Crime,

കരുവന്നൂർ കൊള്ള: സി പി എം പിന്‍വലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ പണവുമായി എംഎം വര്‍ഗീസ് എത്തി, ബാങ്ക് ഓഫ് ഇന്ത്യ വാങ്ങിയില്ല

തൃശ്ശൂര്‍ . ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് പിന്‍വലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം ഒരുങ്ങുന്നു. തുക തിരിച്ചടക്കുന്നതിനായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് എംജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലെത്തി.

വലിയ തുകയുമായി നേതാക്കളെത്തിയതിന് പിറകെ ബാങ്ക് അധികൃതര്‍ വിവരം ആദായ നികുതി വകുപ്പിനെ അറിയിച്ചു. ആദായ നികുതി വകുപ്പിന്റെ തീരുമാനം അറിഞ്ഞ ശേഷമാവും ബാങ്ക് ഇനി പണം സ്വീകരിക്കുക. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരോട് കൂടി ചര്‍ച്ച നടത്തിയശേഷമേ തീരുമാനമെടുക്കാനാവൂ എന്ന് ബാങ്ക് അധികൃതര്‍ വര്‍ഗീസിനെ അറിയിക്കുകയായിരുന്നു. പിൻവലിച്ച പണം എന്ത് ചെയ്‌തെന്നും, അടക്കാൻ കൊണ്ട് വന്ന പണം എവിടെ നിന്നാണെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരോട് വർഗീസ് വിശദീകരിക്കേണ്ടി വരും.

നികുതി റിട്ടേണില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കാണിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ആദായനികുതി വകുപ്പ് സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് മരവിപ്പിക്കുന്നത്. 5.8 കോടിയായിരുന്നു ഈ അക്കൗണ്ടിലുണ്ടായിരുന്ന ആകെ തുക.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പിന്നാലെ ഇതില്‍ ഒരു കോടി രൂപ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് പിന്‍വലിക്കുകയാണ് ഉണ്ടായത്. ഈ പണം തിരിച്ചടയ്ക്കാനാണ് സിപിഎം നേതാക്കളുമായി എംഎം വര്‍ഗീസ് ബാങ്കിലെത്തിയത്.

crime-administrator

Recent Posts

ആംആദ്മി പാര്‍ട്ടി രാജ്യ ദ്രോഹ കുറ്റം ചെയ്തു, ഖാലിസ്ഥാനി ഭീകരരുമായി കൂടിക്കാഴ്ച നടത്തി, കേസ് ഏറ്റെടുത്ത് എൻ ഐ എ, കേജിരിവാളും AAP യും കുടുങ്ങി

ന്യൂഡൽഹി . കാനഡയില്‍ വെച്ച് ഖാലിസ്ഥാനി തീവ്രവാദികളുമായി ആപ്പ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതിന്റെ കൂടുതല്‍ വിവരങ്ങൾ പുറത്ത്. പഞ്ചാബ് നിയമസഭാ…

1 hour ago

കൂട്ട നിലവിളിയാണ് വിമാനത്തിനുള്ളിൽ ഉയർന്നത്, രക്ഷപെട്ടത് വിശ്വസിക്കാനാവാതെ 210 യാത്രക്കാർ! വിമാനം കുലുങ്ങി താഴുമ്പോൾ യാത്രക്കാരുടെ സാധനങ്ങളെല്ലാം പറന്നു നടന്നു

'പെട്ടെന്ന് വിമാനം കുലുങ്ങി താഴുകയായിരുന്നു. എന്താണ് പറ്റിയെന്ന് മനസ്സിലാക്കും മുൻപേ വിമാനം പെട്ടെന്നു താഴ്ന്നു. വായുവിലൂടെ യാത്രക്കാരുടെ സാധനങ്ങളെല്ലാം പറന്നുനടന്നു.…

2 hours ago

പുനഃപരിശോധിക്കേണ്ടതില്ല, വിധിയിൽ പിഴവില്ല, ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രനടപടി ശരിവച്ചതിനെതിരെ ഉള്ള ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി . ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാരിന്റെ 2019ലെ നടപടി ശരിവച്ചതിനെ…

3 hours ago

സന്തോഷ് ജോർജ് കുളങ്ങരയെ ‘നമ്പരുതെന്ന്’ നടൻ വിനായകൻ

കൊച്ചി . സന്തോഷ് ജോർജ് കുളങ്ങരയെ നമ്പരുതെന്ന് നടൻ വിനായകൻ. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് നടൻ വിനായകൻ ഇങ്ങനെ…

3 hours ago

സിസോദിയയുടെ ജാമ്യഹർജി തള്ളി, ജനാധിപത്യ മൂല്യങ്ങളെ വഞ്ചിച്ചെന്ന് കോടതി, AAPക്ക് തിരിച്ചടി

ന്യൂഡൽഹി . ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയുടെ ജാമ്യഹർജി ഡൽഹി ഹൈക്കോടതി തള്ളി.…

10 hours ago

ഡ്രൈവർ യദു അശ്ലീല ആഗ്യം കാണിച്ചോ? മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം . കെഎസ്ആർടിസി ബസ് സ്വകാര്യ വാഹനം കുരുക്ക് വെച്ച് തടഞ്ഞു മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എം എൽ…

10 hours ago