Connect with us

Hi, what are you looking for?

Business

യൂസഫലി എന്ന റീട്ടെയ്ല്‍ രാജാവ്: ഇത്തവണയും മലയാളികളില്‍ ഒന്നാംസ്ഥാനത്ത്, ഫോബ്‌സ് പട്ടിക പുറത്തുവിട്ടു

ഫോബ്‌സ് പട്ടികയിലെ മലയാളികളില്‍ ഇത്തവണയും ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവി നിലനിര്‍ത്തി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. 480 കോടി ഡോളറിന്റെ അതായത്(35,600 കോടി രൂപ) ആസ്തിയുമായാണ് യൂസഫലി മലയാളികളുടെ ഇടയില്‍ ഒന്നാമനായത്. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാല കൃഷ്ണനാണ് രണ്ടാം സ്ഥാനത്ത്. ഫോബ്‌സിന്റെ 2019 മുതലുള്ള ശതകോടീശ്വര പട്ടികയിലും യൂസഫലി സ്ഥാനം പിടിച്ചിരുന്നു. മിഡില്‍ ഈസ്റ്റിലെ റീട്ടെയ്ല്‍ രാജാവ് എന്നാണ് യൂസഫലി അറിയപ്പെടുന്നത്.

ആഗോളതലത്തില്‍ 589ാം സ്ഥാനവും ഇന്ത്യയില്‍ 26ാമനുമായാണ് യൂസഫലി പട്ടികയില്‍ ഇടം നേടിയത്. കഴിഞ്ഞ വര്‍ഷം 445 കോടി ഡോളറായിരുന്നു യൂസഫലിക്കുണ്ടായിരുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ അതിസമ്പന്നനായ ഇന്ത്യക്കാരനും യൂസഫലിയാണ്.കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന് 810 കോടി ഡോളറിന്റെ വാര്‍ഷിക വിറ്റുവരവുണ്ട്. അലിയുടെ മരുമകന്‍ ഷംസീര്‍ വയലില്‍ ആണ് ലുലുവിന്റെ ഹോല്‍ത്ത് കെയര്‍ ബിസിനസുകള്‍ നടത്തുന്നത്. കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ ഉള്‍പ്പെടെ ഓഹരി പങ്കാളിത്തമുണ്ട്. 2013 ലാണ് കൊച്ചിയില്‍ ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാള്‍ നിര്‍മ്മിച്ചത്. 2016 ല്‍ 170 മില്യണ്‍ ഡോളറിന് ലണ്ടനിലെ വൈറ്റ്ഹാളിലുള്ള സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് കെട്ടിടം സ്വന്തമാക്കിയിരുന്നു. ഇത് ഇപ്പോള്‍ ഗ്രേറ്റ് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ഹോട്ടല്‍ എന്ന ആഡംബര ഹോട്ടല്‍ ആണ്.

330 കോടി ഡോളര്‍ ആസ്തിയോടെ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് പട്ടികയിലെ രണ്ടാമത്തെ അതിസമ്പന്ന മലയാളി. പട്ടികയില്‍ ഇടം നേടിയ മലയാളികളില്‍ മൂന്നാം സ്ഥാനത്ത് ബൈജൂസ് ലേണിങ് ആപ്പ് സ്ഥാപകന്‍ ബൈജൂ രവീന്ദ്രനും ആര്‍പി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ രവി പിള്ളയുമാണ്. ഇരുവര്‍ക്കും 250 കോടി ഡോളര്‍ വീതമാണ് ആസ്തി. ലോക്ഡൗണ്‍ സമയത്താണ് ബൈജൂസ് ലേണിങ് ആപ്പ് കൂടുതല്‍ സജീവമായത്. ലോക്ഡൗണ്‍ സമയത്ത് ലക്ഷക്കണക്കിനാളുകളാണ് ബൈജൂസ് ലേണിങ് ആപ്പ് ഉപയോഗിച്ചു തുടങ്ങിയത്. ഇത് ബൈജൂ രവീന്ദ്രന് പോസിറ്റീവ് ഫലമാണ് ഉണ്ടാക്കികൊടുത്തത്.

190 കോടി ഡോളറുമായി ഇന്‍ഫോസിസ് മേധാവി ആയിരുന്ന എസ് ഡി ഷിബുലാല്‍, 140 കോടി ഡോളര്‍ ആസ്തിയുമായി ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി, 130 കോടി ഡോളര്‍ ആസ്തിയുമായി ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ് എന്നിവരും 100 കോടി ഡോളറുമായി ടി എസ് കല്യാണരാമനും പട്ടികയില്‍ ഇടംപിടിച്ചു.

ലുലുവിന്റെ റീട്ടെയില്‍ ശൃംഖലയില്‍ അബുദാബി സര്‍ക്കാരിന്റെ നിക്ഷേപക സ്ഥാപനമായ എഡിക്യു 8000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തിയതിനുപിന്നാലെ സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് കൂടി ഓഹരിയെടുക്കാന്‍ ഒരുങ്ങുന്നുണ്ട്. അതുകൊണ്ടുതന്നെ വരും വര്‍ഷങ്ങളില്‍ യൂസഫലിയുടെ സമ്പത്തില്‍ വലിയ കുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, 13ാം തവണയും ഇന്ത്യയില്‍ ശതകോടീശ്വരന്മാരില്‍ ഒന്നാംസ്ഥാനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്നെ. 8870 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഏകദേശം 6.56 ലക്ഷം കോടി രൂപയാണത്. കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയിലെ ആദ്യ 100 ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തിയില്‍ 14 ശതമാനം വര്‍ധനവുണ്ടായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...