Categories: Business

യൂസഫലി എന്ന റീട്ടെയ്ല്‍ രാജാവ്: ഇത്തവണയും മലയാളികളില്‍ ഒന്നാംസ്ഥാനത്ത്, ഫോബ്‌സ് പട്ടിക പുറത്തുവിട്ടു

ഫോബ്‌സ് പട്ടികയിലെ മലയാളികളില്‍ ഇത്തവണയും ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവി നിലനിര്‍ത്തി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. 480 കോടി ഡോളറിന്റെ അതായത്(35,600 കോടി രൂപ) ആസ്തിയുമായാണ് യൂസഫലി മലയാളികളുടെ ഇടയില്‍ ഒന്നാമനായത്. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാല കൃഷ്ണനാണ് രണ്ടാം സ്ഥാനത്ത്. ഫോബ്‌സിന്റെ 2019 മുതലുള്ള ശതകോടീശ്വര പട്ടികയിലും യൂസഫലി സ്ഥാനം പിടിച്ചിരുന്നു. മിഡില്‍ ഈസ്റ്റിലെ റീട്ടെയ്ല്‍ രാജാവ് എന്നാണ് യൂസഫലി അറിയപ്പെടുന്നത്.

ആഗോളതലത്തില്‍ 589ാം സ്ഥാനവും ഇന്ത്യയില്‍ 26ാമനുമായാണ് യൂസഫലി പട്ടികയില്‍ ഇടം നേടിയത്. കഴിഞ്ഞ വര്‍ഷം 445 കോടി ഡോളറായിരുന്നു യൂസഫലിക്കുണ്ടായിരുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ അതിസമ്പന്നനായ ഇന്ത്യക്കാരനും യൂസഫലിയാണ്.കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന് 810 കോടി ഡോളറിന്റെ വാര്‍ഷിക വിറ്റുവരവുണ്ട്. അലിയുടെ മരുമകന്‍ ഷംസീര്‍ വയലില്‍ ആണ് ലുലുവിന്റെ ഹോല്‍ത്ത് കെയര്‍ ബിസിനസുകള്‍ നടത്തുന്നത്. കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ ഉള്‍പ്പെടെ ഓഹരി പങ്കാളിത്തമുണ്ട്. 2013 ലാണ് കൊച്ചിയില്‍ ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാള്‍ നിര്‍മ്മിച്ചത്. 2016 ല്‍ 170 മില്യണ്‍ ഡോളറിന് ലണ്ടനിലെ വൈറ്റ്ഹാളിലുള്ള സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് കെട്ടിടം സ്വന്തമാക്കിയിരുന്നു. ഇത് ഇപ്പോള്‍ ഗ്രേറ്റ് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ഹോട്ടല്‍ എന്ന ആഡംബര ഹോട്ടല്‍ ആണ്.

330 കോടി ഡോളര്‍ ആസ്തിയോടെ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് പട്ടികയിലെ രണ്ടാമത്തെ അതിസമ്പന്ന മലയാളി. പട്ടികയില്‍ ഇടം നേടിയ മലയാളികളില്‍ മൂന്നാം സ്ഥാനത്ത് ബൈജൂസ് ലേണിങ് ആപ്പ് സ്ഥാപകന്‍ ബൈജൂ രവീന്ദ്രനും ആര്‍പി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ രവി പിള്ളയുമാണ്. ഇരുവര്‍ക്കും 250 കോടി ഡോളര്‍ വീതമാണ് ആസ്തി. ലോക്ഡൗണ്‍ സമയത്താണ് ബൈജൂസ് ലേണിങ് ആപ്പ് കൂടുതല്‍ സജീവമായത്. ലോക്ഡൗണ്‍ സമയത്ത് ലക്ഷക്കണക്കിനാളുകളാണ് ബൈജൂസ് ലേണിങ് ആപ്പ് ഉപയോഗിച്ചു തുടങ്ങിയത്. ഇത് ബൈജൂ രവീന്ദ്രന് പോസിറ്റീവ് ഫലമാണ് ഉണ്ടാക്കികൊടുത്തത്.

190 കോടി ഡോളറുമായി ഇന്‍ഫോസിസ് മേധാവി ആയിരുന്ന എസ് ഡി ഷിബുലാല്‍, 140 കോടി ഡോളര്‍ ആസ്തിയുമായി ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി, 130 കോടി ഡോളര്‍ ആസ്തിയുമായി ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ് എന്നിവരും 100 കോടി ഡോളറുമായി ടി എസ് കല്യാണരാമനും പട്ടികയില്‍ ഇടംപിടിച്ചു.

ലുലുവിന്റെ റീട്ടെയില്‍ ശൃംഖലയില്‍ അബുദാബി സര്‍ക്കാരിന്റെ നിക്ഷേപക സ്ഥാപനമായ എഡിക്യു 8000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തിയതിനുപിന്നാലെ സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് കൂടി ഓഹരിയെടുക്കാന്‍ ഒരുങ്ങുന്നുണ്ട്. അതുകൊണ്ടുതന്നെ വരും വര്‍ഷങ്ങളില്‍ യൂസഫലിയുടെ സമ്പത്തില്‍ വലിയ കുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, 13ാം തവണയും ഇന്ത്യയില്‍ ശതകോടീശ്വരന്മാരില്‍ ഒന്നാംസ്ഥാനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്നെ. 8870 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഏകദേശം 6.56 ലക്ഷം കോടി രൂപയാണത്. കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയിലെ ആദ്യ 100 ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തിയില്‍ 14 ശതമാനം വര്‍ധനവുണ്ടായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Crimeonline

Recent Posts

ആറു വർഷം മുൻപു പറഞ്ഞ വിധി തെറ്റായി പോയെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ.ആനന്ദ് വെങ്കിടേഷ്

ചെന്നൈ ∙ ആറു വർഷം മുൻപു താൻ നടത്തിയ വിധിപ്രസ്താവനയിൽ പിഴവുണ്ടായെന്നും വിധി പുനഃപരിശോധിക്കപ്പെടണമെന്നും തുറന്നു പറഞ്ഞ് മദ്രാസ് ഹൈക്കോടതിയിലെ…

9 mins ago

കെ.സി. വേണുഗോപാല്‍ പിണറായിരുടെ ആത്മതോഴൻ – ശോഭ സുരേന്ദ്രൻ

ആലപ്പുഴ . മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റവും അടുപ്പമുള്ള കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷയും, ആലപ്പുഴ…

1 hour ago

ശോഭാ സുരേന്ദ്രന്റെ വളയിട്ട കൈകൾ ഇങ്ങനെ ഇരിക്കില്ല, പിണറായിയുടെ അടുക്കളക്കാരൻ DGP യെ വെല്ലുവിളിച്ച് ഇരട്ടചങ്കത്തി

ദല്ലാൾ നന്ദകുമാറിനെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്നാ വർത്തിച്ച ശോഭാ സുരേന്ദ്രൻ. നന്ദകുമാറിനെതിരെ താൻ കൊടുത്ത പരാതിയിൽ ഡിജിപി ഇതുവരെ നടപടിയൊന്നും…

2 hours ago

പിണറായിയുടെ കള്ളക്കടത്തിന് നേതൃത്വം കൊടുക്കുന്നത് പാലക്കാട്ടുകാരൻ ഐസക്കോ? ശോഭ സുരേന്ദ്രന്റെ ന്യൂസ് ബോംബ് വീണ്ടും

പിണറായി വിജയന്റെ കള്ളക്കത്തിന് നേതൃത്വം കൊടുക്കുന്ന ഐസക്ക് എന്ന പാലക്കാട്ടുകാരൻ ഉപയോഗിച്ച് തന്നെ ഇലായ്മ ചെയ്യാൻ ശ്രമം നടന്നിട്ടുള്ളതായി ശോഭാ…

3 hours ago

കേന്ദ്രമന്ത്രി ഗഡ്കരിയെ സ്വകാര്യ സന്ദർശനത്തിനിടെ ക്ലിഫ് ഹൗസിൽ വിളിച്ചുവരുത്തി ഉച്ചയൂണ് നൽകിയതെന്തിന്? – എൻ.കെ. പ്രേമചന്ദ്രൻ

കൊല്ലം . ആർഎസ്എസ് നേതൃത്വവുമായി അടുത്ത ബന്ധവുമുള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കേരളത്തിൽ സ്വകാര്യ സന്ദർശനം നടത്തിയപ്പോൾ ക്ലിഫ് ഹൗസിൽ…

16 hours ago