Connect with us

Hi, what are you looking for?

Exclusive

ശ്രീജ ഷാജിയെ കല്യാണം കഴിച്ചത് അറിഞ്ഞത് വാട്സ്ആപ്പിൽ ഫോട്ടോ വന്നപ്പോഴെന്നു ബന്ധുക്കൾ

കണ്ണൂരിൽ മൂന്നു മക്കളെ കൊന്നു വീട്ടമ്മയായ ശ്രീജയും കാമുകൻ ഷാജിയും ജീവനൊടുക്കിയ സംഭവത്തിൽ അടിമുടി ദുരൂഹത. ആദ്യഭർത്താവുമായി നല്ല ബന്ധത്തിലായിരിക്കെയാണ് ശ്രീജയും ഷാജിയും അടുപ്പത്തിലായതെന്നും തുടർന്ന് ഇരുവരും വിവാഹിതർ ആകുകയായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.ആദ്യ ഭർത്താവ് സുനിലും ശ്രീജയുമായി എന്തെങ്കിലും പ്രശ്നമുള്ളതായി അറിയില്ല. ഇവിടെ പുതിയ വീട് പണികഴിപ്പിച്ചതിന് ശേഷമാണ് ശ്രീജയും ഷാജിയും ബന്ധം തുടങ്ങുന്നത്. വാട്സ്ആപ്പിൽ ഇരുവരുടെയും കല്യാണചിത്രം വന്നതോടെയാണ് ഇരുവരും വിവാഹം കഴിച്ച വിവരം അറിയുന്നത്. കുട്ടികളെ സംരക്ഷിക്കണമെന്നും ഭാര്യയും രണ്ടാംഭർത്താവും കുട്ടികളെ കൊന്നുകളഞ്ഞേക്കുമെന്നാണ് സുനിൽ പരാതിപ്പെട്ടിരുന്നതെന്നും ശ്രീജയുടെ സഹോദരി പറഞ്ഞതായാണ് വിവരം. ഏറെ കാലമായി മകൾ കുടുംബവുമായി അകൽച്ചയിലായിരുന്നു. മുൻ ഭർത്താവുമായി പിരിഞ്ഞ വിവരം അറിയില്ലെന്നും ശ്രീജയുടെ പിതാവ് ബാലകൃഷ്ണനും പറയുന്നു.
ശ്രീജയുടെയും ഷാജിയുടെയും രണ്ടാംവിവാഹമാണിത്. അടുപ്പത്തിലായിരുന്ന ഇരുവരും ഒരാഴ്ച മുൻപാണ് വിവാഹിതരായത്. തുടർന്ന് സുനിലിന്റെ പേരിലുള്ള വീട്ടിലായിരുന്നു ശ്രീജയും ഷാജിയും കുട്ടികൾക്കൊപ്പം താമസിച്ചത്. പാടിച്ചാലിലെ ഈ വീട്ടിൽ ശ്രീജയും ഷാജിയും താമസിക്കുന്നതിനെച്ചൊല്ലി സുനിലുമായി പ്രശ്നങ്ങളുണ്ടായിരുന്നു.
ശ്രീജ ഷാജിയെ വിവാഹം കഴിച്ചതോടെ ആദ്യഭർത്താവ് സുനിൽ വീട്ടിൽ നിന്നും മാറി. ശ്രീജയ്ക്കെതിരേ സുനിൽ പൊലീസിലും പരാതി നൽകിയിരുന്നു. ഇവരുടെ പ്രശ്നപരിഹാരത്തിനായി ബുധനാഴ്ച മധ്യസ്ഥ ചർച്ച നടത്താനും പൊലീസ് തീരുമാനിച്ചു. പ്രശ്‌നം പരിഹരിക്കാൻ രാവിലെ സ്റ്റേഷനിൽ എത്താൻ മൂവർക്കും പൊലീസ് നിർദ്ദേശം നൽകുകയും ചെതിരുന്നു.
തുടർന്ന് ബുധനാഴ്ച രാവിലെ ആറുമണിയോടെ ശ്രീജ ചെറുപുഴ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. മക്കളെ കൊന്നിട്ടുണ്ട്, ഞങ്ങളും മരിക്കാൻ പോവുകയാണെന്നാണ് ശ്രീജ പൊലീസിനോട് പറഞ്ഞത്. ഇതോടെ പൊലീസ് സ്ഥലത്തേക്ക് കുതിച്ചു. നാട്ടുകാരെയും പൊലീസ് വിവരമറിയിച്ചിരുന്നു. എത്രയും വേഗം ഇടപെടൽ നടത്താനായിരുന്നു നാട്ടുകാരെ ഉടൻ അറിയിച്ചത്. പക്ഷേ അതും വെറുതെയായി. നാട്ടുകാരും പൊലീസും വീട്ടിലെത്തിയപ്പോൾ അഞ്ചുപേരെയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. പാടിച്ചാൽ സ്വദേശി ശ്രീജ, ശ്രീജയുടെ മക്കളായ സുജിൻ(12) സൂരജ(10) സുരഭി(എട്ട്) ശ്രീജയുടെ രണ്ടാംഭർത്താവ് ഷാജി എന്നിവരെയാണ് പാടിച്ചാലിലെ ശ്രീജയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്റ്റെയർ കേസിലെ ഓരോ പടിയിലുമുള്ള കമ്പികളിൽ ആണ് ഓരോ കുട്ടികളെയും കെട്ടിത്തൂക്കിയ നിലയിൽ കാണപ്പെട്ടത്. കുട്ടികളെ ബലമായി കെട്ടിതൂക്കിയെന്നാണ് നിഗമനം. ഷാജിയും ശ്രീജയും കിടപ്പുമുറിയിലെ ഫാനിൽ ഒരുമിച്ചു കെട്ടി തൂങ്ങിയ നിലയിൽ ആണ് കാണപ്പെട്ടത്. മറ്റാരുടെയെങ്കിലുംഇടപെടൽ ഇവരുടെ ജീവിതത്തിൽ ഉണ്ടായിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കും.മരിച്ച മൂന്നുകുട്ടികളും ശ്രീജയുടെ ആദ്യബന്ധത്തിലുള്ളതാണ്. ഷാജിയുടെ ആദ്യ വിവാഹത്തിൽ രണ്ട് കുട്ടികളുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...