രാജ്യത്ത് 2021വരെ 2000 രൂപയുടെ 528251 കള്ളനോട്ടുകൾ പിടിച്ചെന്ന റിപോർട്ടുകൾ പുറത്ത്. 2016 മുതലുള്ള കണക്കുകളാണ് ഇത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയെ അറിയിച്ച കണക്കുകളിലാണിത് ഉള്ളത്.നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ ആണ്‌ ഈ കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രേഖയായി ഉദ്ധരിച്ചിട്ടുള്ളത്.2020ലാണ്‌ ഏറ്റവും അധികം 2000ത്തിന്റെ കള്ള നോട്ടുകൾ പിടികൂടിയത്. ആ വർഷം പിടിച്ചെടുത്തത് 244834 എണ്ണം ആണ്‌. ഏറ്റവും കുറവ് 2016ലാണ്‌. വെറും 2272 എണ്ണം മാത്രം ആയിരുന്നു. കാരണം ആ വർഷം ആയിരുന്നു 2000ത്തിന്റെ നോട്ടുകൾ ഇറങ്ങിയത്.
2021-ൽ പിടിച്ചെടുത്ത എല്ലാ കള്ളനോട്ടുകളിലും ഏറ്റവും ഉയർന്നത് 500 രൂപ മൂല്യമുള്ള കള്ളനോട്ടുകളാണ്. ആ വർഷം 500 രൂപയുടെ 215,474 എണ്ണം നോട്ടുകൾ ആണ്‌ പിടിച്ചെടുത്തത്.
2022 മെയ് മാസത്തിൽ പ്രസിദ്ധീകരിച്ച ആർബിഐ വാർഷിക റിപ്പോർട്ടും 500 രൂപ മൂല്യമുള്ള നോട്ട് ലക്ഷ്യമിടുന്ന കള്ളപ്പണക്കാരെക്കുറിച്ച് സൂചന നൽകുന്നു.നോട്ട് അസാധുവാക്കലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് കള്ളനോട്ട് ഇല്ലാതാക്കുക എന്നതായിരുന്നു.ഒരു വർഷം മുമ്പ് ഏറ്റവും കൂടുതൽ കള്ളനോട്ടുകൾ പിടികൂടിയത് 48.96 കോടി രൂപയിലധികം മുഖവിലയുള്ള 2000 രൂപയായിരുന്നു. എൻസിആർബിയുടെ കണക്കുകൾ 2021 വരെ മാത്രമേ ലഭ്യമാകൂ.