
മലയാളികൾ വെളുത്തിരിക്കുന്നത് എല്ലാം പാലല്ല എന്ന് വാതോരാതെ പറയുമെങ്കിലും, പാലിന്റെ കാര്യത്തിൽ മലയാളികൾക്ക് വെളുത്തിരുന്നാൽ മാത്രം മതി. കൃത്രിമപ്പാല്‍ നിര്‍മാണത്തിനു യൂറിയ മുതല്‍ വൈറ്റ്നര് വരെ. ചേരുവകള്‍ കേട്ടാല്‍ ശെരിക്കും ഭയന്ന്പോകും. രാസവളമായ യൂറിയ, വെജിറ്റബിള്‍ ഓയില്‍, ബംഗളൂരുവില്നിന്നെത്തിക്കുന്ന ഗുണനിലവാരം കുറഞ്ഞ പാല്‍പ്പൊടി, ടൂത്ത് പേസ്റ്റില്‍ ഉപയോഗിക്കുന്ന വൈറ്റ്നര്, കൃത്രിമ കഞ്ഞിപ്പശ (സ്റ്റാര്‍ച്ച്) എന്നിവ തമിഴ്നാട്ടിലെ ഈറോഡ്, ധര്‍മപുരി, സേലം എന്നിവിടങ്ങളിലെ സ്വകാര്യ പ്ലാന്റുകളിൽ നിന്നാണ് വരുന്നത്. ഭൂരിഭാഗവും ഇത്തരം കൃത്രിമപ്പാല്‍ നിര്‍മാണ കേന്ദ്രങ്ങളാണ്. കേരളത്തിലെ ചില സ്വകാര്യ കമ്പിനികളിലേക്കു പാലെത്തുന്നതും തമിഴ്നാട്ടിലെ ഇത്തരം കേന്ദ്രങ്ങളില്‍ നിന്നാണ്എന്നതാണ് ഏറ്റവും ഭയാനകം. അതിന്റെ ഗുണനിലവാരം പരിശോധിക്കാന്‍പോലും സംസ്ഥാനത്തെ ചെക്പോസ്റ്റുകളിലെ സംവിധാനം പര്യാപ്തമല്ല എന്നതാണ് പരിതാപകരം.