36 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് റൊസാരിയോ തെരുവിലേക്ക് നീങ്ങുകയാണ്. ആറ് ഗോളുകളാണ് ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ പിറന്നത് അതും 56 വർഷത്തിന് ശേഷം ഫിഫ ലോകകപ്പിന്റെ ഫൈനലിൽ ഒരു ഹാട്രിക് പിറവിയെടുക്കുകയും ചെയ്തു. ഇരട്ട ഗോൾ നേടിയ മെസ്സിയും ഡി മരിയയും ചേർന്നാണ് അർജന്റീനക്കായി ഗോൾ നേടിയത്.മാത്രവുമല്ല ഹാട്രിക് നേട്ടത്തോടെ കില്യൻ എമ്പാപ്പേ ഖത്തർ ലോകകപ്പിന്റെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കുകയും ചെയ്തു. പക്ഷേ ഇതുവരെ ഇല്ലാത്ത ട്രോളുകളും ഇന്നലത്തെ മത്സരവുമായി ബന്ധപ്പെട് പുറത്തുവന്നിരുന്നു. അതിൽ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളിയാണ് കൂടുതൽ പോസ്റ്റും പുറത്തുവന്നത് . പതിവുപോലെ നമ്മുടെ മുഖ്യമന്ത്രിയെ ആണ് പതിവുപോലെ ട്രോളുകൾക്ക് ഇപ്രാവശ്യവും വിധേയമാക്കിയത്. ഇന്നലെ മത്സരത്തിന് ശേഷമാണ് അർജന്റീനയെ പിണറായി വിജയൻ അഭിനന്ദിച്ചത്. മത്സരത്തിന് മുൻപ് ആശംസകൾ നൽകാൻ വിട്ടുപോയി അത് അർജന്റീനയുടെ ഭാഗ്യമായിരിക്കുന്നു എന്നാണ് മലയാളി ട്രോളന്മാർ പറഞ്ഞത്. ഫ്രാൻസിന്റെ ഇന്ത്യൻ അംബാസിഡർ മുഖ്യമന്ത്രിയെ സന്ദർശിച്ചപ്പോൾ, അദ്ദേഹം ആശംസകൾ നൽകിയ വാർത്ത പുറത്തുവന്നിരുന്നു. ആശംസ ഒന്നുകൊണ്ടു മാത്രമാണ് ഫ്രാൻസിന് തിരിച്ചടി ആയതെന്നാണ് ട്രോളന്മാർ പറയുന്നത്. മാൻഡ്രേക്ക് എന്ന് വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തൊട്ടതെല്ലാം പണിയാവുന്ന ഒരു പതിവ് കേരളത്തിൽ ഉണ്ട്. ആ പതിവാണ് ഇവിടെയും ആവർത്തിക്കപ്പെട്ടത് എന്നാണ് ട്രോളന്മാർ പറഞ്ഞത്. എന്തായാലും അർജന്റീനയുടെ ഭാഗ്യം ഫ്രാൻസിന്റെ ദുരന്തം നമ്മുടെ മുഖ്യമന്ത്രിയുടെ ആശംസ ഇങ്ങനെ സംഭവിച്ചതിൽ എന്ന് ഫുട്ബോൾ പ്രേമികൾ പറയുന്നുണ്ട്. ഷൂട്ടൗട്ടിൽ അർജന്റീന ഫ്രാൻസിനെ വീഴ്ത്തിയത് നാലെ രണ്ടിനാണ് ഇരു ടീമുകളും രണ്ട് ഗോൾ വീതം അടിച്ചും എക്സ്ട്രാ ടൈമിൽ ഓരോ ഗോൾ വീതം അടിച്ചും മൂന്നേ മൂന്നിന് സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ഫ്രാൻസിനെ തകർത്ത് അർജന്റീന ലോകകപ്പിൽ മുത്തമിടുമ്പോൾ ലയണൽ മെസ്സിയും കൂട്ടരും അവസാനം കുറിച്ചത് ഫുട്ബോളിലെ യൂറോപ്യൻ ആധിപത്യം ആയിരുന്നു എന്നതാണ് ശ്രദ്ധേയം. കാൽപന്തുകളിലെ ഇന്ദ്രജാലക്കാരൻ ലയണൽ മെസ്സിയുടെ ഐതിഹാസിക ഫുട്ബോൾ കരിയറിന് പൂർണത നൽകാൻ ഒരു വിശ്വ കിരീടം എന്ന സ്വപ്നം ഖത്തറിലെ ലൂസൈൻ സ്റ്റേഡിയത്തിൽ അർജന്റീന സാക്ഷാത്കരിച്ചു. രാജകീയമായി തന്നെ ഓരോ ഇഞ്ചിലും ആവേശം നുരഞ്ഞു പൊന്തിയ കലാശ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ വീഴ്ത്തിയാണ് ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം തൊട്ടത്.