Sports

ഖത്തര്‍ ലോകകപ്പിനുളള എട്ട് ഗ്രൂപ്പുകള്‍ പുറത്തുവിട്ട് ഫിഫ. സ്‌പെയിനും ജര്‍മനിയും ജപ്പാനും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇ-മരണഗ്രൂപ്പ് .നവംബര്‍ 21ന് ആദ്യ മത്സരം.

ദോഹ: ഖത്തര്‍ ലോകകപ്പിനുളള ഗ്രൂപ്പ് മല്‍സരക്രമങ്ങള്‍ പുറത്തുവിട്ട് ഫിഫ. എട്ട് ഗ്രൂപ്പുകളായിട്ടാണ് മല്‍സരങ്ങള്‍ നടക്കുക. സ്്പെയിനും ജര്‍മനിയും ജപ്പാനും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇ യാണ് ഈത്തലണ മരണ ഗ്രൂപ്പ്. ഇവര്‍ക്കൊപ്പം ന്യൂസീലന്‍ഡ് -കോസ്റ്റ റിക്ക പ്ലേഓഫ് വിജയികള്‍ കൂടി ചേരുന്നതോടെ പോരാട്ടം ശക്തമാകുമെന്നത് ഉറപ്പാണ്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും. നവംബര്‍ 21ന് മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക.

സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയും ഗ്രൂപ്പ് ഘട്ടത്തില്‍ പോരിനിറങ്ങും . അര്‍ജന്റീനയും പോളണ്ടും ഒരേ ഗ്രൂപ്പിലാണ് മല്‍സരിക്കുന്നത്. ഇവര്‍ക്കൊപ്പം മെക്സിക്കോയും സൗദി അറേബ്യയും കൂടി ചേരുന്നതോടെ അര്‍ജന്റീനയ്ക്കും വെല്ലുവിളി ഏറെയാണ്. പോര്‍ച്ചുഗലും യുറഗ്വായും ഗ്രൂപ്പ് എച്ചില്‍ ഒന്നിച്ചെത്തിയതോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ,ലൂയിസ് സ്വാരസ് പോരാട്ടത്തിനും ഗ്രൂപ്പ് ഘട്ടം വേദിയാകും. ഘാന, ദക്ഷിണ കൊറിയ ടീമുകളാണ് ഇവര്‍ക്കൊപ്പമുള്ളത്.

ത്സരിക്കുന്ന 32 ടീമുകളും തീരുമാനമാകും മുന്‍പാണ് ഇത്തവണ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം നറുക്കെടുപ്പ് ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നത്. കോവിഡ് വ്യാപനവും റഷ്യയുടെ യുക്രെയ്ന്‍ ആക്രമണവും നിമിത്തം ലോകകപ്പ് യോഗ്യതാ റൗണ്ട് പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ 37 ടീമുകളാണ് നറുക്കെടുപ്പിനുണ്ടായിരുന്നത്. ലോകകപ്പിന്റെ 92 വര്‍ഷത്തിനിടെ ആദ്യമായാണ് ഇങ്ങനെ നറുക്കെടുപ്പ് നടന്നത്.

ഖത്തറില്‍ എട്ടു സ്റ്റേഡിയത്തിലാണ് കളി നടക്കുക. ഇതില്‍ ഏഴു സ്റ്റേഡിയവും തുറന്നിട്ടുണ്ട്. ഫൈനല്‍ നടക്കുന്ന ലുസൈല്‍ സ്റ്റേഡിയം ഉടന്‍ ഉദ്ഘാടനം ചെയ്യപ്പെടും. ലോകത്തുടനീളമുള്ള കാണികളെ സ്വീകരിക്കാന്‍ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളാണ് ഖത്തര്‍ ഒരുക്കുന്നത്. അതുല്യമായ ലോകകപ്പാകും ഇതെന്നാണ് കഴിഞ്ഞ ദിവസം നടന്ന ഫിഫ കോണ്‍ഗ്രസില്‍ ഫിഫ പ്രസിഡണ്ട് ജിയാന്നി ഇന്‍ഫാന്റിനോ പറഞ്ഞത്.

ആകെ 32 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പിന് നിലവില്‍ യോഗ്യത ഉറപ്പാക്കിയത് 29 ടീമുകളാണ്. ശേഷിക്കുന്ന മൂന്നു സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് എട്ടു ടീമുകളും. ഈ ടീമുകളെ കൂടി ഉള്‍പ്പെടുത്തിയാണ് ആകെ 37 ടീമുകള്‍ നറുക്കെടുപ്പിന്റെ ഭാഗമായത്. ജൂണ്‍ 13-14 തീയതികളിലാണ് പ്ലേഓഫ് മത്സരങ്ങള്‍. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ടിന് എളുപ്പം മുമ്പോട്ട് പോകാനാകും. ഇറാനും അമേരിക്കയും പ്ലേഫ് ഓഫ് ജയിച്ചെത്തുന്നവരുമാകും ഈ ഗ്രൂപ്പിലുള്ളത്. ഈ ഗ്രൂപ്പില്‍ അതുകൊണ്ട് തന്നെ അതിശക്തരാണ് ഇംഗ്ലണ്ട്.എന്നിരുന്നാലും ശക്തമായ പോരാട്ടത്തിന് തന്നെയാകും കായിക ലോകം സാക്ഷ്യം വഹിക്കുക.

ഗൂപ്പുകള്‍

ഗ്രൂപ്പ് എ 1. ഗ്രൂപ്പ് ബി 1. ഗ്രൂപ്പ് ഡി 1. ഫ്രാന്‍സ് 2. പെറു/ഓസ്ട്രേലിയ/യുഎഇ 3. ഡെന്മാര്‍ക്ക് 4. തുനീസിയ
ഗ്രൂപ്പ് ഇ 1. സ്പെയിന്‍ 2. ന്യൂസീലന്‍ഡ് x കോസ്റ്റ റിക്ക 3. ജര്‍മനി 4. ജപ്പാന്‍
ഗ്രൂപ്പ് എഫ് 1. ബെല്‍ജിയം 2. കാനഡ 3. മൊറോക്കോ 4. ക്രൊയേഷ്യ
ഗ്രൂപ്പ് ജി 1. ബ്രസീല്‍ 2. സെര്‍ബിയ 3. സ്വിറ്റ്സര്‍ലന്‍ഡ് 4. കാമറൂണ്‍
ഗ്രൂപ്പ് എച്ച് 1. പോര്‍ച്ചുഗല്‍ 2, ഘാന 3. യുറഗ്വായ് 4. ദക്ഷിണ കൊറിയ

Crimeonline

Recent Posts

‘മേയർ ആര്യ രാജേന്ദ്രൻ അധികാരം ദുർവിനിയോഗം നടത്തി, കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടത്തിയത് നിരവധി നിയമലംഘനങ്ങൾ’

തിരുവനന്തപുരം . മേയറും ജനപ്രതിനിധിയായ എംഎല്‍എയും കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടത്തിയത് നിരവധി നിയമലംഘനങ്ങൾ എന്നിരിക്കെ സ്വകാര്യ വാഹനത്തിൽ തീർത്തും സ്വകാര്യ…

53 mins ago

‘മത്സരാർഥിക്ക് ഡ്രഗ്‌സ് നൽകി മനോരോഗിയാക്കാൻ നോക്കി, പെണ്ണുങ്ങളെ കൂടെ വിളിച്ച് കിടത്തി, മത്സരാർഥികളുടെ കാശും വാങ്ങി, ജയിപ്പിക്കാൻ നാറിത്തരം’ – അഖിൽ മാരാർ

കൊച്ചി . ബിഗ്ബോസിൽ ലൈംഗിക - സാമ്പത്തിക ചൂഷണം നടക്കുന്നുണ്ടെന്ന അതി രൂക്ഷവും ഗുരുതരവുമായ ആരോപണ വുമായി ചലച്ചിത്ര സംവിധായകൻ…

2 hours ago

ഒരു ചുക്കും സംഭവിക്കില്ലെന്ന് ഇ പി ക്ക് അറിയാമായിരുന്നു, EP സഞ്ചരിക്കുന്ന രഹസ്യങ്ങളുടെ ബോംബ്

പിണറായി വിജയന്റെയും സി പി എമ്മിന്റെയും സഞ്ചരിക്കുന്ന രഹസ്യങ്ങളുടെ ബോംബാണ് ഇ.പി ജയരാജൻ. ആ ബോംബ് പൊട്ടിത്തെറിച്ചാൽ താൻ നിലം…

3 hours ago

ശ്യാം ബാലകൃഷ്ണനെ പിണറായി സർക്കാർ മാവോയിസ്റ്റ് ആക്കി, അല്ലെന്ന് സുപ്രീം കോടതി, കനത്ത തിരിച്ചടി, തണ്ടർ ബോട്ട് പീഡിപ്പിച്ച ശ്യാമിന് ഒരു ലക്ഷം നഷ്ടപരിഹാരം നൽകണം

ന്യൂഡൽഹി . ശ്യാം ബാലകൃഷ്ണൻ കേസിൽ പിണറായി സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി. ശ്യാം ബാലകൃഷ്ണൻ മാവോയിസ്റ്റ് ആണെന്ന…

4 hours ago

‘സംശയമെന്ത്, കെഎസ്ആർടിസി ഡ്രൈവർക്കൊപ്പം തന്നെ’ നടൻ ജോയ് മാത്യു

തിരുവനന്തപുരം . നടു റോഡിൽ കാര്‍ കുറുകെ ഇട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ വിഷയത്തില്‍ കെഎസ്ആർടിസി…

12 hours ago

സൈബര്‍കുഞ്ഞു രാഹുല്‍ സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീകളെ പറ്റി എന്തൊക്കെയാണ് പറയുന്നത് – പത്മജ വേണുഗോപാൽ

തൃശൂര്‍ . യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത വിമര്‍ശന പോസ്റ്റുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍.…

13 hours ago