കൈക്കൂലി കേസിൽ പിടിയിലായ വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങിയിരുന്നത് വില്ലേജ് ഓഫീസറുടെ പേര് പറഞ്ഞെന്നു റിപ്പോർട്ടുകൾ. വിവിധ ആവശ്യങ്ങൾക്കായി തന്നെ സമീപിക്കുന്നവരോട് ഇയാൾ പറഞ്ഞിരുന്നത് കാര്യങ്ങൾ സാധിക്കണമെങ്കിൽ വില്ലേജ് ഓഫീസർക്കും പങ്കു കൊടുക്കണം എന്നാണ്. ഇയാൾ മണ്ണാർക്കാട് മേഖലയിൽ വിവിധ വില്ലേജ് ഓഫീസുകളിൽ ജോലി ചെയ്തിരുന്നു. ഇവിടങ്ങളിലെല്ലാം ഇതേ രീതിയിലാണ് സുരേഷ് കുമാർ പ്രവർത്തിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ തനിക്ക് ഇതൊന്നും അറിയില്ലെന്നാണ് വില്ലേജ് ഓഫീസറുടെ മൊഴി. ഇയാൾ കൈക്കൂലിക്കാരൻ ആയിരുന്നെന്നു അറിയില്ലായിരുന്നുവെന്നും വില്ലേജ് ഓഫീസർ പറയുന്നു.
ഓട്ടോറിക്ഷയിൽ വരെ സഞ്ചരിച്ച് കൈക്കൂലി പിരിവ് സുരേഷ് കുമാർ നടത്തിയിരുന്നതായും വിവരങ്ങൾ വരുന്നുണ്ട്. ഇരുമ്പകച്ചോലയിലെ ആദ്യ വീട്ടിൽ നിന്ന് 700 രൂപയും പിന്നീട് കയറിയ വീടുകളിൽ നിന്ന് 800- 1000 രൂപ വരെയും ചോദിച്ച് വാങ്ങിയിരുന്നതായി ഓട്ടോ ഡ്രൈവർ മൊഴി നൽകി.
അതു മാത്രമല്ല അതിബുദ്ധിമാനായ ഇയാൾ കൈക്കൂലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരോടും ഫോണിലൂടെ സംസാരിച്ചിരുന്നില്ല. ഇടപാടുകൾ എല്ലാം ആവശ്യങ്ങൾ സാധിക്കേണ്ടവരെ നേരിൽ കണ്ടാണ് നടത്തിയിരുന്നത്. ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത തനിക്കെതിരെ തെളിവാക്കാനുള്ള സാധ്യത ഇല്ലാതാക്കളായിരുന്നു ഇതിനു പിന്നിലുള്ള കാരണം. കൂടാതെ രഹസ്യമായി പണം ആരോടും കൈപ്പറ്റുകയും ചെയ്തിട്ടില്ല. ഇതും സുരേഷ്‌കുമാറിന്റെ അതിബുദ്ധി തന്നെയായിരുന്നു. പരസ്യമായി പണം വാങ്ങുമ്പോൾ അത് കൈക്കൂലി ആണെന്ന് ആർക്കും മനസിലാകാതിരിക്കുകയായിരുന്നു ഇതിനു പിന്നിലെ ലക്‌ഷ്യം. അതുകൊണ്ടു തന്നെ സുരേഷ്‌കുമാർ കവലകളിലും കടകൾക്ക് മുന്നിൽ വച്ചുമാണ് തന്റെ കൈക്കൂലി വാങ്ങിയിരുന്നത്.
പാലക്കയത്തെ ഒട്ടുമിക്ക ആളുകൾക്കും ഇയാളെ കുറിച്ച പരാതിയുണ്ട്. കൈക്കൂലി വാങ്ങുന്നതിനെതിരെ വില്ലേജ് ഓഫിസിലേക്കു ധർണ വരെ നടത്തിയിട്ടും അറിഞ്ഞില്ലെന്ന മേലുദ്യോഗസ്ഥരുടെ വാദം കള്ളമാണെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്. സുരേഷ് കുമാറിനെതിരെ മേലുദ്യോഗസ്ഥർക്ക് ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ല എന്നാണ് മേലുദ്യോഗസ്ഥർ പറയുന്നത്. ഇയാൾക്ക് എതിരെ വിജിലൻസിനു ലഭിക്കുന്ന ആദ്യ പരാതിയിലാണു നടപടി ഉണ്ടായത്. ഇത്രയേറെ സമ്പാദ്യം കണ്ടെടുത്തിട്ടും, സുരേഷ് കുമാറിനെതിരെ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന മേൽ ഉദ്യോഗസ്ഥരുടെ നിലപാട് ദുരൂഹമാണ്.
മലമുകളിൽ നിന്ന് ഒരു തവണ വില്ലേജ് ഓഫിസിലെത്താൻ ഒരു വശത്തേക്ക് ഓട്ടോറിക്ഷയ്ക്ക് 250 രൂപ നൽകണം. തിരിച്ചു പോകാനും അത്രതന്നെ തുക വേണം. ഇങ്ങനെ പലതവണ വന്നു പോകുന്ന കാശ് സുരേഷിനു കൊടുത്താൽ കാര്യം നടക്കുമെങ്കിൽ അതല്ലേ നല്ലതെന്നാണ് തങ്ങൾ കരുതിയതെന്നു നാട്ടുകാർ പറയുന്നു. വില്ലേജ് ഓഫീസുകൾ ഉൾപ്പെടുള്ളിടത്ത് ഒരു സാധാരണക്കാരന് ചെന്ന് കാര്യം നടത്തിയെടുക്കണമെങ്കിൽ പോകുന്നവരുടെ പലദിവസങ്ങൾ പോകും. ഇത്തിരി തവണ പലകാര്യങ്ങളും പറഞ്ഞു ഇവർ ഓഫീസിൽ കയറ്റിയിറക്കുമെന്നും നാട്ടുകാർ പറയുന്നു.
അതേസമയം, വി​ജി​ല​ൻ​സ് ​കോ​ട​തി​ ​പ​തി​നാ​ലു​ ​ദി​വ​സ​ത്തേ​ക്ക് ​റി​മാ​ൻ​ഡ് ​ചെ​യ്ത​ സു​രേ​ഷ് ​കു​മാ​റി​നെ​ ​തു​ട​ർ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​വി​ജി​ല​ൻ​സ് ​വി​ഭാ​ഗം​ ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങും.​ ​തൃ​ശൂ​ർ​ ​വി​ജി​ല​ൻ​സ് ​കോ​ട​തി​ ​സ്‌​പെ​ഷ്യ​ൽ​ ​ജ​ഡ്ജ് ​ജി.​അ​നി​ലാ​ണ് ​കേ​സ് ​പ​രി​ഗ​ണി​ച്ച​ത്. പി​ടി​ച്ചെ​ടു​ത്ത​ ​പ​ണ​മ​ട​ക്ക​മു​ള്ള​ ​തൊ​ണ്ടി​ ​മു​ത​ൽ​ ​വി​ജി​ല​ൻ​സ് ​സം​ഘം​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യി​രു​ന്നു.​ ​