Kerala

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കോര്‍പ്പറേഷൻ കൗണ്‍സില്‍ യോഗം പ്രമേയം പാസാക്കി ചരിത്രമെഴുതി, മേയർ കൂടുതൽ നിയമ കുരുക്കിലേക്ക്

തിരുവനന്തപുരം . സ്വകാര്യ കാറിൽ സ്വകാര്യ യാത്രക്കിടെ കെഎസ്ആര്‍ടിസി ബസ്സിനെ ഓവർ ടേക്ക് ചെയ്ത് ബസ് ഡ്രൈവറുമായി മേയര്‍ ആര്യാ രാജേന്ദ്രൻ വാക്ക് തർക്കം ഉണ്ടായ സംഭവത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ തിരുവനന്തപുരം കോര്‍പ്പറേഷൻ കൗണ്‍സില്‍ യോഗം പ്രമേയം പാസാക്കി ചരിത്രമെഴുതി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ പിരിച്ചുവിടണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നുള്ള പ്രമേയമാണ് കൗണ്‍സില്‍ പാസാക്കിയിരിക്കുന്നത്.

ഉച്ചയ്ക്കുശേഷം ആരംഭിച്ച കൗണ്‍സില്‍ യോഗത്തില്‍ ബിജെപി അംഗം അനില്‍ കുമാർ മേയറുടെ റോഡിലെ തര്‍ക്കം ഉന്നയിച്ചതോടെ സിപിഎം – ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കുതര്‍ക്ക ത്തിലായി.മേയര്‍ പദവി ദുരുപയോഗം ചെയ്താണ് ബസ് തടഞ്ഞതെന്ന് ബിജെപി അംഗം അനില്‍ കുമാര്‍ യോഗത്തിൽ കുറ്റപ്പെടുത്തി. തലസ്ഥാനത്തെ ജനങ്ങളുടെ ആത്മാഭിമാനത്തെ മേയർ മുറവേല്‍പ്പിച്ചെന്നും സമൂഹത്തോട് മേയര്‍ മാപ്പു പറയണമെന്നും ബിജെപി അംഗങ്ങൾ ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് ബിജെപി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. മേയര്‍ നഗരസഭയക്ക് അപമാനമാണെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബിജെപി അംഗങ്ങൾ മുദ്രാവാക്യം വിളികൾ ഉയർത്തിയത്. കോണ്‍ഗ്രസ് അംഗങ്ങളും അവർക്ക് ഒപ്പം കൂടി വിമർശനം ഉന്നയിച്ചു. യദു പറഞ്ഞാൽ സംരക്ഷണം നല്‍കുമെന്നും ബിജെപി അംഗങ്ങള്‍ പറയുകയുണ്ടായി.

ഇതിനിടെ ഡ്രൈവറെ പിരിച്ചുവിടാൻ പ്രമേയം പാസാക്കണമെന്ന് സിപിഎം അംഗങ്ങള്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത്. പിന്നീട് സിപിഎം അംഗം ഡോ. ആര്‍ അനില്‍ പ്രമേയം വാക്കാൽ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. പ്രമേയം പാസാക്കി. പ്രമേയ അവതരണത്തിനിടെ ബിജെപി അംഗങ്ങൾ കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ചു.

പ്രമേയം ചർച്ച ചെയ്യുമ്പോൾ കരഞ്ഞി കൊണ്ടായിരുന്നു മേയര്‍ മറുപടി നല്‍കിയത്. താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെ തിരെയാണെന്നും വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം ആണ് നേരിടുന്നതെന്നും ഒരു മാധ്യമങ്ങളും ഇക്കാര്യങ്ങളൊന്നും ചൂണ്ടിക്കാ ട്ടിയില്ലെന്നും മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാ ണെന്നും മേയര്‍ പറഞ്ഞു. സൈഡ് കൊടുക്കാത്തതിനല്ല, ലൈംഗികമായി അധിഷേധിപിച്ചതിനാണ് പ്രതികരിച്ചതെന്നും നിയമനടപടി തുടരുമെന്നും മേയര്‍ യോഗത്തിൽ പറഞ്ഞു.

അതേസമയം, സ്വകാര്യ കാറിൽ സ്വകാര്യ യാത്രക്കിടെ കെഎസ്ആ ര്‍ടിസി ബസ്സിനെ ഓവർ ടേക്ക് ചെയ്ത് ബസ് ഡ്രൈവറുമായി മേയര്‍ ആര്യാ രാജേന്ദ്രൻ വാക്ക് തർക്കം ഉണ്ടായ സംഭവത്തിനിടെ ഉണ്ടായ സംഭവവുമായി ബന്ധപെട്ടു ‘തിരുവനന്തപുരം, മേയർ’ എന്ന ഔദ്യോഗിക പദവി ഉപയോഗിച്ച് പോലീസിൽ പരാതി നൽികിയ പിറകെ കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം കൂടി പാസാക്കിയിരിക്കു ന്നത് മേയറെ കൂടുതൽ നിയമ കുരുക്കിലേക്ക് കൊണ്ട് ചെന്നെ ത്തിക്കും.

crime-administrator

Recent Posts

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുൽ പോലീസിനെ കബളിപ്പിച്ച് ജർമ്മനിയിലെത്തി

കോഴിക്കോട് . കൂടുതൽ സ്വർണവും കാറും സ്ത്രീധനമായി കിട്ടാൻ നവ വധുവിനെ അതി കൂരമായി ഇടിച്ചു ചതച്ച പന്തീരാങ്കാവ് ഗാര്‍ഹിക…

7 hours ago

പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? – വി ഡി സതീശൻ

തിരുവനന്തപുരം . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു…

10 hours ago

സ്വാതി മലിവാളിനെതിരെയുള്ള ലൈംഗീക അതിക്രമത്തിൽ കേജ്‍രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു

ന്യൂഡൽഹി . എഎപി രാജ്യസഭാംഗം സ്വാതി മലിവാളിനെതിരെ ഉണ്ടായ ലൈംഗീക അതിക്രമ സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പഴ്സനൽ…

11 hours ago

കോവിഷീൽഡിനു പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്

ന്യൂഡൽഹി . കോവിഷീൽഡിനു പിന്നാലെ കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. പ്രമേഹബാധിതർ മരണപ്പെടുന്നതായും ചിലരിൽ ഹൈപ്പർടെൻ…

11 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടന്നു, ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് മന്ത്രി വീണ ജോർജ് രക്ഷപെട്ടു

കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…

21 hours ago

തലച്ചോർ തിന്നും അമീബിയ ബാധ! മരുന്നില്ലാതെ കേരളം, 5 വയസ്സുകാരി വെൻ്റിലേറ്ററിൽ

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

22 hours ago