. എത്രയെത്ര വലിയ വലിയ അപകടങ്ങൾ നമ്മുടെ നാട്ടിൽ സംഭവിച്ചിരിക്കുന്നു.ആലോചിച്ചിട്ടുണ്ടോ നിങ്ങൾ. എല്ലാകാലത്തും ഭരിച്ചുകൊണ്ടിരിക്കുന്ന സർക്കാരുകളുടെ പിടിപ്പുകേടുകളാണ് ഇതിന് പിന്നിലെന്ന് കാണാവുന്നതാണ്.

എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ സർക്കാരുകളെ കുറ്റം പറയുന്നതല്ല . നമ്മുടെ ഗതാഗതവും പരിസ്ഥിതിയും ആരോഗ്യവും ഒക്കെ നോക്കുന്നതിന് വേണ്ടിയാണ് നാം ഒരു സർക്കാരിനെ തിരഞ്ഞെടുത്ത് വിടുന്നത് അവരുടെ കടമയാണ് നാട്ടിലെ ജനങ്ങളുടെ സുരക്ഷിതത്വവും നിലവാരമുള്ള ജീവിതവും ഉറപ്പുവരുത്തുക എന്നുള്ളത് .അല്ലാതെ ഇതൊന്നും നമുക്ക് കിട്ടേണ്ട ഔദാര്യങ്ങൾ ഒന്നുംഅല്ല. ഒരു നാടിൻറെ ക്ഷേമ ഐശ്വര്യങ്ങൾ ഭരണകൂടത്തിന്റെ ദയ ദാക്ഷണ്യങ്ങൾകാത്തു നിൽക്കേണ്ടുന്ന ഒന്നല്ല ഇവിടെ അധികാരികൾ നാമാണ് നമുക്ക് ഓരോരുത്തർക്കും വേണ്ടി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവരാണ് നമ്മളെ നോക്കേണ്ട കടമ. അവിടെ ഇത് നടക്കുന്നു ഇവിടെ ഇത് നടക്കുന്നു എന്ന് പറഞ്ഞ സർക്കാരിന്റെ പുറകെ നടന്നു ഓരോന്നും ചൂണ്ടിക്കാണിക്കേണ്ടുന്ന സംവിധാനം അല്ല പുലരേണ്ടത്. ഇതൊക്കെ നോക്കാൻ വേണ്ടിയാണ് അവരെ പാടുപെട്ട് ഇത്രയും ചിലവ് ചെയ്തു നമ്മുടെ ഗവൺമെൻറ് തിരഞ്ഞെടുപ്പ് എന്നൊരു വലിയ മഹാമഹം ഇവിടെ നടത്തുന്നത് എത്ര കോടി രൂപയാണ് പൊടിച്ചുകളയുന്നത് അതിനുവേണ്ടി.അങ്ങനെ നാം തിരഞ്ഞെടുക്കുന്നവർ ജനത്തിനെ നോക്കി പുച്ഛിച്ചു കാണിക്കുമ്പോൾ അതിനെതിരെ പ്രതികരിക്കുന്നത് അവരുടെ പാർട്ടി അല്ലാത്തതുകൊണ്ടല്ല അവരുടെ വർഗ്ഗം അല്ലാത്തതുകൊണ്ടല്ല. അവരുടെ ചിന്താഗതികളെ പിന്തുണയ്ക്കാത്തത് കൊണ്ടല്ല. സാധാരണ മനുഷ്യന്റെ ഉള്ളിലെ നീറ്റലുകളാണ് ഹെ ഇത്തരംപ്രതിഷേധങ്ങൾ ആയി പുറത്തുവരുന്നത്.

പറഞ്ഞുവന്നത് ബോട്ട് അപകടങ്ങളെ കുറിച്ചാണ് ല്ലോ. അപകടങ്ങൾ വെള്ളത്തിൽ വച്ചായാലും കരയിൽ വച്ചായാലും അപകടം തന്നെയാണ് എന്നാൽ വെള്ളത്തിൽ വീണുള്ള അപകടങ്ങൾ വേഗത്തിൽ ജീവനുകൾ അപഹരിക്കുന്നു .

എടുത്തു പറയേണ്ട ഒരു കാര്യം മലയാളിക്ക് സുരക്ഷയെ കുറിച്ചുള്ള ആവലാതി ഇതൊന്നും തന്നെയില്ല. മലയാളിക്ക് എന്നല്ല നമ്മുടെ സർക്കാരിന് തീരെയില്ല. മരണപ്പെടുമ്പോൾ നിലവിളിക്കാം എന്നുള്ളതല്ലാതെ ഒന്നിനെക്കുറിച്ചും മുന്നേയുള്ള ഒരു ധാരണ നമുക്കുണ്ടാകാതെ പോകുന്നു വിദേശരാജ്യങ്ങളിൽ നോക്കി കഴിഞ്ഞാൽ അവർ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നു. അപകടങ്ങൾ വരുന്നതിനു മുമ്പേ അത് മുന്നിൽ കാണാൻ അവർക്കാകുന്നു.

ഓരോ മലയാളിയും ചരിത്രം പഠിക്കുന്നതല്ലാതെ ചരിത്രം ആവർത്തിക്കപ്പെടാതിരിക്കാൻ ഒരിക്കലും നോക്കുന്നില്ല.

അതിന് കാരണം ചരിത്രം നന്നായി വിശകലനം ചെയ്യാൻ നമുക്ക് ആകുന്നില്ല ചരിത്രം കാണാതെ പഠിക്കേണ്ടത് ഒന്നല്ല പഴയകാലത്ത് സംഭവിച്ചു പോയ തെറ്റുകൾ അല്ലെങ്കിൽ നന്മകൾ അവയുടെ രേഖപ്പെടുത്തലുകൾ മാത്രമാണ് ചരിത്രം അത് വരുംകാലത്തിലേക്കുള്ള വഴികാട്ടിയാണ് പക്ഷേ നമുക്ക് അങ്ങനെയൊന്നുമല്ല. കൃത്യമായ ഇടവേളകളിൽ വാഹനങ്ങളുടെ അറ്റകുറ്റപ്പണി തീർക്കാൻ നമ്മുടെ രാജ്യത്ത് ഒരു സംവിധാനമില്ല ഇത്ര നാളെ ഒരു വാഹനം ഉപയോഗിക്കാവൂ എന്ന നിബന്ധനയുണ്ടെങ്കിൽ അത് ഒരിക്കലും നമ്മുടെ നാട്ടിൽ പാലിക്കപ്പെടുന്നില്ല ഇത് ഏറ്റവും കൂടുതൽ നന്നായി ഉപയോഗിക്കേണ്ടത് ജലഗതാഗതതിന് ഉപയോഗിക്കുന്ന ബോട്ടുകൾ നുകകൾ തുടങ്ങിയവയിലാണ്.