
തനിക്ക് നോ പറയേണ്ടിടത്ത് നോ പറയാൻ അറിയാമെന്ന് ഹനാൻ. ആ നോ പറച്ചിൽ കൊണ്ടുതന്നെ പല സൗഭാഗ്യങ്ങളും കൈവിട്ടു പോയിട്ടുണ്ടെന്നും ഹനാൻ പറയുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹനാൻ ഇക്കാര്യം വ്യക്തമാക്കിയത്. താൻ അവസാനം നോ പറഞ്ഞ പരിപാടി ബഹ്‌റൈൻ കേന്ദ്രീകരിച്ചുള്ളതായിരുന്നു. പല രാജ്യങ്ങളിലേക്കും ആളുകളെ കൊണ്ടുപോവുന്ന ഇവന്റുകാരനായിരുന്നു അയാള്‍. പ്രമോഷൻ വർക്കുകൾക്ക് വേണ്ടിയായിരുന്നു അയാൾ ബന്ധപ്പെട്ടത്. ഇവന്റ് മേഖലകളിലൊക്കെ പെണ്‍കുട്ടികളുടെ ചൂഷണം ചെയ്യാനുള്ള ശ്രമം നടക്കാറുണ്ട്.തുടർന്നുള്ള അയാളുടെ സംസാരം മോശമായി തുടങ്ങി. സ്പോണ്‍സർഷിപ്പില്‍ കൊണ്ടുപോകുന്നത് കൊണ്ട് അയാൾക്കും വഴങ്ങണമെന്ന രീതിയിലുള്ള വർത്തമാനത്തിലേക്ക് വരികയായിരുന്നു. അയാൾ പറഞ്ഞത് ഇങ്ങനെയാണ്. ‘ഞങ്ങള്‍ സ്പോണ്‍സർഷിപ്പില്‍ കൊണ്ടുപോവുകയാണല്ലോ, തിരിച്ച് വരുമ്പോള്‍ ഒരു ആറ് ലക്ഷം രൂപയെങ്കിലും ഹനാന് ലഭിക്കുമല്ലോ. പിന്നെ ഒരു കാര്യം പറയാനുണ്ട്, അത് പറയാന്‍ നാണമാവുന്നു’- എന്നൊക്കെയായിരുന്നു അയാള്‍ പറഞ്ഞത്. താൻ അപ്പോൾ തന്നെ നോ പറഞ്ഞു.നാണമാകുന്ന കാര്യമാണെങ്കില്‍ പറയാന്‍ നിക്കേണ്ട എന്ന് തീർത്തു പറഞ്ഞു. ഞാൻ പ്രൊഫൈല്‍ ഉണ്ടാക്കിവെച്ചത് അതിനല്ല. സ്വന്തമായി ഒരു വീട് പോലും ഈ നിമിഷം വരെ ഞാനുണ്ടാക്കിയിട്ടില്ല. അങ്ങനെയൊക്കെ മനസ്സ് വെക്കുന്ന ആളായിരുന്നു ഞാനെങ്കില്‍ എനിക്ക് വീട് ഉള്‍പ്പടേയുള്ള നേട്ടങ്ങള്‍ ഉണ്ടായേനെ. നമുക്ക് രണ്ട് വഴിയിലൂടെ നീങ്ങി ലക്ഷ്യങ്ങള്‍ നേടാം. ഒന്ന് കല്ലും മുള്ളും നിറഞ്ഞ പാതയാണ്. അല്ലാതെ മറ്റുള്ള എളുപ്പുള്ള വഴികളിലൂടെയാണ്. എന്നാല്‍ നമ്മള്‍ നന്നായി കാണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കളും സഹോദരന്മാരും പറയുക കഷ്ടപ്പെട്ട് പോയാലും ലക്ഷ്യസ്ഥാനത്ത് എത്തിയാല്‍ മതിയെന്നാണ്. എന്നാല്‍ ലക്ഷ്യം നേടിയെടുക്കാന്‍ ഏത് വഴിയിലൂടെ പോയാലും കുഴപ്പമില്ലെന്ന രീതിയിലേക്ക് ചിലരെങ്കിലും എത്തിയെന്നും ഹനാന്‍ കൂട്ടിച്ചേർക്കുന്നു.
അതിനു പുറമെ വളറരേയേറെ ആഗ്രഹിച്ചാണ് ബിഗ് ബോസ് ഷോയിലേക്ക് താൻ പോയത്. എന്നാൽ തുടരാൻ സാധിച്ചില്ല. എന്നാൽ തുടരുക എന്നതിനേക്കാൾ ലാലേട്ടനെ കാണാൻ സാധിച്ചില്ല എന്നതാണ് തന്നെ വേദനിപ്പിച്ചത്. ബിഗ് ബോസില്‍ ചെന്നപ്പോള്‍ തന്നെ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഒരു വാക്സിന്‍ അടിച്ചതോടെ പനി പിടിച്ചു.പിന്നെ ഉറക്കത്തിന്റെ പ്രശ്നവും ഉണ്ടായിരുന്നു. അങ്ങനെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതെന്നും ഹനാന്‍ പറയുന്നു. 2018 മുതല്‍ തന്നെ എന്റെ പേര് ബിഗ് ബോസ് പ്രെഡിക്ഷന്‍ ലിസ്റ്റിലുണ്ട്. എന്നാല്‍ ആദ്യമായിട്ട് വിളി വരുന്നത് ഇത്തവണയാണ്. ലാലേട്ടനോട് കൂടെ വർക്ക് ചെയ്യാന്‍ കഴിയുക എന്നുള്ളതാണ് എന്നെ ഏറെ ആകർഷിച്ചത്. നേരത്തെ ഈ ഫെയിം ലഭിക്കുന്നതിന് മുമ്പൊക്കെ, ജൂനിയർ ആർട്ടിസ്റ്റായി അഭിനയിക്കാന്‍ പോവുമായിരുന്നു. അത്തരത്തില്‍ ഒപ്പം എന്ന സിനിമയില്‍ ലാലേട്ടനൊപ്പം അഭിനയിച്ചെങ്കിലും തിയേറ്ററില്‍ വന്നപ്പോള്‍ തല കാണാത്ത രീതിയിലാണ് വന്നത്. അത് എനിക്ക് വലിയ വിഷമമായി. ലാലേട്ടനെ കാണാന്‍ പിന്നീട് പല അവസരങ്ങളുണ്ടായെങ്കിലും പോയില്ല. ഇനി ലാലേട്ടനെ കാണുന്നുണ്ടെങ്കില്‍ അദ്ദേഹം ഹനാന്‍ എന്ന് പറഞ്ഞ് പേരെടുത്ത് വിളിച്ച് ഒരു വർക്ക് ചെയ്യാനായിരിക്കണമെന്ന ഒരു തീരുമാനം എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് ബിഗ് ബോസിലേക്ക് എത്തണമെന്ന് ആഗ്രഹിച്ചത്. എന്നാല്‍ ഞാന്‍ വന്നപ്പോഴും ഇറങ്ങിയപ്പോഴും ലാലേട്ടനെ കണ്ടില്ലെന്നതാണ് വിഷമമായത്.
ലാലേട്ടനോട് രണ്ട് വരി പാട്ട് പാടിത്തരുമോയെന്ന് ചോദിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്തായാലും എന്റെ ആത്മവിശ്വാസം ഞാന്‍ കൈവിട്ടിട്ടില്ല. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ മുപ്പത് ദിവസം എങ്ങനെ തള്ളി നീക്കിയെന്ന് എനിക്ക് അറിയില്ല. പക്ഷെ ഷോ തുടങ്ങിയ അന്ന് മുതല്‍ ഇന്ന് വരെ ലൈവ് കണ്ടുകൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിനുള്ളില്‍ ഞാന്‍ ആയിട്ട് അടിക്ക് പോയിട്ടില്ല. ഞാനും ലച്ചുവും തമ്മിലുള്ള അടി കോമഡിയായി മാറി. എനിക്ക് അവിടെ ഒരു ഒറ്റപ്പെടല്‍ ഉണ്ടായിരുന്നു. ആ സമയത്താണ് ക്യാമറയോട് സംസാരിച്ചതെന്നും താരം അഭിമുഖത്തിൽ പറയുന്നു.