Categories: Exclusive

ഇരന്നു വാങ്ങുന്നത് ശീലമായി പോയെന്ന് ജെയിന്‍ രാജ്, അച്ഛന്റെ തനികൊണം കാണിച്ചു, അത്ഭുതമില്ല

മനുഷ്യനാകണം മനുഷ്യനാകണം ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ നിനക്ക് ഞങ്ങൾ പേരിടുന്നു അതാണ് മാർക്സിസം ”
കവിതകളിൽ മാത്രമായി ഒതുങ്ങിപ്പോയ കമ്മ്യൂണിസത്തിന്റെ മനോഹരമായ അര്‍ത്ഥം. രാഷ്ട്രീയം എന്ന പദത്തേക്കാൾ അക്രമ രാഷ്ട്രീയം എന്ന പദത്തെ ജനങ്ങൾക്ക് പരിചിതമാക്കിയ കഴിഞ്ഞ കുറച്ചു വര്ഷങ്ങളിലെ കമ്മ്യൂണിസ്റ് ഭീകരതകൾ തിരഞ്ഞെടുപ്പ് പ്രമാണിച്ച് മാത്രം അടക്കി വെച്ചിരുന്നവർ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെ കൊലക്കത്തിഎടുക്കുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കണ്ണൂര്‍ കത്തി പുകയുകയാണ്. പലയിടത്തും സംഘര്‍ഷവും പ്രതിഷേധങ്ങളും. ഇതിനിടയിലാണ് അക്രമികള്‍ ലക്ഷ്യമിട്ടത് മന്‍സൂറിനെയല്ലെന്ന് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനെയാണ് അക്രമികള്‍ ലക്ഷ്യമിട്ടിരുന്നത് എന്നാണ് പ്രതികളിലൊരാള്‍ പോലീസിന് മൊഴി നല്‍കിയത്. സംഭവസ്ഥലത്ത് അബദ്ധവശാല്‍ എത്തിയതായിരുന്നു മന്‍സൂര്‍. സിപിഎം പ്രവര്‍ത്തകരുടെ കള്ളവോട്ട് തടഞ്ഞതിനാണ് മന്‍സൂര്‍ എന്ന ചെറുപ്പക്കാരന് ഈ ഗതി വന്നതെന്നാണ് ലീഗിന്റെ ആരോപണം. ഇതിനിടയില്‍ സിപിഎം നേതാവ് പി ജയരാജന്റെ മകന്‍ ജെയിന്‍ രാജിന്റെ പ്രകോപനപരമായ പോസ്റ്റു കൂടിയായപ്പോള്‍ ഒന്നും പറയാനില്ല. സിപിഎമ്മിന്റെ പ്രതികാര ദാഹവും കൊന്ന് അറപ്പ് മാറാത്തതും ഇന്നും ഇന്നലെയും കാണാന്‍ തുടങ്ങിയതല്ല. ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നുവെന്നുള്ളതാണ്.

പി ജയരാജന്റെ മകന്‍ ജെയിന്‍ രാജിന്റെ പോസ്റ്റാണ് ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നത്. ഇരന്നു വാങ്ങുന്നത് ശീലമായി പോയി എന്നാണ് ജെയിന്‍ രാജ് പരസ്യമായി ഫേസ്ബുക്കില്‍ കുറിച്ചത്. പാനൂരില്‍ ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റെന്ന് പാര്‍ട്ടി പത്രം റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുമുന്‍പ് ജെയിന്‍ ഷെയര്‍ ചെയ്തിരുന്നു. കൊലപാതകത്തെ ന്യായീകരിക്കുന്ന രീതിയിലാണ് സിപിഎം അനുകൂലികള്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. 2014ല്‍ ബിജെപി നേതാവ് മനോജ് കൊല്ലപ്പെട്ട സമയത്തും ഇതേ രീതിയിലുള്ള പോസ്റ്റാണ് ജെയിന്‍ രാജില്‍ നിന്നുണ്ടായത്.

എന്നാല്‍ മകന്റെ പോസ്റ്റ് വിവാദമായപ്പോള്‍ പി ജയരാജന്‍ ചെയ്തത് പോസ്റ്റിനെ തള്ളിപറഞ്ഞു കൊണ്ടു മറു പോസ്റ്റിടുകയായിരുന്നു. ഏതു സാഹചര്യത്തിലാണ് മകന്‍ ഇങ്ങനെയൊരു പോസ്റ്റിട്ടതെന്ന് അറിയില്ലെന്നും പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരത്തിലൊരു അഭിപ്രായപ്രകടനത്തോട് താന്‍ യോജിക്കുന്നില്ലെന്നും ജയരാജന്‍ പറഞ്ഞു.ദൗര്‍ഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനം ഉണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടതെന്നും ജയരാജന്‍ പറയുകയുണ്ടായി.

തെരഞ്ഞെടുപ്പിന് മുന്‍പ് വരെ സമാധാനപരമായി നീങ്ങിയതായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിയുകയും മണിക്കൂറുകള്‍ക്കുശേഷം അക്രമം നടക്കുകയുമാണുണ്ടായത്. ഇതില്‍ നിന്നും വ്യക്തമാണ് ഈ കൊലപാതകം ആസൂത്രിതമാണെന്ന്. നേരത്തെ കൊല നടത്താനുള്ള പ്ലാനൊക്കെ തയ്യാറാക്കി കഴിഞ്ഞിരുന്നുവെന്ന് വ്യക്തം. അക്രമരാഷ്ട്രീയത്തിലൂടെ പാവപ്പെട്ട കുടുംബങ്ങള്‍ക്കാണ് നഷ്ടം സംഭവിക്കുന്നതെന്നും അതുകൊണ്ട് തങ്ങളുടെ ഭാഗത്തുനിന്ന് ഒരു അക്രമവും ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ നിശബ്ദനാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കലാപം അഴിച്ചുവിടുകയാണ് അദ്ദേഹം ചെയ്തതെന്ന് പറയേണ്ടിവരും.

അതേസമയം, മകന്റെയും അച്ഛന്റെയും പോസ്റ്റുകളോട് രൂക്ഷ പ്രതികരണവുമായിട്ടാണ് ലീഗ് നേതാക്കളെത്തിയത്. മകന്‍ പിതാവിന്റെ പൊരുളാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ നജീബ് കാന്തപുരം പറഞ്ഞു. അറബിയില്‍ ഒരു ചൊല്ലുണ്ട്. മകന്‍ പിതാവിന്റെ പൊരുളാണ്. അരും കൊലകള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച പിതാവിന് അതിനെ ന്യായീകരിക്കുന്ന മക്കളില്ലേങ്കിലേ അത്ഭുതമുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു. ഭരണം കയ്യിലിരിക്കുന്ന ഹുങ്കില്‍ എല്ലാക്കാലത്തും പാവങ്ങള്‍ക്ക് മേല്‍ അധികാരത്തിന്റെ ദണ്ഡ് പ്രയോഗിക്കാമെന്നു കരുതേണ്ടെന്നും ഭരണം മാറുമെന്നും നല്ല നാളുകള്‍ വരുമെന്നും നജീപ് കാന്തപുരം തുറന്നടിച്ചു.

കൊലപാതകത്തില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ സിപിഎം നേതാക്കള്‍ ഒരു വഴിക്ക് ശ്രമിക്കുന്നുമുണ്ട്. അതിന്റെ ഭാഗമായിരുന്നു എം.വി ജയരാജനും പി. ജയരാജനും പാനൂര്‍ പെരിങ്ങത്തൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ തകര്‍ന്ന പാര്‍ട്ടി ഓഫിസും വീടുകളും മറ്റും സന്ദര്‍ശിച്ചത്. മുസ്ലിം ലീഗിന്റേത് പ്രാകൃതവും അപലപനീയവുമായ നടപടിയെന്നാണ് എം. വി ജയരാജന്‍ പ്രതികരിച്ചത്. ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. പക്ഷേ അതിന്റെ പേരില്‍ ആസൂത്രിതമായ കലാപമാണ് ലീഗിന്റെ ക്രിമിനലുകള്‍ സംഘടിപ്പിച്ചത്. സിപിഐഎമ്മിന്റെ ഓഫിസുകള്‍, വായനശാല, കടകള്‍, സ്റ്റുഡിയോ, വീടുകള്‍ ഉള്‍പ്പെടെ തകര്‍ന്നുവെന്നും നാട്ടില്‍ സാധാരണ ജീവിതം ദുഷ്‌കരമാക്കുന്ന വിധത്തിലുള്ള അക്രമണമാണ് നടന്നതെന്നും എംവി ജയരാജന്‍ പറയുകയുണ്ടായി. ഇങ്ങനെ ഘോരഘോരമായി പ്രസംഗിച്ചും പ്രതികരിച്ചും സിപിഎം പ്രമുഖ നേതാക്കള്‍ നടക്കുമ്പോള്‍ ഒരു കുടുംബത്തിന് അല്ലെങ്കില്‍ അമ്മയ്ക്കും അച്ഛനും നഷ്ടമായത് ഒരു മകനെയാണെന്ന് ഓര്‍ക്കുക.

അതേസമയം, കണ്ണൂര്‍ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. പ്രതികളെ പിടികൂടിയതിനുശേഷം മാത്രമേ സമാധാന യോഗത്തില്‍ പങ്കെടുക്കുള്ളൂവെന്ന് യുഡിഎഫ് വ്യക്തമാക്കി. യോഗത്തില്‍ പങ്കെടുക്കാനെത്തിയത് കൊലപാതികളുടെ നേതാക്കളാണെന്നും ഇവര്‍ക്കൊപ്പം യോഗം ചേരില്ലെന്നും സതീഷന്‍ പാച്ചേനി പറഞ്ഞു.

Crimeonline

Recent Posts

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

2 hours ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

3 hours ago

ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് പഞ്ചാബിൽ മത്സരിക്കും, ആസ്തി 1000 കോടി

ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…

5 hours ago

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

15 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

16 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

16 hours ago