഡിയെയും ഉപയോഗിച്ചവർ ഇപ്പോൾ ഡൽഹി പൊലീസിനെ ഉപയോഗിക്കുകയാണ്. പക്ഷേ ഞങ്ങൾ ആരെയും ഭയക്കുന്നില്ല, തെലങ്കാന മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നു.

crime-administrator

Recent Posts

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടന്നു, ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് മന്ത്രി വീണ ജോർജ് രക്ഷപെട്ടു

കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…

2 hours ago

തലച്ചോർ തിന്നും അമീബിയ ബാധ! മരുന്നില്ലാതെ കേരളം, 5 വയസ്സുകാരി വെൻ്റിലേറ്ററിൽ

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

3 hours ago

അങ്കക്കലി തീരാതെ വടകര! CPMന്റെ ബോംബുകളും സ്ഫോടനങ്ങളും ഭയന്ന് ജനം

വോട്ടുകൾ പെട്ടിയിലായിട്ടും വടകരയിലെ അങ്കക്കലി തീർന്നിട്ടില്ല. വോട്ടെണ്ണൽ കഴിഞ്ഞാലെങ്കിലും അങ്കത്തിന്റെ വെറി വടകരയിൽ തീരുമോ? ഇല്ലെന്നാണ് കരുതേണ്ടത്. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ…

3 hours ago

സൈനികർക്കെതിരെ വിവാദ പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി

ന്യൂഡൽഹി . സൈനികരെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട്…

11 hours ago

സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി

തിരുവനന്തപുരം . സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി. തോമസ് എം…

24 hours ago

പന്തീരാങ്കാവിൽ രാഹുലിനെതിരെ വധ ശ്രമത്തിനു കേസെടുക്കാതെ രക്ഷിക്കാൻ ശ്രമിച്ച സിഐ എ.എസ്.സരിനിന് സസ്പെൻഷൻ

കോഴിക്കോട് . പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് രാഹുൽ പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐ…

1 day ago