കെ എസ് ആർ ടി സി ബസിൽ വീണ്ടും സ്ത്രീയ്ക്ക് നേരെ ലൈംഗീകാതിക്രമം. ഇത്തവണ പ്രതി ബസ് ഡ്രൈവർ ആണ്. ഇന്നലെ രാത്രി കോഴിക്കോട് നടന്ന സംഭവത്തിൽ ബസ് ഡ്രൈവർ കാരന്തൂർ സ്വദേശി ഇബ്രാഹിമിനെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ബസിൽ ഡ്രൈവറുടെ സീറ്റിനു ഇടതു വശമുള്ള എഞ്ചിന്റെ മുകളിലാണ് പരാതിക്കാരിയായ യുവതി ഇരുന്നിരുന്നത്. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ നിരവധി തവണ പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു എന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിക്കലിന് ഇയാൾക്കെതിരെ കേസെടുത്തു. കുന്നംകുളം പോലീസും മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണറും ഇന്ന് വിശദമായി ചോദ്യം ചെയ്യും. ഇയാൾ ആദ്യം താൻ തെറ്റെന്നും ചെയ്തില്ലെന്നാണ് പറഞ്ഞിരുന്നത്. വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റം സമ്മതിച്ചത്. പിടിക്കപ്പെടുന്ന ഏതൊരു പ്രതിയും ഇത്തരത്തിലാണ് പറയുക എന്നായിരുന്നു ഈ ഘട്ടത്തിൽ പോലീസും പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് വീണ്ടും ചോദ്യം ചെയ്തത്. സംഭവത്തില്‍ കേസെടുത്ത കുന്നമംഗലം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
കുന്ദമംഗലം ബസ് സ്റ്റാൻഡിന് സമീപം ബസ് എത്തിയപ്പോഴാണ് സംഭവം നടക്കുന്നത്. അതിക്രമത്തിന്റെ വിവരം യുവതി അറിയിച്ചതത്തോടെ ബസിലെ യാത്രക്കാർ ഇടപ്പെട്ടു. വിഷയത്തിൽ യുവതി പരാതി ഉണ്ടെന്ന് അറിയിച്ചതോടെയാണ് കുന്ദമംഗലം പോലീസ് സ്ഥലത്തെത്തിയത്. തുടർന്ന്, പെൺകുട്ടിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകുകയും ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ബസ് യാത്ര നടത്തവേ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ഈ മാസം റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്.
ബസിൽ യാത്ര ചെയ്ത പെൺകുട്ടിയോട് യുവാവ് മോശമായി പെരുമാറിയ സംഭവത്തിൽ പെൺകുട്ടിക്ക് ഒപ്പം നിലകൊണ്ട് കെ എസ്ആർ ടി സി കണ്ടക്ടർ സ്റ്റാർ ആയി മാറിയ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു.ഈ സംഭവത്തിൽ അപമാനത്തിനിരയായത് മലയാളി മോഡൽ നന്ദിത ആയിരുന്നു. നന്ദിത ശക്തമായ തീരുമാമെടുത്തപ്പോൾ കണ്ടക്ടർ അവർക്കൊപ്പം നിലകൊള്ളുകയായിരുന്നു. രക്ഷകനായ കെ എസ് ആർ ടി സി കണ്ടക്ടർ ഡി വൈ എഫ് ഐ പ്രവർത്തകനാണെന്നത് സൈബർ സഖാക്കൾ ഏറെ ആഘോഷിച്ചിരുന്നു.ഈ സംഭവത്തിൽ സവാദ് എന്നയാളാണ് അറസ്റ്റിൽ ആയത്.എന്നാൽ ഇതുകൊണ്ടും തീർന്നില്ല. തൊട്ടുപുറകേ കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്ന ഗവേഷക വിദ്യാർത്ഥിക്കും സമാന ബുദ്ധിമുട്ട് നേരിട്ടു.സംഭവത്തിൽ തന്റെ ശരീരത്തിൽ കൈവച്ച 43 കാരൻ നിസാമുദ്ധീനെആണ് വിദ്യാർത്ഥിനി അഴിക്കുള്ളിലാക്കിയത്.
ഇത്തവണ പെൺകുട്ടിയോട് മോശമായി പെരുമാറിയത് ബസ് ഡ്രൈവർ ആണെന്നത് ഏവരെയും ഞെട്ടിക്കുന്നു. രാത്രികളിൽ സ്ത്രീകൾക്ക് ഭയം കൂടാതെ നാട്ടിൽ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ് വന്നിരിക്കുന്നത്. രാത്രി സഞ്ചാരം സുഗമമാണെന്നു വരുത്തി തീർക്കാൻ സർക്കാർ തന്നെ രാത്രി നടത്തം സംഘടിപ്പിച്ച നാടാണിത്. ഈ രാത്രി നടത്തത്തിൽ സെലിബ്രിറ്റികൾക്കൊപ്പം ഒരു കൂട്ടം ആളുകളും ഇവർക്ക് പ്രൊട്ടക്ഷനും ഉണ്ടായിരുന്നു എന്നത് കേരളം മറന്നു കാണില്ല.