Kerala

മുഖ്യൻ ഇരുന്നു കേരളം ചുറ്റിയ ബസ്സിന്‌ നിരക്ക് അല്പം കൂടും, നവകേരള ബസ് സർവീസ് തുടങ്ങുന്നു

തിരുവനന്തപുരം . നവകേരള സദസിനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കുന്നതിനായി ഉപയോഗിക്കുന്നതിനായി ജനത്തിന്റെ ഒന്നരക്കോടിയോളം തുലച്ച് വിവാദങ്ങളിൽ പെട്ട നവകേരള ബസ് മെയ് അഞ്ച് മുതല്‍ വീണ്ടും നിലത്തിലിറങ്ങും. പൊതുജനങ്ങള്‍ക്കുള്ള സാധാരണ സര്‍വീസാണ് മെയ് അഞ്ച് മുതല്‍ ബസ് സർവീസ് ആരംഭിക്കുന്നത്.

മെയ് അഞ്ച് മുതല്‍ കോഴിക്കോട് – ബെംഗളൂരു റൂട്ടിലായിരിക്കും സര്‍വീസ് നടത്തുക. പുലര്‍ച്ചെ നാലു മണിക്കായിരിക്കും കോഴിക്കോട് നിന്ന് പുറപ്പെടുക. രാവിലെ 11.35ന് ബെംഗളൂരുവിലെത്തും. തിരിച്ച് ഉച്ചയ്ക്കുശേഷം 2.30ന് ബെംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്കും സര്‍വീസ് നടത്തും. 1171 രൂപയാണ് ബെംഗളൂരുവരെയുള്ള കോഴിക്കോട് നിന്നുള്ള ടിക്കറ്റ് നിരക്ക്. ഇത് മറ്റു ബസ്സുകളെക്കാൾ അധികമാണെങ്കിലും മുഖ്യൻ ഇരുന്നു കേരളം ചുറ്റിയ ബസ്സാണെന്നാണ് കെ എസ് ആർ ടി സി മുഖ്യമായി കാണുന്നത്. സ്വിഫ്റ്റ് എ സി ഗരുഡ എ സി ബസ്സിന്‌ കെ എസ് ആർ ടി സി തന്നെ 627 രൂപ ചാർജ് ഈടാക്കുമ്പോഴാണ് മുഖ്യൻ ഇരുന്ന ബസ്സിന്‌ ഇരട്ടിയോളം വരുന്ന 1171 രൂപവാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.

കോഴിക്കോട് നിന്നും കൽപ്പറ്റ, സുൽത്താൻ ബത്തേരി, ഗുണ്ടൽപേട്ട്, മൈസൂരു, മണ്ഡ്യ വഴിയാണ് ബസ്സ് സർവീസ് നടത്തുക. കോഴിക്കോട്, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളില്‍ ബസിന് സ്റ്റോപുകളുമുണ്ടാകും. സര്‍വീസ് ആരംഭിക്കാനായി ബുധനാഴ്ച വൈകീട്ട് ബസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും.

കെഎസ്ആര്‍ടിസിക്ക് വേണ്ടി ഓടുന്നതിനായി രൂപ മാറ്റം നടത്താൻ ലക്ഷങ്ങളാണ് ഇതിനകം ചിലവഴിച്ചിട്ടുള്ളത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ റിലീസ് കാത്ത് കിടക്കുകയാണ് ഇപ്പോൾ ബസ്. കോഴിക്കോട്- ബെംഗളൂരു റൂട്ടിലായിരിക്കും ബസ് സര്‍വീസ് നടത്തുകയെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നെങ്കിലും എന്ന് മുതലാണ് സര്‍വീസ് ആരംഭിക്കുകയെന്ന കാര്യം ഇപ്പോഴാണ് തീരുമാനമായത്. നടപടികളെല്ലാം പൂര്‍ത്തിയാക്കിയാണിപ്പോല്‍ സമയക്രമം ഉള്‍പ്പെടെ കെഎസ്ആര്‍ടിസി പുറത്തുവിട്ടിരിക്കുന്നത്.

മുഖ്യമന്ത്രിയും മന്ത്രിസഭയും കേരള പര്യടനം കഴിഞ്ഞ് വന്ന അന്ന് മുതൽ ബസ് ഇനി എന്ത് ചെയ്യുമെന്ന ചോദ്യങ്ങൾക്ക് ഇതോടെ ഉത്തരമായെങ്കിലും ബസ്സിന്‌ പെർമിറ്റ് നൽകിയത് നിയമ കുരുക്ക് ഉണ്ടാക്കുമോ എന്ന ആശങ്ക ഗതാഗത വകുപ്പിനുണ്ട്. 1.25 കോടി രൂപയുടെ ബസ്സ് നേരെ ബംഗളൂരുവിലേക്ക് അയച്ചതാണ്. അരലക്ഷം മുടക്കിയ കറങ്ങുന്ന കസേര അടക്കം അലങ്കാരങ്ങൾ എല്ലാം അഴിച്ച് മാറ്റി. യാത്രക്കാരുടെ ലഗേജ് വയക്കാനുള്ള സൗകര്യത്തിന് സീറ്റുകളുടെ ഘടന മാറ്റി. പുറത്തൊട്ടിച്ച സ്റ്റിക്കറും കളറും മാറ്റാൻ ഒന്നര ലക്ഷം പിന്നെയും ചെലവുള്ളതിനാൽ അത് തൽക്കാലം വേണ്ടെന്ന് വെക്കുകയായിരുന്നു. ജീവനക്കാരുടെ ശമ്പളം അടക്കം അതികം ബസ് ഒന്നരക്കോടിയോളമാണ് ഖജനാവിൽ നിന്ന് തിന്നു മുടിച്ചത്.

കോൺട്രാക്ട് ക്യാരേജ് പെര്‍മിറ്റ് റദ്ദാക്കി കെഎസ്ആര്‍ടിസിക്ക് വേണ്ടി ഓടാൻ പാകത്തിൽ ബസ്സ് ഇപ്പോൾ റെഡിയാക്കി എന്നാണു കെ എസ് ആർ ടി സി യുടെ അവകാശ വാദം. എം വി ഡി മറ്റു പല സ്വകാര്യ ബസുകൾക്കും പിഴയിട്ടതുമായി വെച്ച് നോക്കുമ്പോൾ ഇനി ഏറെ മാറ്റങ്ങൾ നവകേരള ബസ്സിന്‌ ചെയ്യുവാനുണ്ട്. അന്തർ സംസ്ഥാന സർവീസിന് കർണ്ണാടകയുടെ അനുമതി വാങ്ങി എടുക്കുകയായിരുന്നു. പെര്‍മിറ്റിന്റെ ചില്ലറ സാങ്കേതിക കാര്യങ്ങൾ കൂടി പൂര്‍ത്തിയായതോടെയാണ് മെയ് അഞ്ച് മുതല്‍ സര്‍വീസ് ആരംഭിക്കാൻ ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. വിവാദമായി കേരളം മുഴുവൻ കറങ്ങി വഴിനീളെ യൂത്ത് കോൺഗ്രസ്സുകാർ ഉൾപ്പടെ യുവാക്കളെ തല്ലിച്ചതച്ച ബസ്സെന്നു ഖ്യാതി നേടിയ ബസ് ഇനി മെയ് അഞ്ച് മുതല്‍ സാദാ സവാരിക്കിറങ്ങും. https://onlineksrtcswift.com/ എന്ന വെബ്സൈറ്റിലൂടെ ബസിന്‍റെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും വൈകാതെ ഒരുക്കുമെന്നാണ് റിപ്പോർട്ടുകൾ.

crime-administrator

Recent Posts

സിസോദിയയുടെ ജാമ്യഹർജി തള്ളി, ജനാധിപത്യ മൂല്യങ്ങളെ വഞ്ചിച്ചെന്ന് കോടതി, AAPക്ക് തിരിച്ചടി

ന്യൂഡൽഹി . ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയുടെ ജാമ്യഹർജി ഡൽഹി ഹൈക്കോടതി തള്ളി.…

2 hours ago

ഡ്രൈവർ യദു അശ്ലീല ആഗ്യം കാണിച്ചോ? മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം . കെഎസ്ആർടിസി ബസ് സ്വകാര്യ വാഹനം കുരുക്ക് വെച്ച് തടഞ്ഞു മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എം എൽ…

3 hours ago

മേയറുടെയും തദ്ദേശ ഭരണ ജനപ്രതിനിധികളുടെയും ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാൻ ആലോചന, പെൻഷനും..

തിരുവനന്തപുരം . മേയറുടെയും തദ്ദേശ ഭരണ ജനപ്രതിനിധിക ളുടെയും ശമ്പളം വര്‍ദ്ധിപ്പിക്കാൻ ആലോചന. മുഖ്യമന്ത്രിയുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ദ്ധിപ്പിച്ചതിന് ശേഷം…

3 hours ago

ആരോഗ്യ രംഗം കുത്തഴിഞ്ഞു, വീണ്ടും ചികിത്സ പിഴവ്, മരിച്ച ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം വിട്ടു നല്‍കിയില്ല, കുഞ്ഞു ശവപ്പെട്ടിയുമായി തൈക്കാട് ആശുപത്രിയിൽ പ്രതിഷേധം

തിരുവനന്തപുരം . തൈക്കാട് ആശുപത്രിയില്‍ മൂന്നു ദിവസം മുന്‍പ് മരിച്ച ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം വിട്ടു നല്‍കാത്തതില്‍ കുഞ്ഞു ശവപ്പെട്ടിയുമായി പ്രതിഷേധം.…

4 hours ago

സിപിഎം നേതാക്കൾക്ക് നേരെ കാസർകോട് സ്‌ഫോടക വസ്തു എറിഞ്ഞ് CPM പ്രവർത്തകൻ

കാസർകോട് . സിപിഎം നേതാക്കൾക്ക് നേരെ കാസർകോട് സ്‌ഫോടക വസ്തു എറിഞ്ഞ് സിപിഎം പ്രവർത്തകൻ. കാഞ്ഞങ്ങാട് ഗൃഹസന്ദർശനത്തിനെത്തിയ നേതാക്കൾക്ക് നേരെ…

6 hours ago

പിണറായിയുടെ മടിയിൽ കനമുണ്ട്..,! ഉല്ലാസ യാത്രയിൽ അടി മുടി ദുരൂഹത! VIDEO NEWS STORY

കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിനോദയാത്ര ഉയർത്തിയ വിവാദം കെട്ടടങ്ങുന്നില്ല. ലോകസഭാ തെരഞ്ഞെടുപ്പ് നടക്കവേ പിണറായി വിജയൻ കുടുംബ സമേതം…

6 hours ago