സ്വന്തം വകുപ്പുകള്‍ക്ക്പുറമെ മറ്റു വകുപ്പുകളും നന്നാക്കാനിറങ്ങുന്ന ഒരു മന്ത്രിയുണ്ട് പിണറായി വിജയന്‍ മന്ത്രിസഭയില്‍. അത് മറ്റാരുമല്ല, അഡ്വ. പി.എ മുഹമ്മദ് റിയാസ് തന്നെ.തലശേരിയില്‍ രണ്ടാംവട്ടം എം. എല്‍.എ ആയ ഷംസീറിന് ഇപ്പോള്‍ കഷ്ടകാലമാണ്. ന്യൂനപക്ഷ പ്രതിനിധിയായി രണ്ടാം പിണറായി മന്ത്രിസഭയില്‍ സ്ഥാനം പ്രതീക്ഷിച്ചതായിരുന്നു. അപ്പോഴാണ് ജൂണിയര്‍ ആയ മുഹമ്മദ് റിയാസിന് നറുക്ക് വീണത്. മുഖ്യമന്ത്രിയുടെ മരുമകന്‍ ആയതോടെ റിയാസിന് പാര്‍ട്ടിയില്‍ അല്ലറ ചില്ലറ ആനുകൂല്യങ്ങള്‍ കിട്ടുകയായിരുന്നു.