
മാഡ്രിഡ് : യുവേഫ ചാംപ്യന്‍സ് ലീഗില്‍ ആദ്യ രണ്ട് സെമിഫൈനലിസ്റ്റുകളെ ഇന്നറിയാം. രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പ്യാനിഷ് വമ്പന്‍ മാരായ റയല്‍ മാഡ്രിഡ്, ചെല്‍സിയെയും വിയ്യാ റയല്‍ ബയേണ്‍ മ്യൂണിക്കിനെയും നേരിടും.ആദ്യപാദത്തില്‍ നേടിയ 3 – 1 ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് റയല്‍ മഡ്രിഡ.് സ്വന്തം മൈതാനമായ സാന്തിയാഗോ ബെര്‍ണബ്യൂവിലാണ് മത്സരം എന്നത് റയലിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു
.മറ്റൊരു മത്സരത്തില്‍ സ്വന്തം തട്ടകമായ അലിയാന്‍സ് അരീനയില്‍ ജര്‍മന്‍ ക്ലബ് ബയണ്‍ മ്യൂണിക് സ്പാനിഷ് ക്ലബ് വിയ്യാറയലിനെ നേരിടും. ആദ്യപാദത്തില്‍ 1 – 0നായിരുന്നു വിയ്യാറയലിന്റെ വിജയം. ആദ്യപാദത്തില്‍ നേടിയ ഒറ്റഗോള്‍ ലീഡുമായാണ് വിയ്യാ റയല്‍, ബയേണിന്റെ മൈതാനത്ത് ഇറങ്ങുക. അലയന്‍സ് അറീനയില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെയും സംഘത്തേയും വിയ്യാറയലിന് എത്രനേരം തടഞ്ഞുനിര്‍ത്താനാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.ഇന്ത്യന്‍ സമയം രാത്രി 12.30നാണ് 2 മത്സരങ്ങളും.
നിലവിലെ ചാംപ്യന്മാരായ ചെല്‍സിക്കെതിരെ ഹോം ഗ്രൌണ്ടായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഇറങ്ങുമ്പോള്‍ രണ്ട് ഗോളിന്റെ ലീഡുണ്ട് റയല്‍ മാഡ്രിഡിന്. കരീം ബെന്‍സേമയുടെ ഹാട്രിക്കാണ് റയലിന് നിര്‍ണായക ലീഡ് സമ്മാനിച്ചത്. ഇന്നും ബെന്‍സേമ തന്നെയായിരിക്കും ചെല്‍സിയുടെ പ്രധാന വെല്ലുവിളി.വിംഗുകളില്‍ വിനീഷ്യസ് ജൂനിയറും അസെന്‍സിയോയും മധ്യനിരയില്‍ കാസിമിറോയും ലൂക്ക മോഡ്രിച്ചും ടോണി ക്രൂസും കൂടിയെത്തുമ്പോള്‍ ചെല്‍സിക്ക് കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ല. സ്വന്തം കാണികള്‍ക്ക് മുന്നിലാണ് കളിയെന്നുള്ളതും റയല്‍ താരങ്ങളുടെ ആവേശം ഇരട്ടിയാക്കും.എന്നാല്‍ മികച്ച ടീമുളള ചെല്‍സി വികവാര്‍ണ്ണ പ്രകടനം കാഴ്ച്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.