Connect with us

Hi, what are you looking for?

Crime,

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ കപ്പലിൽ തൃശൂർ സ്വദേശിനി ആന്റസ, ആശങ്കയിൽ ബന്ധുക്കൾ

ടെൽഅവീവ് . ഇറാൻ സെെന്യം പിടിച്ചെടുത്ത ‘എംഎസ്‌സി ഏരീസ്’ എന്ന ഇസ്രയേൽ ചരക്ക് കപ്പലിൽ മലയാളി യുവതിയും. തൃശൂർ വെളുത്തൂർ സ്വദേശി ആന്റസ ജോസഫാണ് കപ്പലിലുള്ള നാലാമത്തെ മലയാളി.

കപ്പലിൽ ട്രെയിനിങ്ങിന്റെ ഭാഗമായി ഒമ്പതുമാസമായി ജോലി ചെയ്തുവരികയായിരുന്നു ആന്റസ. മകളുടെ കാര്യത്തിൽ തങ്ങൾക്ക് ആശങ്ക ഉള്ളതായി ആന്റസയുടെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. വീട്ടുകാരുമായി ആന്റസ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംസാരിച്ചത്. കമ്പനി അധികൃതർ മകൾ സുരക്ഷിതയാണെന്ന് അറിയിച്ചിട്ടു ണ്ടെന്നും പിതാവ് പറഞ്ഞിട്ടുണ്ട്.

‘എംഎസ്‌സി ഏരീസ്’ കപ്പലിലെ 17 ഇന്ത്യൻ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്താൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അനുമതി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദൊല്ലാഹിയാൻ നേരത്തെ പറഞ്ഞിരുന്നു. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഇറാൻ അധികൃതരുമായി ഫോണിൽ സംസാരിച്ചതിന് പിറകെയാണ് ഉദ്യോഗസ്ഥർക്ക് കപ്പലിലെ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്താൻ അനുമതി ഉണ്ടാകുമെന്നു അറിയിക്കുന്നത്.

‘എംഎസ്‌സി ഏരീസ്’ യുഎഇയിൽ നിന്ന് മുംബയിലേക്ക് പറയുമ്പോ ഴാണ് ഇറാൻ പിടിച്ചെടുക്കുന്നത്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനും മോചനം സാദ്ധ്യമാക്കാനും ഇന്ത്യ നയതന്ത്രതലത്തിൽ ന്യൂഡൽഹിയിലും ടെഹ്രാനിലും അടിയന്തര ഇടപെടൽ നേരത്തെ തുടങ്ങിയിരുന്നു. രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് കേരളശേരി വടശേരി സ്വദേശിയായ സുമേഷ്, വയനാട് കാട്ടിക്കുളം പാൽവെളിച്ചം സ്വദേശി പിവി ധനേഷ് എന്നിവരാണ് കപ്പലിലുള്ള മറ്റ് മലയാളികൾ. ആകെ കപ്പലിൽ 25 ജീവനകാറാണ് ഉള്ളത്.

ഇസ്രയേലിലെ ശതകോടീശ്വരനായ ഇയാൽ ഓഫറിന്റെ ഉടമസ്ഥതയിലുള്ള സോഡിയാക് ഗ്രൂപ്പിന്റെ കപ്പലാണ് ഇറാൻ റെവല്യൂഷണറി ഗാർഡ്സ് (ഐ.ആർ.ജി.എസ്) പിടിച്ചെടുക്കുന്നത്. എമിറാത്തി തുറമുഖ നഗരമായ ഫുജൈറയ്ക്ക് സമീപത്തുവച്ച് ഹെലികോപ്ടറുകൾ വഴി സൈനികർ ഇറങ്ങിയാണ് കപ്പൽ പിടിച്ചെടുക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...