Connect with us

Hi, what are you looking for?

Cinema

മൊഴി നൽകുവാൻ മഞ്ജു വാരിയർ വീണ്ടും കോടതിയിലേക്

ഈ മാസം16-ന് മഞ്ജു വാരിയരെ, നടിയെ ആക്രമിച്ച കേസിൽ വീണ്ടും വിസ്തരിക്കുക ആണ്, ഇതോടെ മലയാളി ജനങ്ങൾ അടുത്തത് എന്ത് സംഭവിക്കും എന്ന മട്ടിൽ ആകാംഷയിൽ ആണ്. കേസിൽ മഞ്ജു വാരിയർ 34-ാം സാക്ഷിയാണ്, മഞ്ജു വാരിയരെ നേരത്തേ വിസ്തരിച്ചിരുന്നു. അന്ന് മഞ്ജു കൂറുമാറാതെ ഇരയ്‌ക്കൊപ്പമാണ് നിന്നത് എന്നാൽ മറ്റ് പല സിനിമാക്കാരും നിലപാട് കോടതിയിൽ മാറ്റി പറഞ്ഞിരുന്നു. അതുകൊണ്ട് ഒക്കെ തന്നെ മഞ്ജുവിന്റെ മൊഴി ഇപ്പോഴും വളരെ നിർണായകമാണ്..

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള ചലച്ചിത്രമേഖലയിൽ നിന്നുള്ള പ്രമുഖരുടെ സാക്ഷിമൊഴികളിൽ ദിലീപ് പ്രതിരോധത്തിലായിരുന്നു. മലയാള സിനിമ മേഖലയിലെ നദി നടൻമാർ തന്നെ എല്ലാ അർത്ഥത്തിലും ഒറ്റപ്പെടുത്തിയെന്ന് ദിലീപ് തിരിച്ചറിയുകയും ചെയ്തു. എന്നാൽ വിചാരണ സമയത്ത് ആകട്ടെ ,പലരും മൊഴി മാറ്റി. ഇത് നടിയെ ആക്രമിച്ച കേസിലെ വിചാരണയെ സ്വാധീനിക്കുമോ എന്ന സംശയവും ഉയർത്തി . ഇതിന്റെ ഒക്കെ ഇടയിൽ ആണ് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ എത്തുന്നതും. വീണ്ടും കുറ്റപത്രത്തിൽ കൂടിചേർക്കലും പുതിയ തെളിവും എത്തുന്നത്. ഈ സാഹചര്യത്തിൽ മഞ്ജുവിന്റെ പുതിയ മൊഴി നിർണ്ണായകമാണ്.

ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധം അക്രമത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചുവെന്നതാണ് ക്വട്ടേഷൻ നൽകാനുള്ള കാരണമെന്നാണു പ്രോസിക്യുഷന്റെ വാദം. ഇതുതെളിയിക്കാനാണു മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയിട്ടുള്ളത്. നടിയെ ആക്രമിച്ചതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചാനയാണെന്ന് ആദ്യം പരസ്യമായി പ്രസ്താവിച്ചത് മഞ്ജു വാര്യരാണ്. നടിക്കൊപ്പം ഉറച്ചു നിൽക്കുമെന്നാണ് മഞ്ജു വാര്യർ എപ്പോഴും പറയുന്നത്. ഇതിൽ വിശ്വാസം അർപ്പിക്കുകയാണ് പ്രോസിക്യൂഷൻ. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ചൊവ്വാഴ്ച നടക്കാനിരുന്ന സാക്ഷിവിസ്താരം മാറ്റിയിട്ടുണ്ട്. ഹൈക്കോടതിയിൽനിന്ന് അന്തിമ അനുമതിയാകാത്തതിനാലാണ് തിരുവനന്തപുരത്ത് നടത്താനിരുന്ന വിസ്താരം മാറ്റിയത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു തനിക്ക് അഭിപ്രായമുണ്ടെന്നു മഞ്ജു വാര്യർ. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യം ഉണ്ടായിരുന്നതായും നെടുമ്പാശേരി പൊലീസിനും അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും മഞ്ജു വാര്യർ നൽകിയ മൊഴിയിലുണ്ട്. മഞ്ജു വാരിയർ പറഞ്ഞത് ഇങ്ങനെ….

ദിലീപേട്ടനുമായുള്ള എന്റെ വിവാഹത്തിനുശേഷം ഞാൻ സിനിമാ മേഖലയിൽനിന്നു പൂർണമായി മാറിനിൽക്കുകയായിരുന്നു. എനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകൾ ഞാൻ അദ്ദേഹത്തിന്റെ ഫോണിൽ നേരിട്ടുകണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വർമ, ഗീതു മോഹൻ ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിക്കുകയും ചെയ്തു. അതിനെ തുടർന്ന് നടി അവൾക്കറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു.

ഞാൻ കാവ്യയെക്കുറിച്ചും ദിലീപേട്ടനെക്കുറിച്ചും അറിഞ്ഞ കാര്യങ്ങൾക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണു നടി പറഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാൻ അറിഞ്ഞ കാര്യങ്ങൾ ദിലീപേട്ടനോട് ചോദിച്ചു. അതിനെത്തുടർന്നു വീട്ടിൽ വഴക്കുണ്ടായി. അതിന്റെ പേരിൽ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹൻദാസും കൂടി നടിയുടെ വീട്ടിൽ പോയിരുന്നു. നടിയുടെ വീട്ടിൽവച്ച് അവളുടെ അച്ഛൻ അവളോട് ”നിനക്ക് എന്തെങ്കിലും അറിയാമെങ്കിൽ പറഞ്ഞു കൊടുക്കു” എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു.

ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്നു നടി എന്നോട് പറഞ്ഞു. ഞാൻ റിമിയെ വിളിച്ചിരുന്നു. റിമിയും അതേക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രിൽ 17 നാണ് ഞാൻ ദിലീപേട്ടന്റെ വീട്ടിൽനിന്ന് എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാൻ അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനുശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിർത്തിരുന്നു.

ഇതുപോലത്തെ തൊട്ടാൽ പൊള്ളുന്ന ഹോട്ട് stories ബോളിവുഡിലും ഹോളിവുഡിലും മാത്രമേ കേട്ട് വന്നിരുന്നുള്ളു, ഇപ്പോൾ നമ്മടെ മലയാള സിനിമ ലോകത്തും ഇത് സംഭവിച്ചിരിക്കുന്നത് അവിശ്വസിനീയമാണ്…ഒരു പക്ഷെ മലയാള സിനിമ ലോകത്തിൽ ഇത്രയും നാണം കേട്ട കേസ് ഈ ഒരെണ്ണം ആയിരിക്കാം അതോ പുറത്തു അറിയാതെ അനേകം കഥകൾ ബാക്കി ആയി കിടകുനുണ്ടോ ? ആർക്കറിയാം ,അതുകൊണ്ട് ഒക്കെ തന്നെ ഇനി എത്ര തേച്ചാലും മയിച്ചാലും ഈ കറ മലയാള സിനിമ ലോകത് എന്നെന്നും നില നില്കും ഒരു നാണക്കേട് പോലെ, അത് എല്ലാ മലയാളി നടന്മാരെയും നടിമാരെയും ബാധിക്കുകയും ചെയ്‌യും….

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...