
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് കെ റെയിലിൽ അനുമതി തേടി തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കാത്തിരുന്നത് മറ്റൊരു ഞെട്ടിക്കുന്ന വാർത്ത. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ബിജെപിക്കാർ കല്ലിട്ടത് അക്ഷരാർത്ഥത്തിൽ മുഖ്യമന്ത്രിയെ ഞെട്ടിച്ചു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഒരിക്കലും ഇത്തരത്തിലൊരു സുരക്ഷാ വീഴച സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല.