News

കാവ്യമാധവനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം.

കൊച്ചി: യുവനടിയെ തട്ടികൊണ്ട് പോയി ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. ഇതിന് ശേഷമായിരിക്കും തുടരന്വേഷണത്തില്‍ കാവ്യയെ പ്രതിയാക്കണോ എന്ന കാര്യത്തില്‍ തിരുമാനം എടുക്കുക്കുക. കാവ്യയെ പ്രതിയാക്കിയാല്‍ കേസ് കൂടുതല്‍ ബലപ്പെടുമെന്നാണ് സൂചന.അന്വേഷണം അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ കേസില്‍ സാക്ഷിയായിരുന്ന കാവ്യ,വിചാരണയില്‍ കൂറുമാറുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസിന്റെ പുതിയ നീക്കം.

നടിയെ തട്ടിക്കൊണ്ടുപോയി അക്രമിക്കാന്‍ ശ്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലില്‍ കഴിയവേ പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനലും ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഈ തെളിവുകളെല്ലാം നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തല്‍. കേസില്‍ സിബിഐ അന്വേഷണമെന്ന ആവശ്യം ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഈ കേസിലെ വിധി നിര്‍ണ്ണായകമാകും.

ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തി ഇന്നലെയാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. കേസിലെ പ്രതി പള്‍സര്‍ സുനി 2016ല്‍ ദിലീപിന്റെ വീട്ടിലെത്തി പണം വാങ്ങി മടങ്ങിയത് ഈ കാറിലാണെന്നും സംവിധായകന്‍ പി.ബാലചന്ദ്രകുമാറും ദിലീപിന്റെ സഹോദരന്‍ അനൂപും അന്ന് കാറില്‍ ഒപ്പമുണ്ടായിരുന്നു എന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബാലചന്ദ്രകുമാറിന്റെ മൊഴി അനുസരിച്ചാണ് ഇത്തരത്തില്‍ വിലയിരുത്തുന്നത്. അതുകൊണ്ടാണ് പ്രധാന തെളിവായ കാര്‍ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ ദിലീപിനെതിരെ ഒരു തെളിവും പൊലീസിന് കിട്ടിയിട്ടില്ലെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളയുടെ നിലപാട്.അതുകൊണ്ട് തന്നെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ദിലീപ് പക്ഷവും.

ടയറുകള്‍ പഞ്ചറായി ഓടിച്ചുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു കാര്‍. അതിനാല്‍ മെക്കാനിക്കുമായി എത്തി കാര്‍ കെട്ടിവലിച്ചു കൊണ്ടുപോകാനാണു പോലീസിന്റെ ശ്രമം. കാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ വര്‍ക്ഷോപ്പില്‍ ആണെന്നായിരുന്നു ദിലീപിന്റെ മറുപടി. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവാണ് സുനിയുടെ കത്ത്. ദിലീപും സുനിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് കത്തെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

സുനിയെഴുതിയ കത്തിന്റെ ആധികാരികത ഉറപ്പു വരുത്താന്‍ കയ്യക്ഷരത്തിന്റെ സാംപിള്‍ ശേഖരിച്ചു. ഇത് ഉടന്‍ പരിശോധനയ്ക്ക് അയക്കും. സുനിയുടെ സഹതടവുകാരനായ കുന്നംകുളം സ്വദേശിയുടെ വീട്ടില്‍ നിന്നാണ് കത്തു കിട്ടിയത്. ദിലീപിനെതിരെ പരമാര്‍ശങ്ങളുള്ള കത്തില്‍ എല്ലാവരെയും വിലയ്ക്കെടുത്താലും കോടതി വെറുതെവിട്ടാലും സത്യം അറിയുന്നവര്‍ എല്ലാം എന്നും മൂടിവയ്ക്കും എന്നു കരുതരുതെന്നു മുന്നറിയിപ്പു നല്‍കുന്നു. എല്ലാം കോടതിയില്‍ പറഞ്ഞു ചെയ്ത തെറ്റിനു മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങിക്കൊള്ളാമെന്നും സുനി പറഞ്ഞിരുന്നു.

Crimeonline

Recent Posts

സൂക്ഷിച്ചോളൂ, പിണറായിയുടെ ഭരണത്തിൽ കിഡ്‌നിയും ലിവറും വരെ അടിച്ച് വിൽക്കും VIDEO NEWS STORY

എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ…

7 hours ago

മരുമോൻ റസ്റ്റിലാണ് മേയർക്ക് സമയമില്ല, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്നു

തിരുവനന്തപുരം . ജനകീയ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മേയർ ആര്യക്കിപ്പോൾ സമയമില്ല. മേയർ യദുവിന്റെ കേസിന്റെ പിറകിലാണ്. യദുവിന്റെ പണി…

7 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന് ! പിണറായി ഭരണത്തിൽ CPMന്റെ പ്രധാന ബിസിനസ്സ് മയക്ക് മരുന്നോ?

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…

9 hours ago

ഉളുപ്പും മാനവും ജനത്തോട് ഭയവും ഇല്ലാതെ സി പി എം, ‘ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷൈജുവും സുബീശും രക്തസാക്ഷികൾ’

കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…

9 hours ago

റെയ്സിയുടെ മരണം, ലോകം ഞെട്ടി, ജീവന്റെ ഒരു തുടിപ്പ് പോലും ശേഷിച്ചിരുന്നില്ല

ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…

10 hours ago